‘മാര്‍ക്കോ’യുടെ വിജയത്തില്‍ കുതിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ഇത് ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തിന് പുതിയ ആരാധകരെ സൃഷ്ടിച്ചു. എന്തുകൊണ്ടാണ് മലയാള സിനിമകള്‍ ഹിന്ദി വിപണിയില്‍ തിയറ്ററുകളില്‍ വിജയിക്കാത്തത് എന്നതിനെക്കുറിച്ച് അടുത്തിടെ ഉണ്ണി മുകുന്ദന്‍ തന്റെ ചിന്തകള്‍ പങ്കുവെച്ചിരുന്നു. മാര്‍ക്കോ നടന്റെ അഭിപ്രായത്തില്‍ ബജറ്റാണ് പ്രശ്‌നം. ”ബജറ്റാണ് പ്രാഥമിക വിഷയം. അതിനെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് വിജയകരമായ ഉദാഹരണങ്ങളും ഉണ്ടായിരിക്കണം. ഒരു സിനിമ ഒരു വാണിജ്യ തലത്തിലെത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, അത് സാധാരണ പ്രവര്‍ത്തനമാണ്, കാരണം കൂടുതല്‍ പ്രേക്ഷകരിലേക്ക് പ്രവര്‍ത്തനം കൊണ്ടുപോകാന്‍ എളുപ്പമാണ്. Read More…
Tag: marco
കോണ്ടമില്ലെങ്കില്‍ ‘മാറിക്കോ’, എജ്ജാതി തീപ്പൊരി പരസ്യം; വെറൈറ്റി ഐറ്റവുമായി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി
ആദ്യനോട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ വയലന്‍സ് ത്രില്ലര്‍ ‘മാര്‍ക്കോ’ സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് മനസിലാകുന്നത് ഇത് മാര്‍ക്കോ അല്ല, ‘മാറിക്കോ’ എന്ന് ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് സിനിമ തകര്‍ത്തോടുന്നതിനിയില്‍ ഈ വെറൈറ്റി പരസ്യവുമായി രംഗത്ത് എത്തിയത്. കോണ്ടമില്ലെങ്കില്‍ മാറിക്കോ ! സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിൽ നിന്നും മാറി ചിന്തിക്കൂ..! ലൈംഗികരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കോണ്ടം ഉപയോഗിക്കുക. എന്നാണ് ഈ പരസ്യം. ഇതിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇതാണ് പരസ്യം, Read More…
‘ഇനി ഇവിടെ ഞാൻ മതി…’ വൻതരംഗമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; ആക്ഷൻ ടീസർ പുറത്ത്
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ വമ്പിച്ച നേട്ടം കൊയ്യുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ ലഭിച്ചത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടക്കും എന്ന ഉറപ്പിലാണ് ബോക്സ് ഓഫീസ് കുതിപ്പ്. മൂന്നാം ദിവസത്തിൽ 40 കോടി വേൾഡ് വൈഡ് കളക്ഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read More…
നിങ്ങളിൽ വിറയൽ ഉണ്ടാക്കുന്ന വയലൻസ്, ‘മാർക്കോ’ വരുന്നു, ബുക്കിങില്‍ വന്‍ഹൈപ്പ്
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ ഡിസംബർ 20ന് തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ ബുക്കിഗിൽ 130Kക്ക് മുകളിലാണ് ഇന്ററസ്റ്റ് വന്നിരിക്കുന്നത്. സ്പീക്കര്‍ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത്. ബുക്കിംഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. IMDbയിൽ ഇന്ത്യയിൽ ഏറ്റവും അധികം Read More…
ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധായകനായി !! ‘ഓൻ നിന്റെ മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാർക്കോ’ വരുന്നു
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് Read More…
വായിൽ രക്തംപുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോ ആയി ഉണ്ണി മുകുന്ദന്‍
പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ് ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. Read More…
ചോരപ്പാടുകളുമായി ‘മാർക്കോ’യുടെ പുതിയ പോസ്റ്റർ
മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് Read More…
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഹിന്ദി പതിപ്പിന് റെക്കാർഡ് തുകയ്ക്കു വിൽപ്പന
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപൂർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതില്‍നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻനായകനാകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്. അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. Read More…
നിവിൻ പോളിയുടെ വില്ലൻ ഇനി നായകൻ; തകർപ്പൻ ആക്ഷനുമായി ഉണ്ണി മുകുന്ദൻ- “മാർകോ” വരുന്നു
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് “മാര്‍കോ”. ചിത്രത്തിന്റെ പൂജ മെയ് മൂന്നിന് അരങ്ങേറുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. സംവിധാനം നിര്‍വഹിക്കുന്നത് ഹനീഫ് അദേനിയാണ്. കെ ജി എഫ് താരം രവി ബസ്രൂരാണ് സംഗീതം നിർവഹിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ Read More…