സുഖമായി കുറെ നേരം ഉറങ്ങണോ? എന്നാല്, നല്ല ഉറക്കം ഇന്ന് പലര്ക്കും അന്യമാണ്. സമ്മർദംമൂലം ഉറക്കമില്ലാതാവുന്നവരാണ് മിക്കവരും. മനസ്സിനെ ശാന്തമാക്കിയാൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. കൃത്യമായ ഉറക്കം മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ക്ഷീണവും ഉത്കണ്ഠയും കൂട്ടും. വ്യക്തിപരമായും തൊഴില്പരമായുമുള്ള പ്രശ്നങ്ങള് കിടക്കയിലേക്ക് കൊണ്ടുവരുന്നത് ഉറക്കം ഇല്ലാതാക്കും. ഉറക്കത്തിന് തൊട്ടുമുമ്പുള്ള മൊബൈല്, ലാപ്ടോപ്പ് ഉപയോഗവും നല്ലതല്ല. കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ Read More…
Tag: Mental Health
മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി! അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. Read More…
മൂക്കിന് തുമ്പത്തോ ദേഷ്യം ? കോപം തോന്നുമ്പോള് എന്തുചെയ്യണം? എന്തു ചെയ്യരുത്?
ദേഷ്യം വന്നാല് പിന്നെ കണ്ണുകാണില്ല, വായില് തോന്നിയതൊക്കെ വിളിച്ചു പറയും. ഇങ്ങനെയാണ് പലരും. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ നിങ്ങളുടേത്? ദേഷ്യം വന്നാല് ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന് കഴിയാതെ വരുന്നോ? കോപത്തെ മെരുക്കാന് മാനസികാരോഗ്യ വിദഗ്ദര് നിര്ദേശിക്കുന്ന മാര്ഗങ്ങള് അറിയുക. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല് അമിത കോപം അത്ര നന്നല്ല. ഇച്ഛാഭംഗം, വിഷാദം, അപകര്ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ അങ്ങനെ അമിത ദേഷ്യത്തിന്റെ കാരണങ്ങള് പലതാവാം. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും Read More…
ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തകര്ക്കും; ഈ ഭക്ഷണങ്ങള് വില്ലന്
എന്ത് കാര്യങ്ങളും ചെയ്യണമെങ്കില് നമ്മുടെ മനസും ശരീരവും ആരോഗ്യകരമായി തന്നെ നില നില്ക്കണം. ആരോഗ്യകരമായ ശരീരത്ത് മാത്രമാണ് ആരോഗ്യകരമായ മനസ് ഉണ്ടാകുകയുള്ളൂ. നമ്മള് കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മാനസിക നിലയെയും മെച്ചപ്പെടുത്തുന്നുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല് സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യും. മാനസിക ആരോഗ്യത്തെ തന്നെ തകര്ക്കുന്ന ചില ഭക്ഷണങ്ങള് ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…. മദ്യം – മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ Read More…
കാലാവസ്ഥാ വ്യതിയാനം യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനം
യുവാക്കളുടെ, പ്രത്യേകിച്ച് 15-24 വയസ് പ്രായമുള്ളവരുടെ മാനസികാരോഗ്യത്തിൽ കാലാവസ്ഥാ വ്യതിയാനം കാര്യമായ ആഘാതം സൃഷ്ടിക്കുന്നതായി ഏറ്റവും പുതിയ പഠനം. പ്രൈമസ് പാർട്ണേഴ്സിന്റെ “ദ കോസ്റ്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച് : യങ് വോയിസ് ഇൻ എ വാമിംഗ് വേൾഡ്” എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രതിപാദിച്ചിരിക്കുന്നത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും ഇങ്ങനെയാണ് ഇതിലൊന്ന് മാനസികാരോഗ്യപരമായി ഉണ്ടാകുന്ന ആഘാതങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളാണ് ഉത്കണ്ഠയും സമ്മർദ്ദവും. പഠനവുമായി ബന്ധപ്പെട്ട സർവേയിൽ Read More…
അമ്മയുടെ മെച്ചപ്പെട്ട മാനസികാരോഗ്യം; എത്ര കുട്ടികള് വേണം? പഠനം പറയുന്നത്
കുട്ടികളെ വളർത്തുന്നത് അമ്മയുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നു പഠനം. ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുമെന്നും പഠനം പറയുന്നു. അഫക്റ്റീവ് ഡിസോർഡേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച സൂചോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു പഠനമാണ് സ്ത്രീകൾക്ക് കുട്ടികളുണ്ടാകുന്നതിന്റെ പ്രയോജനങ്ങൾ കണ്ടെത്തിയത്. ഏറ്റവും പ്രധാനമായി, മികച്ച മാനസികാരോഗ്യം നൽകാന് മാതാവിന് വേണ്ട കുട്ടികളുടെ എണ്ണവും പഠനം വിശദീകരിക്കുന്നു . രണ്ട് കുട്ടികൾ ഉണ്ടാകുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് അമ്മയുടെ മാനസികാരോഗ്യത്തിന് സഹായകമാകുമെന്നും പഠനം വ്യക്തമാക്കുന്നു . 55,700 Read More…
നിങ്ങള്ക്ക് സന്തോഷമില്ലേ? കാരണങ്ങൾ ഇവയാകാം, പരിഹാരങ്ങള് ഇതാ…
ജീവിതത്തില് സന്തോഷകരമായി ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇന്ന് പലര്ക്കും. പല പ്രശ്നങ്ങളില് നിന്നും ഒരു പ്രതീക്ഷയെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളൊക്കെയും. എന്നാല് ദുഃഖങ്ങള് ഉണ്ടാകുമ്പോള് അതിനെ കുറിച്ച് മാത്രം ചിന്തിയ്ക്കാതെ സന്തോഷത്തെ കണ്ടെത്താനും ശ്രമിയ്ക്കണം. പോസിറ്റീവ് ആയ കാര്യങ്ങള് ജീവിതത്തില് ഉണ്ടാക്കിയെടുക്കാന് ശ്രമിയ്ക്കണം. സന്തോഷമില്ലായ്മയ്ക്ക് കാരണം എന്താണെന്നും. എങ്ങനെ സന്തോഷകരമായി മുന്നോട്ട് പോകാമെന്നും അറിയാം…… * താരതമ്യം വേണ്ട – ഒരാളും മറ്റൊരാളെപ്പോലെയല്ല. ഒരോ വ്യക്തിയും വ്യത്യസ്തനാണ്. വ്യത്യസ്ത സാഹചര്യങ്ങളില് Read More…
ഇടയ്ക്കൊക്കെ ഒന്നും ചെയ്യാതെയും ഇരിക്കൂ; നിങ്ങളുടെ കരിയറിന് ഗുണം ചെയ്തേക്കാം
നിന്നുതിരിയാന് സമയമില്ലാതെ ജോലിചെയ്യുന്നതാണ് പലരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉല്പാദനക്ഷമമായ ജോലി. എന്നാല് ഓട്ടപ്പാച്ചലിനിടെ ചിലപ്പോള് ഒന്നും ചെയ്യാതെയും ഇരിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു. കഠിനാധ്വാനം മൂലം നഷ്ടമാകുന്ന ഊര്ജം സംഭരിക്കാനും ഇത്തരത്തില് ഒന്നും ചെയ്യാതെ ഇരിക്കുന്ന ഇടവേളകള് സഹായിക്കുന്നു. തിരക്കുള്ള ജോലി സമയത്ത് 10 മിനിറ്റ് ബ്രേക്ക് ആകാം. അല്ലെങ്കില് ഒരു ദിവസത്തെ ഒഴിവാകാം. ഈ സമയത്ത് മടിപിടിച്ച് ഇരിക്കണമെന്ന് കരിയര് വിദഗ്ധര് പറയുന്നു. അപ്പോള് മനസ്സിലേക്ക് പുതിയ ആശയങ്ങള് വന്നേക്കാം. ഈ ഒന്നും ചെയ്യാതെയുള്ള Read More…
നിങ്ങള്ക്ക് സ്റ്റാമിന കുറവാണോ ? ; എങ്കില് ഈ ആഹാരങ്ങള് ഡയറ്റില് ഉള്പ്പെടുത്താം
ആരോഗ്യം നിലനിര്ത്താന് നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. ഫിസിക്കല് ആക്ടിവിറ്റീസില് ഏര്പ്പെടുമ്പോള് സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്ദ്ധിപ്പിക്കാന് പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന ആഹാരങ്ങള് എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില് നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില് നിങ്ങളുടെ സ്റ്റാമിനയും ഊര്ജവും Read More…









