ബൈബിളില്‍ പറഞ്ഞിരിക്കുന്ന മന്നയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്ന’ എന്ന പ്രയോഗം, സീനായ് മരുഭൂമി മുറിച്ചുകടക്കുമ്പോള്‍ ഇസ്രായേല്യരെ പോഷിപ്പിക്കാന്‍ ആകാശത്ത് നിന്ന് ദൈവം വീഴ്ത്തിക്കൊടുത്ത ഭക്ഷണമായി ബൈബിളില്‍ 17 തവണ പറഞ്ഞിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിലേറെയായി മെഡിറ്ററേനിയനില്‍ വിളവെടുക്കുകയും ചെയ്തിരുന്ന ഈ സൂപ്പര്‍ഫുഡ് ഇപ്പോള്‍ ഒരു കര്‍ഷകന്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതുകകരമായിരിക്കും. പലേര്‍മോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ കിഴക്കായി സിസിലിയിലെ മഡോണി പര്‍വതനിരകളില്‍ ആഷ് മരങ്ങള്‍ നിറഞ്ഞ ഒരു വയലില്‍ ജലാര്‍ഡി Read More…