ഓഗസ്റ്റ് 17-ന് വൈകുന്നേരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ന്റെ പൂന്തോട്ടത്തിലുള്ള ഷെഡിന് അടിയിൽ രണ്ട് പാമ്പുകളെ കണ്ടെത്തി. തുടർന്ന് പാമ്പ് പിടുത്തക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ തിരച്ചിൽ നടത്തി. ബാന്ദ്ര വെസ്റ്റിലുള്ള ബംഗ്ലാവിൽ രാത്രി എട്ട് മണിയോടെയാണ് പാമ്പുകളെ കണ്ടത്. ഇതിനെത്തുടർന്ന് പാമ്പ് പിടുത്തക്കാരനായ വിക്കി ദുബെയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിക്കി ദുബെ വനംവകുപ്പ് റൗണ്ട് ഓഫീസർ ദീപക് ദാദാ ഗെയ്ക്വാദിനെയും ഠാണെയിലെ മുംബൈ റേഞ്ച് ഓഫീസ് കൺട്രോളറെയും കാര്യങ്ങൾ ധരിപ്പിച്ചു. പൂന്തോട്ടത്തിലുണ്ടായിരുന്ന പാമ്പുകളിൽ Read More…

