Movie News

ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ” ടീസര്‍ പുറത്ത്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.  തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന Read More…

Movie News

ബിജു മേനോനും മേതിൽ ദേവികയും മുഖ്യവേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്ത്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയിൽ, വാഴ തുടങ്ങിയ ഹിറ്റ് Read More…

Movie News

മുകേഷ് നല്ലൊരു വ്യക്തി; പക്ഷേ നല്ലൊരു ഭര്‍ത്താവല്ല, ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് മേതില്‍ ദേവിക

ഹേമകമ്മറ്റി റിപ്പോര്‍ട്ട് പിന്നാലെ വന്ന ലൈംഗികാപവാദത്തില്‍ മുകേഷ് നേരിടുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ അദ്ദേഹത്തെ പിന്തുണച്ചു പാര്‍ട്ടി രംഗത്ത് വന്നതോടെ താരത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. ഇതാ ഈ വിഷയത്തില്‍ മുകേഷിനെ പിന്തുണച്ച് മറ്റൊരാള്‍ കൂടി എത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല മുകേഷിന്റെ മുന്‍ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് ക്ലാസിക്കല്‍ നര്‍ത്തകി മേതില്‍ ദേവികയുമായുള്ള അദ്ദേഹത്തിന്റെ മുന്‍കാല വിവാഹത്തിലേക്ക് വെളിച്ചം വീശുന്നു. മുകേഷിനെതിരേയുള്ള ആരോപണം രാഷ്ട്രീയ ഇടപെടലാണെന്നും അവ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവിച്ചു. Read More…

Movie News

സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്; മേതിൽ ദേവിക

അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ. മലയാളികൾക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത പേരാണ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ ചിത്രം ‘കഥ ഇന്നുവരെ’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് Read More…

Celebrity

‘ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല ..’ – നവ്യ നായര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി Read More…