മെസ്സിയുമായുള്ള റൊണാള്‍ഡോയുടെ മത്സരം ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോളിന്റെ മുന്‍നിരയിലുണ്ട്. രണ്ടു ലീഗിലായിട്ടും രണ്ടുപേരെയും ചേര്‍ത്തുള്ള വൈരം അതാതു ലീഗിലെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സൗദിലീഗില്‍ കളിക്കുന്ന റൊണാള്‍ഡോയാണ് ഇതിന്റെ ഏറ്റവും ഇരയാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ബുറൈദയില്‍ നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ തന്നെ മെസിയെന്ന് കളിയാക്കിയ കാണികള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മറുപടി വൈറലാണ്. അല്‍ നാസറും അല്‍ താവൂണും തമ്മില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടീം ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. പതിവുപോലെ, Read More…
Tag: Messi
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മെസ്സി പന്തു തട്ടാനെത്തുമോ? ഗ്വാര്‍ഡിയോള ഉറ്റുനോക്കുന്നു ;
ലോകത്തെ ഏറ്റവും സമ്പന്നവും പ്രശസ്തവുമായ ഫുട്‌ബോള്‍ലീഗുകളുടെ പട്ടികയിലാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ്. ലോകപ്രശസ്തരായ അനേകം ഫുട്‌ബോള്‍ താരങ്ങള്‍ കളി തുടങ്ങിയ ലീഗിലേക്ക് പന്തു തട്ടാന്‍ ഇതിഹാസ ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി എത്താന്‍ ചാന്‍സുണ്ടോ? അങ്ങിനെയൊരു മണം പ്രീമിയര്‍ ലീഗില്‍ നിന്നും അടിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. മെസ്സിയുടെ പ്രിയപ്പെട്ട ആശാന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരത്തെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എംഎസ്എല്ലില്‍ ഇന്റര്‍മയാമിയുടെ താരത്തെ ലോണില്‍ ടീമില്‍ എത്തിക്കാനാണ് ഗാര്‍ഡിയോള ആലോചിക്കുന്നത്. രണ്ടാം Read More…
തീയാഗോ മെസ്സിയുടെ ആദ്യ മൈതാനത്ത് കളിക്കാനിറങ്ങി ; അഭിമാനത്തോടെ ആന്റനെല്ല
ലോകോത്തര ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും. മൂത്ത മകന്‍ തിയാഗോ മെസ്സി, ഇന്റര്‍ മിയാമിയെ പ്രതിനിധീകരിച്ച് അര്‍ജന്റീനയില്‍ തന്റെ ആദ്യ സോക്കര്‍ മത്സരം കളിച്ചതോടെ സമ്പൂര്‍ണ്ണ സോക്കര്‍ മമ്മിയായി മാറിയിരിക്കുകയാണ് അന്റോണല റൊക്കൂസോ. ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ആതിഥേയത്വം വഹിച്ച ഒരു പ്രത്യേക ടൂര്‍ണമെന്റായ ന്യൂവെല്‍സ് കപ്പിലാണ് കളി നടന്നത്. അവിടെ തന്നെയാണ് ലിയോണേ മെസ്സിയും തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചതും. അര്‍ജന്റീനിയന്‍ മണ്ണില്‍ തിയാഗോയുടെ അരങ്ങേറ്റം Read More…
ഗോളിന് ഏറ്റവും കൂടുതല്‍ അസിസ്റ്റ് ; മെസ്സി കയറിയത് ലോക റെക്കോഡിലേക്ക്
കേരളത്തില്‍ കളിക്കാനെത്തുമോ ഇല്ലയോ എന്ന ആശങ്കയില്‍ മലയാളി ആരാധകര്‍ കണ്ണുംനട്ടു കാത്തിരിക്കുമ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ലാറ്റിനമേരിക്കയില്‍ തകര്‍ക്കുകയാണ് ലിയോണേല്‍ മെസ്സിയും അദ്ദേഹത്തിന്റെ അര്‍ജന്റീന ടീമും. പെറുവിനെതിരേ കഴിഞ്ഞ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തകര്‍പ്പനൊരു അസിസറ്റ് നല്‍കി മെസ്സി കയറിയത് ലോകറെക്കോഡിലേക്ക്. ലൗട്ടാരോ മാര്‍ട്ടിനെസിന് ഗോളടിക്കാന്‍ പാകത്തിനൊരു അസിസ്റ്റ് നല്‍കിയതോടെ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മറ്റൊരു റെക്കോര്‍ഡിന് ഒപ്പമെത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന പദവിയിലേക്കാണ് കയറിയത്. ഇതോടെ അമേരിക്കന്‍ ടീമിന്റെ Read More…
ഹാട്രിക്കില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ; മെസ്സി അടുത്ത ലോകകപ്പിലും കളിക്കുമോ?
രണ്ടുവര്‍ഷം മുമ്പായിരുന്നു തകര്‍പ്പന്‍ ജയവുമായി ഫിഫ വേള്‍ഡ് കപ്പ് നേടിയ ഒരു വലിയ നാഴികക്കല്ല് തികച്ചത്. ഇപ്പോഴും അര്‍ജന്റീനയുടെ സൂപ്പര്‍താരമായി ഉദിച്ചു നില്‍ക്കുന്ന അദ്ദേഹം അടുത്ത വേള്‍ഡ് കപ്പില്‍ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇപ്പോഴും തകര്‍പ്പന്‍ ഫോമില്‍ തുടര്‍ന്ന് മെസ്സി മുപ്പത്തേഴാം വയസ്സില്‍ അമേരിക്കയിലും കാനഡയിലുമായി മായി നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2026 ല്‍ കളിക്കാന്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അമേരിക്കന്‍ ലെജന്‍ഡ് അവാര്‍ഡ് നേടിയതിന് പിന്നാലെ മെസ്സിയോട് Read More…
റൊണാള്‍ഡോയുമായി ഏറ്റുമുട്ടാനുള്ള അവസരം മെസ്സി തള്ളി; വേണ്ടെന്നുവച്ചത് വണ്‍ബില്യണ്‍ കരാര്‍
ഫുട്‌ബോള്‍ ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്‍ഡോ – ലിയോണേല്‍ മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില്‍ നടന്നിരുന്ന ഈ ഹൈവോള്‍ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്‍വിട്ട് ഇന്റര്‍മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള്‍ അവസാനിച്ചതിന് Read More…
മെസ്സിയും നെയ്മറും വീണ്ടും ഒന്നിക്കുന്നു ? ഇന്റര്‍മയാമിയില്‍ എത്തിയേക്കുമെന്ന് സൂചന
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റീനയുടെ ലിയോണേല്‍ മെസ്സിയും ചേര്‍ന്ന് ബാഴ്‌സിലോണയിലും പിന്നീട് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലും കാട്ടിയതെല്ലാം ചരിത്രമാണ്. പിന്നീട് രണ്ടുപേരും രണ്ടു വഴിക്ക് പിരിയുകയും ചെയ്തു. മെസ്സി അമേരിക്കയ്ക്കും നെയ്മര്‍ ഗള്‍ഫിലും ചേക്കേറി. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. നെയ്മറിന്റെ മുന്‍ ബാഴ്സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ നിലവില്‍ ഇന്റര്‍ Read More…
ഇല്ല, മെസ്സി ഉടന്‍ കളി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്. ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ Read More…
യൂറോയും കോപ്പാഅമേരിക്കയും ശേഷം ഒളിമ്പിക്‌സും ; മെസ്സിയും എംബാപ്പേയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമോ
അര്‍ജന്റീന ഒളിമ്പിക്‌സില്‍ കളിക്കാന്‍ യോഗ്യത നേടിയതു മുതല്‍ ആരാധകരുടെ മനസ്സുകളില്‍ ഉയരുന്ന ചോദ്യം മെസ്സി ആഗോളകായിക മേളയ്ക്ക് ഉണ്ടാകുമോ എന്നതാണ്. ഇന്റര്‍ മിയാമിയിലെ ക്ലബ് പ്രതിബദ്ധതകളും ഈ വേനല്‍ക്കാലത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഉള്ളതിനാല്‍ ഒളിമ്പിക്‌സില്‍ ഇതിഹാസതാരം അര്‍ജന്റീനയ്ക്കായി പന്തു തട്ടാനെത്തുമോ എന്ന ആകാംഷയിലാണ് അര്‍ജന്റീനയ്ക്ക് പുറമേ ഫ്രാന്‍സിലെയും ആരാധകര്‍. ഫ്രഞ്ച് ഇതിഹാസതാരം എംബാപ്പേയും മെസ്സിയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുന്നത് അവര്‍ സ്വപ്‌നം കാണുകയാണ്. അതേസമയം പാരീസിലെ പങ്കാളിത്തത്തെക്കുറിച്ച് എട്ട് തവണ ബാലണ്‍ ഡി ഓര്‍ Read More…








