വിവാഹിതനായ പുരുഷനോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്ത യുവതിക്ക് സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി ഡല്‍ഹി കോടതി. പരാതിക്കാരന്റെ വീടിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരനുമായോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ നേരിട്ടോ ടെലിഫോണ്‍, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ആശയവിനിമയം നടത്താന്‍ ശ്രമിക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ല്‍ ഒരു ആശ്രമത്തില്‍വച്ചാണ് പരാതിക്കാരനും യുവതിയും പരിചയപ്പെടുന്നത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. Read More…
Tag: Married Man
പ്രണയത്തില്‍ നിന്നും പിന്മാറുന്നില്ല; വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ കാമുകനെ 20കാരി വെടിവെച്ചു കൊന്നു
വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ യുവാവിനെ ജംഷഡ്പൂരില്‍ നിന്നുള്ള 20 കാരിയായ കാമുകി വെടിവച്ച് കൊന്നു. ശനിയാഴ്ച നടന്ന സംഭവത്തിന് കാരണമായത് ബന്ധം അവസാനിപ്പിക്കാനുള്ള യുവതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണെന്നാണ് യുവതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാ സ്വദേശിയായ പരുള്‍ ഖതുന്‍വാസ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജംഷഡ്പൂരിലെ പഹല്‍ മോറെ നിവാസിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഖ്‌ലാഖിന്റെ വിവാഹേതര ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചാണ് കൊല നടത്തിയതെന്നാണ് യുവതി Read More…


