പുനെയിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി. ബള്‍ബ് വിജയകരമായി പുറത്തെടുത്ത് ജീവൻ രക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍. പുനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-തൊറാസിക് സയന്‍സസിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് അപൂര്‍വവും അതീവ സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകിയത്. കുഞ്ഞിന്റെ ഇടതു ശ്വാസകോശത്തിലെ ശ്വാസനാളത്തിലാണ് എല്‍.ഇ.ഡി. ബള്‍ബ് കുടുങ്ങിക്കിടന്നിരുന്നത്. ഡോക്ടർമാർ ഏറെ പ്രയത്നപ്പെട്ട് ‘ബ്രോങ്കോസ്‌കോപ്പിക്’ എന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇത് സുരക്ഷിതമായി പുറത്തെടുത്തത്. കുഞ്ഞിന്റെ ശ്വാസകോശം പൂർണ്ണമായി തകരാറിലാകാനും ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുള്ള Read More…
Tag: miracle
ചാരി നിന്ന പൈന്‍മരം ഇടിമിന്നലേറ്റ് പൊട്ടിത്തെറിച്ചു; കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു! പിറ്റേന്ന് നടന്നത്….
നദിയില്‍ മീൻപിടിക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തൊൻപതുകാരൻ, തൊട്ടടുത്ത ദിവസം അതേ സ്ഥലത്തേക്ക് മീൻപിടിക്കാനെത്തി എല്ലാവരെയും ഞെട്ടിച്ചു. ഈസ്റ്റ് ടെക്സസിലെ ജാസ്പർ കൗണ്ടിയിലുള്ള ആഞ്ചലീന നദീതീരത്ത് സുഹൃത്തുക്കളോടൊപ്പം മീൻപിടിക്കുകയായിരുന്നു ഹണ്ടർ വൈച്ച് എന്ന യുവാവ്. ഈ സമയം പ്രദേശത്ത് പെട്ടെന്ന് ഇടിമിന്നലോടുകൂടിയ കടുത്ത കൊടുങ്കാറ്റ് ഉണ്ടായി. നദീതീരത്തെ ഒരു പൈൻ മരത്തിൽ ചാരി നിൽക്കുകയായിരുന്നു ഹണ്ടർ. ഈ മരത്തിലേക്കാണ് മിന്നൽ നേരിട്ട് പതിച്ചത്. ശക്തമായ മിന്നലേറ്റതോടെ ഹണ്ടറിന്റെ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോവുകയും അയാള്‍ Read More…
‘അത്ഭുതമെന്നല്ലാതെ എന്ത് പറയാൻ’; 5 ദിവസത്തിനിടെ 4 കുട്ടികൾക്ക് ജന്മം നൽകി യുവതി
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുള്ള ഒരു യുവതി അപൂർവങ്ങളിൽ അപൂർവമായ പ്രസവത്തിലൂടെ അഞ്ച് ദിവസങ്ങൾക്കിടയിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ഈ സങ്കീർണ്ണമായ പ്രസവത്തിലൂടെ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ജനിച്ചത്. ശസ്ത്രക്രിയയൊന്നും കൂടാതെ സ്വാഭാവിക പ്രസവത്തിലൂടെയാണ് (നോർമൽ ഡെലിവറി) യുവതി നാല് കുഞ്ഞുങ്ങളെയും പ്രസവിച്ചത് എന്നത് ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ആരോഗ്യസാധ്യതകൾ നിലനിന്നിരുന്ന ഈ ഗർഭകാലം ഡോക്ടർമാർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിച്ചിരുന്നത്. മുൻകരുതൽ എന്ന Read More…
ദേഹത്ത് കൂടെ കാർ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി എഴുന്നേറ്റ് കുട്ടി; നടുക്കുന്ന വീഡിയോ
ഇൻഡോറിൽ നിന്നുള്ള അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങിയിട്ടും നിമിഷങ്ങൾക്കുള്ളിൽ കുട്ടി എഴുന്നേറ്റു നടന്നത് എല്ലാവരെയും അമ്പരപ്പിച്ചു. ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിന് പിന്നിലുള്ള ശാന്തി നികേതൻ കോളനിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ സംഭവം നടന്നത്. റോഡിൽ രണ്ട് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അമിതവേഗതയിൽ വന്ന കാർ ഒരു കുട്ടിയുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. കാറിന്റെ ചക്രം കുട്ടിയുടെ കാലിൽ തട്ടിയതോടെ കുട്ടി നിലത്തു വീഴുകയും തുടർന്ന് Read More…
യേശു അന്ധനെ സുഖപ്പെടുത്തിയ ശിലോഹാംകുളം കണ്ടെത്തിയെന്ന് !
ബൈബിളില്‍ പരാമര്‍ശിക്കുന്ന ശിലോഹാംകുളം കണ്ടെത്തിയെന്നു പുരാവസ്‌തു ഗവേഷകര്‍. ബൈബിളില്‍ പുതിയ നിയമത്തില്‍ യോഹന്നാന്റെ പുസ്‌തകത്തില്‍ ഒന്‍പതാം അധ്യായത്തിലാണു ശിലോഹാം കുളത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ജന്മനാ അന്ധനായ വ്യക്‌തിയുടെ കണ്ണില്‍ ചേറു പുരട്ടിയശേഷം ശിലോഹാം കുളത്തില്‍ കണ്ണുകഴുയാന്‍ യേശു നിര്‍ദേശിച്ചെന്നാണു ബൈബിളിലുള്ള പരാമര്‍ശം.കണ്ണുകഴുകിയപ്പോള്‍ അദ്ദേഹത്തിനു കാഴ്‌ച ലഭിച്ചു. പുരാതന ജറുസലേം നഗരത്തിന്റെ ഹൃദയഭാഗത്ത്, ശിലോഹാം കുളത്തിന്റെ മുന്‍ സ്‌ഥാനം അടയാളപ്പെടുത്തുന്ന ഒരു വലിയ അണക്കെട്ട് പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി.യഹൂദാ രാജാക്കന്മാരായ യോവാശിന്റെയും അമസ്യയുടെയും കാലത്താണ് ആ ഘടന നിര്‍മിച്ചത്. ഏകദേശം Read More…
ഗര്‍ഭിണിയായി രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ കൂടി ഗര്‍ഭം ധരിച്ചു ; ബില്യണില്‍ ഒന്നു മാത്രം സംഭവിക്കുന്ന അത്ഭുതം
ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീ രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഒരു ബില്യണില്‍ ഒരു മെഡിക്കല്‍ അനോമലിയില്‍ മാത്രം സംഭവിക്കുന്ന കാര്യം ഉണ്ടായിരിക്കുന്നത് ടെക്സസില്‍ നിന്നുള്ള 28 കാരി ടെയ്ലര്‍ ഹെന്‍ഡേഴ്സണാണ്. അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ അവര്‍ രണ്ടുതവണ ഗര്‍ഭിണിയായി. ആദ്യത്തെ ഭ്രൂണം 14 ദിവസം മുമ്പ് ഗര്‍ഭം ധരിച്ചു, ക്ലീവ്ലാന്‍ഡ് ക്ലിനിക് പറയുന്നതനുസരിച്ച് വളരെ അപൂര്‍വമായ ഒരു സംഭവത്തില്‍ ലോകത്ത് ഇത്തരം ഏകദേശം 10 സ്ഥിരീകരിച്ച കേസുകള്‍ മാത്രമേയുള്ളൂ. ഗര്‍ഭാവസ്ഥയില്‍ എട്ട് ആഴ്ച കഴിഞ്ഞാണ് രണ്ട് Read More…
ഐ.വി.എഫ്.വഴി ജനിച്ച റോസ്, അതേ ദിവസം അതേ ആശുപത്രിയില്‍ അവന്റെ ഭാര്യയും ജനിച്ചു…!
പ്രപഞ്ചത്തിലെ യാദൃശ്ചികതകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടാണ് 1994 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ സ്റ്റോര്‍ബ്രിഡ്ജിനടുത്തുള്ള വേഡ്സ്ലി ഹോസ്പിറ്റലില്‍ റോസ് വാട്സണ്‍ ജനിച്ചുവീണത്. ഐവിഎഫ് വഴിയുള്ള ജനനമായതിനാല്‍ കുഞ്ഞ് പലപ്പോഴും വാര്‍ത്തകള്‍ക്ക് തലക്കെട്ടായി തുടരുകയും ചെയ്യുന്നു. എന്നാല്‍ അതേദിവസം റോസ് വാട്സണ്‍ ജനിച്ചുവീണ അതേ ആശുപത്രിയില്‍ തന്നെ അവനറിയാതെ അവന്റെ വധുവും ജനിച്ചു. രണ്ടുപേരും പിന്നീട് ആകസ്മികമായി കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞമാസം റോസ് വാട്സണും വധു അന്നയും തങ്ങളുടെ മുപ്പതാം പിറന്നാള്‍ ഇറ്റലിയില്‍ ഒരുമിച്ച് ആഘോഷിച്ചു. Read More…
150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം
മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…








