Featured Oddly News

ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോക്കോള കുടിക്കുന്നവരുടെ നാട് ; കുടിവെള്ളത്തേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് കോള

അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ മറ്റേതൊരു ജനങ്ങളേക്കാളും കൂടുതല്‍ കൊക്കകോള ഉപയോഗിക്കുന്നു. ഇവിടെ കുടിവെള്ളത്തേക്കാള്‍ ജനപ്രിയമാണ് കോക്ക്. സംസ്ഥാനത്ത് എല്ലായിടത്തും കൊക്കകോള വില്‍ക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ചിയാപ്‌സിലെ മിക്കവരും കൊക്കോക്കോളയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ചിയാപാസില്‍ Read More…

Oddly News

20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍

ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്. 2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും Read More…

Myth and Reality

നരബലി നടത്തിയിരുന്ന മെക്സിക്കോയിലെ പിരമിഡ് തകര്‍ന്നു ; വലിയ നാശം വരാന്‍ പോകുന്നെന്ന് ഗോത്രസമൂഹം

മെക്സിക്കോയിലെ പുരാതന ഗോത്രവര്‍ഗ്ഗക്കാരായു പുരേപെച്ച നിര്‍മ്മിച്ചതെന്നും നരബലിക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നതുമായി മെക്സിക്കോയിലെ ചരിത്രപ്രധാനമായ പരിമിഡിന്റെ ഒരു ഭാഗം തകര്‍ന്നു. ജൂലൈ 30-ന് മെക്സിക്കോയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ‘യകാറ്റ പിരമിഡ്’ തകര്‍ന്നത്. സംഭവം ഒരു വിനാശത്തിന്റെ തുടക്കത്തിന്റെ സൂചനയായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. മൈക്കോകാന്‍ സംസ്ഥാനത്തെ ഇഹുവാറ്റ്സിയോയുടെ പുരാവസ്തു സൈറ്റിന്റെ ഭാഗമാണ് യകാറ്റ. അതിന്റെ ഒരു വശമാണ് തകര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ വരാനിരിക്കുന്ന ഏതൊ വലിയ നാശത്തിന്റെ അതിന്ദ്രീയ അടയാളമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. ആസ്ടെക്കുകളെ പരാജയപ്പെടുത്തുന്നതിന് പേരുകേട്ട, Read More…

Celebrity

ഒരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ; മെക്‌സിക്കോയെ ഇനി ക്‌ളോഡിയോ ഷെയിന്‍ബോ നയിക്കും

ഇത് വനിതകളുടേയും ലോകം എന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ചുമതലയേറ്റു. മെക്സിക്കോയ്ക്കാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലോഡിയ ഷെയിന്‍ബോം ആണ് മെക്‌സിക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി നിയോഗിതയായിരിക്കുന്നത്. മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയായ സോച്ചില്‍ ഗാല്‍വെസുമായി ശക്തമായ മത്സരം നടത്തിയാണ് ക്‌ളോഡിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് മുമ്പ്, ഷീന്‍ബോം നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം Read More…

Oddly News

ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മ ? ഗര്‍ഭിണിയാണെന്ന് മെക്‌സിക്കോയിലെ 71 കാരി

ടെലിവിഷന്‍ കണ്ടും ഉണ്ടുറങ്ങിയും ജീവിക്കേണ്ട സുന്ദരമായ ജീവിതസായാഹ്നമാണ് മിക്കവര്‍ക്കും വാര്‍ദ്ധക്യം. എന്നാല്‍ മെക്സിക്കോയിലെ മസാറ്റ്ലാനില്‍ നിന്നുള്ള 71 കാരി മരിയ ഡി ലാ ലൂസിന് കാര്യങ്ങള്‍ അങ്ങിനെയല്ല. ഈ സ്ത്രീ താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുമെന്നും അതിലൂടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയാകുമെന്നും പറയുന്നു. മൂന്ന് മാസം മുമ്പ് താന്‍ ഗര്‍ഭിണിയാണെന്ന സംശയം ലൂസിന് തോന്നിയത് ക്ഷീണം അനുഭവപ്പെടുകയും തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുകയും ചെയ്തപ്പോഴാണ്. Read More…