Crime

ബംഗ്ലാദേശ്: ദീപു ചന്ദ്ര ദാസിന് പിന്നാലെ മറ്റൊരു ഹിന്ദു യുവാവ് കൂടി തല്ലിക്കൊല്ലപ്പെട്ടു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ

ധാക്ക: ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജ്ബാരിയിലെ പാംഗ്ഷയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 29 വയസ്സുകാരനായ അമൃത് മണ്ഡൽ ആണ് കൊല്ലപ്പെട്ടത്. ‘സമ്രാട്ട്’ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ പാംഗ്ഷ ഉപാസിലയിലെ ഹൊസൈൻദംഗ ഓൾഡ് മാർക്കറ്റിൽ വെച്ചാണ് അമൃത് മണ്ഡലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം അമൃത് Read More…

Crime

‘മതമുറപ്പിക്കാന്‍ തുണിയഴിച്ചു, ചെവി പ്ലെയർ കൊണ്ട് മുറിച്ചു’: ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഹുസൈന്‍ മരണത്തിന് കീഴടങ്ങി

ബീഹാറില്‍ ആൾക്കൂട്ടം കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ചെവി മുറിക്കപ്പെടുകയും ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്ത 50 വയസ്സുള്ള തുണിവ്യാപാരി ഹുസൈൻ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. നളന്ദ ജില്ലയിലെ ഗഗൻ ദിവാൻ ഗ്രാമവാസിയായ മുഹമ്മദ് അഥർ ഹുസൈൻ സൈക്കിളിൽ തുണി വിൽപ്പന നടത്തുന്നയാളായിരുന്നു. ഡിസംബർ 5-ന് സാധനങ്ങൾ വിൽക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. Read More…