ആര്‍ത്തവവിരാമത്തിന്റെ മുന്നോടിയായി ശരീരത്തിലും സ്വഭാവത്തിലും ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത്തരത്തില്‍ 7 മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ മാറ്റങ്ങളെ പൊതുവായി 7 കുഞ്ഞന്മാര്‍ എന്നാണ് വിളിക്കുന്നത്. ചൊറിച്ചില്‍, അമിതകോപം, ഉഷ്ണം, വണ്ണംവയ്ക്കുക, ഉറക്കംതൂങ്ങുക, മറവി, മാനസികബുദ്ധിമുട്ട് എന്നിവരാണ് ഏഴ് ആര്‍ത്തവവിരാമ കുഞ്ഞന്മാര്‍. ഏഴ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഏഴ് ലക്ഷണങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് യോനിയില്‍ വരള്‍ച്ച അനുഭവപ്പെടാം. ഇതുമൂലം യോനി ഭാഗത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാകാനിടയുണ്ട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമായി കരുതിപോരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീകളെ അസ്വസ്ഥരാക്കുന്നു. Read More…