നമ്മളിൽ മിക്കവർക്കും ക്രീം ബിസ്‌കറ്റുകൾ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഒന്നാണ്. ആദ്യം നടുവിലെ ക്രീം നക്കി മാറ്റുന്നതും, ബാക്കിയുള്ള മൊരിഞ്ഞ ബിസ്കറ്റ് പാലിൽ മുക്കി കഴിക്കുന്നതുമൊക്കെയായുള്ള കുട്ടിക്കാലം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. ഈ ബിസ്കറ്റുകൾ തലമുറകളായി നമ്മുക്ക് ആശ്വാസം നൽകുന്ന ലഘുഭക്ഷണമാണ്. എന്നാൽ ഈ മധുരമുള്ള, വെളുത്ത (അല്ലെങ്കിൽ ചോക്ലേറ്റ്) ഫില്ലിംഗ് യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് യഥാർത്ഥ പാൽ ക്രീം ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെന്നാണ് നമ്മളിൽ പലരും വിശ്വസിച്ചിരുന്നത്, എന്നാൽ സത്യം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. യഥാർത്ഥത്തിൽ ക്രീം Read More…
Tag: milk
പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോ? വീട്ടിൽ വെച്ച് തന്നെ മായം കണ്ടെത്താൻ 5 എളുപ്പവഴികൾ
പാലില്‍ മായം ചേർക്കുന്നത് വ്യാപകമായ ഒരു പ്രശ്നമാണ്. വെള്ളം, അന്നജം (starch), ഡിറ്റർജന്റ്, ഫോർമാലിൻ, കൃത്രിമ പാൽ (synthetic milk) തുടങ്ങിയ കലർപ്പുകൾ സാധാരണയായി പാലിൽ കണ്ടുവരുന്നു. ഈ മായംചേർക്കലുകൾ പാലിന്റെ പോഷകമൂല്യത്തെ കുറയ്ക്കുകയും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നൽകുന്നതിനാൽ ഇന്ത്യൻ വീടുകളിൽ പാൽ സാധാരണമാണ്. എന്നാല്‍, വെള്ളം, അന്നജം, ഡിറ്റർജന്റ്, കൃത്രിമ പാൽ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പാലില്‍ മായം ചേർക്കുന്ന രീതികളെക്കുറിച്ചുള്ള Read More…
പാലാണോ പ്രതി? ലാക്ടോസ് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുമോ? യൂറോളജിസ്റ്റ് വിശദീകരിക്കുന്നു
കിഡ്‌നി സ്റ്റോണിനെക്കുറിച്ച് ധാരാളം മിഥ്യാധാരണകളുണ്ട്. അതിലൊന്നാണ് പാൽ അമിതമായി കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുമെന്ന്. പാൽ കുടിക്കുന്നത് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് യൂറോളജിസ്റ്റ് വിശദീകരിക്കുന്നു. “പാൽ കിഡ്‌നി സ്റ്റോൺ ഉണ്ടാക്കില്ല. ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതും അമിതമായി ഉപ്പ് കഴിക്കുന്നതുമാണ് യഥാർത്ഥ കാരണങ്ങൾ. പാലിനെ കുറ്റപ്പെടുത്തരുത്, നിങ്ങളുടെ ദിവസത്തിലെ വെള്ളത്തിന്റെ കുറവിനെ കുറ്റപ്പെടുത്തുക” -താനെയിലെ കിംസ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോ. ആഖിൽ ഖാൻ എച്ച്‌ടി Read More…
നമ്മുടെ മുത്തശ്ശിമാർ ഒരേ ദിശയിൽ മാത്രം പാൽ ഇളക്കിയിരുന്നത് എന്തിനായിരുന്നെന്ന് അറിയാമോ?
പാൽ ഒരു പോഷകസമൃദ്ധമായ പാനീയമാണ്. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും, മാനസികാവസ്ഥയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ വളർച്ചയെ സഹായിക്കുന്നതിനും ഇത് ഉപകാരപ്പെടും. എന്നാല്‍ പാൽ തിളപ്പിക്കുമ്പോഴോ മറ്റോ ഇളക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഘടികാരദിശയിലും എതിർദിശയിലും (clockwise and anti-clockwise) ഇളക്കുന്നതില്‍ ചില കാര്യങ്ങളുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇത് പാലിന്റെ ഗുണങ്ങളെയും Read More…
പലതവണ ഒളിച്ചോടി ഭാര്യ, പിന്നാലെ വിവാഹമോചനം; പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്
വിവാഹമോചനം ആഘോഷിക്കാൻ 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്. നാലു ബക്കറ്റ് പാലാണ് ഇയാള്‍ കുളിക്കാനായി ഉപയോഗിച്ചത്. ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ Read More…
പാലും ചായയും തിളപ്പിക്കുമ്പോൾ പാത്രത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ടോ? ഈ 5 തന്ത്രങ്ങൾ പരീക്ഷിച്ചു നോക്കൂ
പലപ്പോഴും തിളപ്പിക്കുമ്പോൾ പാലോ ചായയോ ഒഴുകിപ്പോയാൽ ഗ്യാസ് വൃത്തികേടാകുകയും വൃത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും ചെയ്യും. നിങ്ങൾക്കും ഈ പ്രശ്‌നമുണ്ടെങ്കിൽ, ചില ലളിതമായ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് തടയാനാകും. വീടുകളിൽ തിളപ്പിക്കുമ്പോൾ പാലോ ചായയോ പാത്രത്തിൽ നിന്ന് പുറത്തേയ്ക്ക് വീഴുന്നത് സാധാരണമാണ്. ഇത് ഗ്യാസ് സ്റ്റൗ വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എല്ലാവർക്കും സംഭവിക്കാറുണ്ട്, പ്രത്യേകിച്ചും നമ്മൾ മറ്റ് ചില ജോലികളിൽ മുഴുകുകയും സ്റ്റൗവില്‍ പാലോ ചായയോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ. ഫലത്തില്‍ പാലോ ചായയോ വേഗത്തിൽ തിളച്ചുമറിയുകയും പുറത്തേയ്ക്ക് Read More…
പാല്‍ ഉത്പന്നങ്ങളും മീനും ഒരുമിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിന് സാധ്യതയോ? വാസ്തവം ഇതാണ്
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്, അത് വിരുദ്ധാഹാരമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള ആഹരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പാലുല്‍പ്പന്നങ്ങളും മീനും. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? മീനും പാലും ഒരുമിച്ചാണ് കഴിച്ചാല്‍ ചര്‍മരോഗമായ വെള്ളപ്പാണ്ട് വരും എന്നും പറയുന്നവരുണ്ട്. തെക്കന്‍ ഏഷ്യയിലും മധ്യ കിഴക്കുമാണ് ആയുര്‍വേദ പാരമ്പര്യം പറയുന്നതുപോലെ വിരുദ്ധാഹരങ്ങള്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ശരീരത്തിന്റെ സന്തുലനം നഷ്ട്ടപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഉഷ്ണപ്രകൃതിയുള്ള മത്സ്യത്തിനോടൊപ്പം ശീതപ്രകൃതിയുള്ള പാലുല്‍പന്നങ്ങളും കഴിക്കുന്നതിലൂടെ വിഷാംശം ഉണ്ടാകാനും വെള്ളപ്പാണ്ട് Read More…
40 വയസ്സിനു മുകളിലുള്ള സ്ത്രീയാണോ നിങ്ങള്‍? എങ്കില്‍ ആരോഗ്യത്തിനായി ഈ പാനീയങ്ങൾ കുടിക്കൂ…
സ്ത്രീകൾക്ക് അവരുടെ പ്രായം 40 ന് മുകളിൽ പ്രവേശിക്കുമ്പോൾ ശരീരത്തിൽ കാര്യമായ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. അത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് പോഷകാഹാരത്തിലും ശരീരത്തിലെ ജലാംശത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ചില പാനീയങ്ങൾ അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകുകയും വിവിധ ശാരീരിക പ്രവർത്തനങ്ങള്‍ക്ക് സഹാതമാകുകയും ചെയ്യും എബിസി ജ്യൂസ്, പാൽ, ചെറുചൂടുള്ള നാരങ്ങ വെള്ളം എന്നിവ ഇവർ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഈ മൂന്ന് പാനീയങ്ങൾക്ക് Read More…
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം പാൽ കഴിക്കുന്നത് ദോഷകരമാണോ?
ചില ഭക്ഷണങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദോഷകരമാണെന്നും ഈ കോമ്പിനേഷന്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കുമെന്നും പറയാറുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരത്തിലുള്ളതാണ് മാംസവിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കരുതെന്നത്. ഇത് എക്കാലവും നിലനിൽക്കുന്ന ഒരു വിശ്വാസമാണ്, നമ്മളിൽ ഭൂരിഭാഗവും എന്തുകൊണ്ട് എന്ന് ചോദ്യം ചോദിക്കാതെ അവ പിന്തുടരുന്നു. പാലുല്‍പ്പന്നങ്ങളുമായി നോണ്‍ വെജ് ചേര്‍ക്കരുത് എന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? പാലും നോണ്‍വെജ്ജും കഴിക്കാന്‍ പാടില്ല എന്ന ആശയം വെറും കെട്ടുകഥയാണെന്ന് പോഷകാഹാര വിദഗ്ധ അമിതാ ഗാദ്രെ പറയുന്നു. ഇവ Read More…









