Celebrity

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കില്‍ നൈറ്റ് റൈഡുമായി മഞ്ജു വാര്യര്‍ ; വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ടൂറര്‍ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ ബിഎംഡബ്ല്യു ബൈക്കില്‍ നൈറ്റ് റൈഡ് നടത്തുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ കറങ്ങുന്നതിന്റെ വീഡിയോ മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഗിയര്‍ മാറ്റുക” – എന്നാണ് വീഡിയോ പങ്കുവച്ച് Read More…

Featured Movie News

പ്രധാന വേഷത്തിൽ മഞ്ജുവാര്യർ, സൈജു ശ്രീധരന്റെ ആദ്യ ചിത്രം ‘ഫൂട്ടേജ്’; ഫസ്റ്റ് ലുക്ക്

‘അഞ്ചാം പാതിരാ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്നു. ‘ഫൂട്ടേജ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്‌ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.” എന്ന ക​മന്റോടെ മഞ്ജുവും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. Read More…

Movie News

സിനിമയല്ലെങ്കില്‍ പൃഥ്വിരാജിന് അനു​യോജ്യമായ ജോലി എന്താണ്? കിടിലന്‍ മറുപടിയുമായി മഞ്ജുവാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ സ്വന്തമാക്കിയ താരമാണ് മഞ്ജുവാര്യര്‍. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സിനിമാപ്രേക്ഷകര്‍ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരത്തിന്റെ പുതിയ സിനിമകള്‍ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മഞ്ജുവിന്റെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പിറന്ന ലൂസിഫറിലെ പ്രിയദര്‍ശിനി. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ താരമതില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം ആരാധകര്‍ക്കുണ്ട്. ഈ സിനിമയ്ക്കു മുമ്പു തന്നെ മഞ്ജുവാര്യരും പൃഥ്വിരാജും Read More…

Movie News

വിടുതലൈ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ ഭാര്യയായി മഞ്ജുവാര്യര്‍

തമിഴ്‌സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂരി നായകനായ വിടുതലൈയുടെ ആദ്യഭാഗം കണ്ടവരൊന്നും രണ്ടാം ഭാഗം കാണാതെ പോകില്ലെന്ന് ഉറപ്പ്. വരാനിരിക്കുന്ന ഭാഗത്ത് വിജയ് സേതുപതിയുടെ നായിക മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യരാണ്. താരം സിനിമയില്‍ വിജയ് സേതുപതിയുടെ ഭാര്യയായിട്ടാണ് എത്തുന്നത്. വിടുതലൈ സിനിമയുടെ ആദ്യഭാഗം 1980 കളില്‍ നടക്കുന്ന ഒരു പീരീഡ് ക്രൈം ത്രില്ലറായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. വിജയ് സേതുപതിയുടെ കഥാപാത്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ആദ്യഭാഗം പൂര്‍ത്തിയായത്. വിജയ് സേതുപതിയുടെ കഥാപാത്രമായ പെരുമാള്‍ വാത്തിയാര്‍, Read More…

Celebrity

‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’…. ചാക്കോച്ചനൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി മഞ്ജു  

ചോക്ലേറ്റ് ഹീറോയായി വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് 47 വയസ് തികഞ്ഞിരിയ്ക്കുന്നു. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ചാക്കോച്ചന്റെ പ്രിയപ്പെട്ട സുഹൃത്തായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജന്മാദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും യാത്രകളുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചു കൊണ്ടുള്ള ഒരു കൊളാഷ് വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…

Movie News

ഉസ്താദിലെ ആ കഥാപാത്രം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് : സിബി മലയില്‍

സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെ കുറിച്ചും ഉപദേശിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. പ്രമുഖ മാധ്യമത്തില്‍ തന്റെ പഴയകാല സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് മഞ്ജുവുമായുള്ള നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചത്. കണ്ണാടിക്കൂടും കൂട്ടി…എന്ന ഗാനം ചിത്രീകരിയ്ക്കുന്നത് മദ്രാസിലായിരുന്നു. Read More…