Movie News

മാരി സെല്‍വരാജ് ധ്രുവ് വിക്രം സിനിമ ‘ബൈസണ്‍ കാലമാടന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തുവിട്ടു

കേവലം രണ്ടോ മൂന്നോ സിനിമകള്‍ കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായി മാറിയ തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ സിനിമയില്‍ നായകന്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണെന്ന് ഇതിനകം പാട്ടാണ്. കബഡി വിഷയമായ ഈ സ്‌പോര്‍ട്‌സ് ഡ്രാമയ്ക്ക് ‘ബൈസണ്‍ കാലമാടന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്കും പേരും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു പോത്തിന്റെ പശ്ചാത്തലത്തില്‍ ധ്രുവ് വിക്രത്തിന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കാട്ടുപോത്തിന്റെ Read More…

Movie News

കാര്‍ത്തിയുടെ ഇരുപത്തെട്ടാമത് പ്രൊജക്ട് മാരി സെല്‍വരാജിന് ; സിനിമയ്ക്കായി നീണ്ട കാത്തിരിപ്പ് വേണ്ടി വരും

ഇടവേള അവസാനിപ്പിക്കാനൊരുങ്ങുന്ന നടന്‍ കാര്‍ത്തി അണിയറയില്‍ അടുത്ത പ്രൊജക്ടിനായി ഒരുങ്ങുകയാണ്. കാര്‍ത്തി തന്റെ 28-ാമത് സംവിധായകന്‍ മാരി സെല്‍വരാജുമായി ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിനെ താല്‍ക്കാലികമായി ‘കാര്‍ത്തി 28’ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ തങ്ങളുടെ സഹകരണം സ്ഥിരീകരിച്ചതായി മാര്‍ച്ച് 7 വ്യാഴാഴ്ച നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പ്രോജക്റ്റില്‍ മാരി സെല്‍വരാജിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. അതേസമയം ധ്രുവ് വിക്രം, ധനുഷ് എന്നിവരോടൊപ്പം മാരി സെല്‍വരാജ് തന്റെ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം 2025 ല്‍ Read More…

Movie News

മാരി സെല്‍വരാജിന്റെ പുതിയ സിനിമയില്‍ നായിക അനുപമ; വിക്രത്തിന്റെ മകന്‍ ധ്രുവ് നായകന്‍

ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാമന്നന്‍’ സിനിമയുടെ വന്‍ വിജയത്തിന് ശേഷം മറ്റൊരു സിനിമയുമായി എത്താനുള്ള തിരക്കിലാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ്. ധ്രുവ് വിക്രം നായകനാകുന്ന സ്പോര്‍ട്സ് ബയോപിക്കായ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചത്, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും, 80 ദിവസത്തെ ഷൂട്ടിംഗ് നടക്കുമെന്ന് Read More…