Celebrity

ഈ പാപ്പരാസികളെക്കൊണ്ടു തോറ്റു…! ബ്രിട്‌നി സ്പീയേഴ്‌സ് മെക്‌സിക്കോയിലേക്ക് കുടിയേറുന്നു

അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറാനിരിക്കെ യുഎസ് വിടുന്നവരുടെ പട്ടികയിലേക്ക് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സും. താന്‍ മെക്‌സിക്കോയിലേക്ക് കുടിയേറുകയാണെന്നാണ് ഗായിക വ്യക്തമാക്കിയിരിക്കുന്നത്. പാപ്പരാസികളുടെ ക്രൂര വിനോദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് തന്റെ പലായനമെന്നും താരം പറയുന്നു. ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘‘എന്റെ മുഖത്തെ വെളുത്ത ജേസണ്‍ മാസ്‌ക് പോലെയാണ് പാപ്പരാസികള്‍. അവര്‍ എന്റെ വികാരങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാന്‍ ഒരു തരത്തിലും പൂര്‍ണ്ണതയുള്ളവളല്ല എന്നെനിക്കറിയാം. എന്നാല്‍ മാധ്യമങ്ങള്‍ എപ്പോഴും എന്നോട് ക്രൂരത കാണിച്ചിട്ടുണ്ട്.’’ സ്പിയേഴ്‌സ് പറഞ്ഞു. ‘‘അവര്‍ Read More…

Celebrity

നര്‍ത്തകി, സംരംഭക, പിന്നെ അഭിഭാഷകയും; മിസ് യൂണിവേഴ്‌സ് ചില്ലറക്കാരിയല്ല, ഡെന്മാര്‍ക്ക് കുറിച്ചത് ചരിത്രം

2024 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ കെജെര്‍ തെയില്‍വിഗ് എന്ന 20 കാരിയിലൂടെ ഡെന്മാര്‍ക്ക് സുന്ദരിപ്പട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡെന്മാര്‍ക്കില്‍ നിന്ന് മിസ് പട്ടം നേടുന്ന ആദ്യ വനിതയായി വിക്ടോറിയ മാറി. 2024 നവംബര്‍ 16-ന്, മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്‌സില്‍ വെച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ ലോകമെമ്പാടുമുള്ള 125 മത്സരാര്‍ത്ഥികളെ പിന്തള്ളിയത്. അതേസമയം പ്രൊഫഷണല്‍ നര്‍ത്തകിയും സംരംഭകയും അഭിഭാഷകയും തുടങ്ങി ബഹുമുഖപ്രതിഭയാണ് വിക്ടോറിയ. 2004-ല്‍ കോപ്പന്‍ഹേഗന്റെ പ്രാന്തപ്രദേശമായ സോബോര്‍ഗില്‍ ജനിച്ച അവര്‍ ബിസിനസ്സിലും മാര്‍ക്കറ്റിംഗിലും ബിരുദം നേടി. Read More…