Oddly News

10 ഇരട്ടി ലാഭം! മെഡിക്കൽ ചെക്കപ്പിനായി യു.എസില്‍നിന്ന് ഇന്ത്യയിലേയ്ക്ക്, അമേരിക്കക്കാരന്റെ അനുഭവങ്ങൾ തരംഗമാകുന്നു

വൈദ്യശാസ്ത്ര ചികിത്സയ്ക്കായി അടുത്തിടെ ഇന്ത്യയിലെത്തിയ ഒരു അമേരിക്കൻ വ്ലോഗർ തന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മെഡിക്കൽ ടൂറിസം മേഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ. ചികിത്സാ ഘട്ടങ്ങൾ മുതൽ വിവിധ വൈദ്യശാസ്ത്ര സൗകര്യങ്ങൾ വരെ അദ്ദേഹം വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. “അമേരിക്കയിലേക്ക് തിരികെ പോകുന്നതിന് മുമ്പ് എനിക്കൊരു മെഡിക്കൽ ചെക്കപ്പ് നടത്തണമായിരുന്നു,” ഒരു കാറിൽ യാത്ര തിരിക്കുന്നതിനിടയിൽ വ്ലോഗർ പറഞ്ഞു. “എനിക്ക് ഇന്ത്യയെ വളരെ ഇഷ്ടമാണ്. അമേരിക്കയിൽ നിന്നും ഒരിക്കലും Read More…

Featured Good News

അമേരിക്കയിലാണെങ്കിൽ ലക്ഷങ്ങളായേനേ! ഇന്ത്യയിലെ സൗജന്യ ചികിത്സ കണ്ട് ഞെട്ടി അമേരിക്കക്കാരൻ, അനുഭവകഥ പങ്കുവെച്ച് വിദേശി

ഒഡീഷയിലെ ഗ്രാമീണ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യമായി മികച്ച ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആരോഗ്യ മേഖലയെ പ്രശംസിച്ച് അമേരിക്കൻ വിനോദസഞ്ചാരി. അന്താരാഷ്ട്ര സിനിമാ നിർമ്മാതാവായ മൈക്ക് പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിലെത്തി അഞ്ചാം ദിവസം ഒഡീഷയിലെ സ്വാദിഷ്ടമായ ഭക്ഷണം അമിതമായി കഴിച്ചതിനെ തുടർന്നാണ് മൈക്കിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും. 12 മണിക്കൂറോളം തുടർച്ചയായി ഛർദ്ദിച്ചതിനെ തുടർന്നാണ് ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. അവിടെ വെച്ച് ഐ.വി Read More…

Oddly News

‘ഇന്ത്യ ജീവിക്കുന്നത് 2050-ൽ’; ഇന്ത്യൻ ആരോഗ്യമേഖലയുടെ വേഗത കണ്ട് അമ്പരന്ന് റഷ്യൻ സുന്ദരി

ഇന്ത്യയിലെ മെഡിക്കൽ പരിശോധനാ സൗകര്യങ്ങളെ പ്രശംസിച്ച് ഒരു റഷ്യൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. “ഇന്ത്യ ജീവിക്കുന്നത് 2050-ലാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, തനിക്ക് പെട്ടെന്ന് ഒരു രക്തപരിശോധന നടത്തേണ്ടി വന്നതിനെക്കുറിച്ച് ക്സേനിയ വിവരിക്കുന്നുണ്ട്. സാധാരണയായി ഇത്തരം പരിശോധനകൾക്കായി രാവിലെ ഭക്ഷണം കഴിക്കാതെ ക്ലിനിക്കുകളിൽ പോകേണ്ടി വരാറുണ്ട്. എന്നാൽ അതിനുപകരം അവർ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഒരു സർവീസ് ആണ് തിരഞ്ഞെടുത്തത്. ഒരു ലാബ് ടെക്നീഷ്യൻ പരിശോധനാ കിറ്റുമായി അവരുടെ Read More…

Good News

തെരുവ് നായയുടെ കടിയേറ്റു, ഇന്ത്യയിലെ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിൽസയില്‍ അമ്പരന്ന് ജർമ്മൻ താരം- വീഡിയോ വൈറൽ

ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിച്ചതിനെ പ്രശംസിച്ച് ജർമ്മൻ യാത്രികൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന ഡേവിഡ് നെബൽ എന്ന വ്ലോഗറാണ് ഗുജറാത്തിലെ സൂറത്തിലുള്ള സർക്കാർ ആശുപത്രിയിലെ തന്റെ അനുഭവം പങ്കുവെച്ചത്. തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സ തേടിയ തന്നിൽ നിന്ന് ആശുപത്രി അധികൃതർ പണം ഈടാക്കിയില്ലെന്നും, തന്റെ സ്വന്തം നാടായ ജർമ്മനിയിൽ പോലും വിദേശികൾക്ക് ഇത്തരം സൗജന്യ ചികിത്സ ലഭിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. Read More…