ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ തകര്‍പ്പന്‍ പ്രകടനം പുറത്തുവന്നിട്ട് 10 വര്‍ഷത്തിലേറെയായി. എന്നാല്‍ തന്റെ ഫുള്‍-ഫ്രണ്ടല്‍ അരങ്ങേറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് നടി മാര്‍ഗോട്ട് റോബി. സിനിമയില്‍ ക്യാമറയ്ക്ക് അഭിമുഖമായി പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട ആ രംഗം തന്റെ തന്നെ ഐഡിയയായിരുന്നെന്ന് നടി ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ വിശദീകരിച്ചു. തന്റെ കഥാപാത്രമായ നവോമി സമ്പന്നനായ സ്റ്റോക്ക് ബ്രോക്കര്‍ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ടിനെ (ലിയോനാര്‍ഡോ ഡികാപ്രിയോ) വശീകരിക്കുന്ന ഒരു അവിസ്മരണീയമായ ഒരു രംഗമായിരുന്നു അത്. പൂര്‍ണ്ണമായും നഗ്‌നയായി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ താന്‍ Read More…
Tag: Margot Robbie
ഹോളിവുഡ് സൂപ്പര്‍നായകി മാര്‍ഗോട്ട് റോബി അമ്മയാകുന്നു ; ആദ്യ കുഞ്ഞിനെ കാത്ത് താരവും ഭര്‍ത്താവും
ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ പെടുന്ന ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വീര്‍ത്ത വയറുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന പണംവാരി ചിത്രത്തോടെ താരം വന്‍ വിലയുള്ള താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടു. 2014 ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതേസമയം മാര്‍ഗോട്ടോ ടോമോ ഇതുവരെ സന്തോഷ Read More…
ജോക്കര്‍ ടൂവിലെ ലേഡിഗാഗയുടെ ഹാര്‍ലിക്വീനെ കാണാന്‍ കാത്തിരിക്കുന്നു
ലോകത്തെ ഏറ്റവും വലിയ വില്ലന്‍ ജോക്കറും അയാളുടെ വില്ലത്തിയായ കാമുകി ഹാര്‍ലിക്വീനും തമ്മിലുള്ള ബന്ധത്തെ അനാവരണം ചെയ്യുന്ന ‘ജോക്കറി’ന്റെ തുടര്‍ച്ചയായ ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ ഈ വര്‍ഷം അവസാനം തീയറ്ററുകളില്‍ എത്തും. ജോക്വിന്‍ ഫീനിക്സ് ജോക്കറായി തിരിച്ചെത്തുമ്പോള്‍ ഹാര്‍ലി ക്വിന്നായി എത്തുന്നത് ലേഡിഗാഗയാണ്. അതേസമയം ക്വിന്നിനെ പ്രശസ്തമായ കഥാപാത്രമാക്കി മാറ്റിയത് മാര്‍ഗോട്ട് റോബി താന്‍ ചെയ്ത വേഷത്തിന്റെ പുതിയ രൂപത്തിലുള്ള ലേഡിഗാഗയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്. മുമ്പത്തെ ഒരു അഭിമുഖത്തില്‍, ലേഡി ഗാഗ ഈ വേഷം Read More…
നടി ഒലിവിയ വൈല്‍ഡ് താരത്തെ ഡയറക്ട് ചെയ്യും ; മാര്‍ഗെറ്റ് റോബി സൂപ്പര്‍വുമണാകുന്നു
ഡെഡ്പൂള്‍ സ്രഷ്ടാവായ റോബ് ലീഫെല്‍ഡിന്റെ കോമിക് ബുക്കുകളില്‍ നിന്നുള്ള ഒരു കഥാപാത്രമായ അവഞ്ചെലിന്‍ എന്ന കഥാപാത്രത്തിന്റെ രൂപീകരണവുമായി സംവിധായിക ഒലിവിയ വൈല്‍ഡ് ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബിയെ സംവിധാനം ചെയ്യാനൊരുങ്ങുന്നു. മനുഷ്യരാശിയെ രാക്ഷസന്മാരില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രധാനമായ ഒരു വ്യക്തിയെ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചുമതല ഏല്‍പ്പിച്ച സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു മാലാഖയാണ് അവഞ്ചെലിന്‍. മാര്‍ഗോട്ട് റോബി തന്നെയാണ് സിനിമയുടെ നിര്‍മ്മാതാവ്. തന്റെ ലക്കിചാപ്പ് എന്റര്‍ടൈന്‍മെന്റ് പങ്കാളികളായ ജോസി മക്‌നമാര, ടോം അക്കര്‍ലി എന്നിവര്‍ക്കൊപ്പം മാര്‍ഗോട്ട് സിനിമ നിര്‍മ്മിക്കും. Read More…
വില്‍സ്മിത്തുമായി ഉണ്ടായ ഗോസിപ്പുകള്‍ പൊല്ലാപ്പായി ; മാതാവ് പോലും അകന്നു നില്‍ക്കാന്‍ പറഞ്ഞെന്ന് മാര്‍ഗറ്റ്
മാര്‍ഗറ്റ് റോബിയുടെയും വില്‍സ്മിത്തിന്റെയും ഫോട്ടോബൂത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ സമയത്തും ജാഡാ പിങ്കെറ്റുമായി സ്മിത്ത് വിവാഹിതനായിരുന്നു. മാര്‍ഗറ്റാകട്ടെ ഹോളിവുഡിലെ വന്‍കിട നടിമാരിലേക്കുള്ള യാത്രയിലും. ഈ സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള ഗോസിപ്പ് കാട്ടുതീപോലെ പടര്‍ന്നത്. ഈ സമയത്ത് മാര്‍ഗറ്റിന്റെ മാതാവും അവളുടെ ഇമേജിനെ സങ്കല്‍പ്പിച്ച് ആശങ്കയില്‍ ആയിരുന്നെന്നും വില്‍സ്മിത്തില്‍ നിന്നു അകന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും താരം പറഞ്ഞു. ഫോക്കസ് സൂയിസൈഡ് സ്‌ക്വാഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോസിപ്പുകള്‍ കൈവിട്ടുപോയപ്പോള്‍ Read More…
പ്രേക്ഷകപ്രതികരണമാണ് വലിയ ബഹുമതി ; ഓസ്‌ക്കറില്‍ മികച്ച നടിയായി പരിഗണിക്കാത്തതില്‍ മാര്‍ഗോട്ട് റോബി
സിനിമയോടുള്ള ആളുകളുടെ പ്രതികരണമാണ് ഏറ്റവും വലിയ പ്രതിഫലമെന്ന് ഹോളിവുഡ് നടി മാര്‍ഗോട്ട് റോബി. ഓസ്‌ക്കറില്‍ ഈ വര്‍ഷം മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ല എന്നതില്‍ തനിക്ക് ‘ദുഃഖം’ തോന്നുന്നില്ലെന്ന് നടി പറഞ്ഞു. ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് പരിഗണിക്കാത്തതിനെക്കുറിച്ച് ആദ്യമായിട്ടാണ് നടി ഈ വര്‍ഷം പ്രതികരിക്കുന്നത്. ഈ വര്‍ഷം വന്‍ വിജയം നേടിയ ഹോളിവുഡ് ചിത്രം ബാര്‍ബിയില്‍ പ്രധാനവേഷത്തില്‍ എത്തിയത് മാര്‍ഗോട്ട് ആയിരുന്നു. ”നിങ്ങള്‍ ഈ അനുഗ്രഹീതയാണെന്ന് അറിയുമ്പോള്‍ ദു:ഖിക്കാന്‍ ഒന്നുമില്ല.” വെറൈറ്റി വഴിയുള്ള ചര്‍ച്ചയില്‍ അവര്‍ Read More…
മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളാകുന്നു
ഈ വര്‍ഷം ഹോളിവുഡില്‍ നിന്നും പുറത്തുവന്ന വമ്പന്‍ പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയിലെ ജോഡികളായ മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും പ്രമുഖ നടനും സംവിധായകനുമായ ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്നതായി കേള്‍ക്കുന്ന ‘ഓഷ്യന്‍ ഇലവണി’ ല്‍ ഇരുവരും എത്തുമെന്ന കാര്യം ഉറപ്പാക്കിയിരിക്കുന്നത് ജോര്‍ജ്ജ് ക്‌ളൂണി തന്നെയാണ്. 62 കാരനായ നടന്‍ തിങ്കളാഴ്ച തന്റെ സിനിമ ‘ദി ബോയ്സ് ഇന്‍ ദി ബോട്ടി’ന്റെ ലോസ് ഏഞ്ചല്‍സ് പ്രീമിയറില്‍ മാധ്യമപ്രവര്‍ത്തകരുമായി ഇക്കാര്യം പങ്കുവെച്ചു. നിര്‍മ്മാതാവ് ജോസി മക്നമരയുടെ Read More…
ഡികാപ്രിയോയോ, മാര്‍ഗരറ്റ് റോബിയോ ഫന്റാസിയാ ബാരിനോയോ? ഗോള്‍ഡന്‍ ഗ്‌ളോബിന്റെ നോമിനികളെ പ്രഖ്യാപിച്ചു
ഇനി ഗോള്‍ഡന്‍ ഗ്‌ളോബിന്റെ സമയമാണ്. തിങ്കളാഴ്ച രാവിലെ, സെഡ്രിക് ദി എന്റര്‍ടെയ്നറും വില്‍മര്‍ വാല്‍ഡെര്‍മയും 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വമ്പന്‍ ഹിറ്റായ ബാര്‍ബി തന്നെയാണ് നോമിനേഷനിലും മുന്നിലുള്ളത്. ഒമ്പത് നോമിനേഷനുകളാണ് സിനിമ നേടിയത്. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ എട്ട് നോമിനേഷനുകള്‍ നേടി. ലിയനാര്‍ഡോ ഡികാപ്രിയോയുടെ കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണും പുവര്‍ തിംഗ്സും ഏഴ് നോമിനേഷനുകള്‍ നേടി. ടെലിവിഷനില്‍ സക്‌സഷന്‍സ് ഫൈനല്‍ സീസണ്‍ ആകെ ഒമ്പത് നോമിനേഷനുകള്‍ Read More…
ടെര്‍മിനേറ്ററിന് ഇനിയൊരു പതിപ്പില്ലെന്ന് അണിയറക്കാര്‍; പക്ഷേ സിനിമയുടെ എഐ ഇമേജ് പോസ്റ്ററുകളുമായി ആരാധകര്‍
അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ ദി ടെര്‍മിനേറ്ററും അതിന്റെ ഇന്‍സ്റ്റോള്‍മെന്റുകളും ഹോളിവുഡിലെ ഏറ്റവും ജനപ്രിയമായ ആക്ഷന്‍ ചിത്രങ്ങളില്‍ ചിലതാണ്. സൈബോര്‍ഗുകളുടെ കഥ പറഞ്ഞ ഫ്രഞ്ചൈസിയിലെ എത്ര ഭാഗം വന്നാലും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ് പതിവ്. സിനിമയുടെ ഇനിയൊരു ഭാഗത്തെക്കുറിച്ച് വിവരമില്ലെങ്കിലും ഹോളിവുഡിലെ ഏറ്റവും സെന്‍സേഷനായ മാര്‍ഗോട്ട് റോബിയുടെയും ഹെന്റി കാവില്ലിന്റെയും ചിത്രങ്ങള്‍ വെച്ച് പുതിയൊരു പതിപ്പിനെക്കുറിച്ച് ചിന്തിക്കുകയാണ് ആരാധകര്‍. ടെര്‍മിനേറ്റര്‍മാരായി ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബിയുടെയും ഹെന്റി കാവില്ലിന്റെയും ചിത്രങ്ങള്‍ അവര്‍ തങ്ങളുടെ പോസ്റ്റില്‍ പങ്കിട്ടു. ഫേസ്ബുക്ക് പേജിലൂടെ Read More…