സാധാരണമായ ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ ചൈനക്കാരനായ യുവാവിനെ കാത്തിരുന്നത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു രഹസ്യമായിരുന്നു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള വെൻഷൗ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ വാങ്ങിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് ഡോക്ടർമാർ അപ്രതീക്ഷിതമായി ഒരു വസ്തു കണ്ടെത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വിചിത്രമായ വാർത്ത റിപ്പോർട്ട് ചെയ്തത്. പരിശോധനയ്ക്കിടെ നടത്തിയ സ്‌കാനിംഗിലാണ് വാങ്ങിന്റെ ചെറുകുടലിന്റെ ആദ്യഭാഗത്ത് എന്തോ തങ്ങിനിൽക്കുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. അത് മെർക്കുറി അടങ്ങിയ ഒരു തെർമോമീറ്റർ ആണെന്ന് ഡോക്ടർമാർ സംശയിച്ചു. Read More…

