ഇൻഡ്യാനയിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 31 കാരിയായ അധ്യാപിക അറസ്റ്റിൽ. മാർട്ടിൻസ്‌വില്ലെ സ്‌കൂളിൽ പകരക്കാരിയായെത്തിയ മുൻ അധ്യാപിക ബ്രിട്ടാനി ഫോർട്ടിൻബെറിയാണ് വിദ്യാർത്ഥികളെ കൂട്ട ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. നിരവധി ആരോപണങ്ങളാണ് ഫോർട്ടിൻബെറിക്കെതിരെ ഉയർന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ പത്തിലധികം ബാലപീഡന കുറ്റങ്ങളും, പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ കാര്യങ്ങൾ നൽകിയതിന് എട്ട് എണ്ണവും, പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനു അഞ്ച് കേസുകളും, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെട്ടതിനു ഒരു കേസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. 2023 Read More…