ഒളിമ്പിക്സ് സ്വര്‍ണത്തോടെ വിടപറയണമെന്ന മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടങ്ങളില്‍ സ്പെയിനിനെതിരെ അവര്‍ക്ക് മാര്‍ച്ചിംഗ് ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ താരത്തിന്റെ കരിയറിന് ദുരന്തപര്യവസാനം എന്ന് ഫുട്ബോള്‍ ലോകം ആശങ്കപ്പെട്ടെങ്കിലും ബ്രസീലിന്റെ മഞ്ഞക്കിളികള്‍ തങ്ങളുടെ ഇതിഹാസ വനിതാ താരത്തെ സ്വര്‍ണ്ണമെഡലോടെ മടക്കാനാണ് ഉദ്ദേശിക്കുന്നത്. സെമിഫൈനലില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഫൈനലില്‍ അമേരിക്കയ്ക്ക് എതിരേ കളത്തിലെത്താനാകും. ഒളിമ്പിക്സിലെ വനിതാഫുട്ബോളില്‍ സ്പെയിനെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ സ്പെയിനെ കീഴടക്കിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ Read More…