Sports

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മെസ്സി പന്തു തട്ടാനെത്തുമോ? ഗ്വാര്‍ഡിയോള ഉറ്റുനോക്കുന്നു ;

ലോകത്തെ ഏറ്റവും സമ്പന്നവും പ്രശസ്തവുമായ ഫുട്‌ബോള്‍ലീഗുകളുടെ പട്ടികയിലാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ്. ലോകപ്രശസ്തരായ അനേകം ഫുട്‌ബോള്‍ താരങ്ങള്‍ കളി തുടങ്ങിയ ലീഗിലേക്ക് പന്തു തട്ടാന്‍ ഇതിഹാസ ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി എത്താന്‍ ചാന്‍സുണ്ടോ? അങ്ങിനെയൊരു മണം പ്രീമിയര്‍ ലീഗില്‍ നിന്നും അടിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. മെസ്സിയുടെ പ്രിയപ്പെട്ട ആശാന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരത്തെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എംഎസ്എല്ലില്‍ ഇന്റര്‍മയാമിയുടെ താരത്തെ ലോണില്‍ ടീമില്‍ എത്തിക്കാനാണ് ഗാര്‍ഡിയോള ആലോചിക്കുന്നത്. രണ്ടാം Read More…

Sports

സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം സിറ്റിയില്‍നിന്നും ; കെവിന്‍ ഡിബ്രൂയനായി അല്‍ എത്തിഹാദ്

റൊണാള്‍ഡോയ്ക്ക് പിന്നാലെ യൂറോപ്പിലെ പല വമ്പന്മാരും മാറ്റുരയ്ക്കാന്‍ പോയ സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും. സൗദി പ്രോലീഗിലെ അല്‍ എത്തിഹാദിലേക്ക് യൂറോപ്പിലെ തന്നെ നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കെവിന്‍ പോയേക്കുമെന്ന് റിപ്പോര്‍ട്ട്. സിറ്റിയുടെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളായ ഡെബ്രൂയന് ഓഫര്‍ വെച്ചിരിക്കുന്നത് അല്‍ എത്തിഹാദ് ആണ്. ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ കരാര്‍ 2024-25 സീസണോടെ സിറ്റിയില്‍ അവസാനിക്കാനിരിക്കെ താരത്തിന്റെ പ്രഥമ ചോയ്‌സ് സൗദി പ്രോലീഗ് ആയേക്കും. Read More…

Sports

എര്‍ലിംഗ് ഹാളണ്ടിന് മാഞ്ചസ്റ്റര്‍ തീരെ പിടിക്കുന്നില്ലെന്ന് റയല്‍ ; നോര്‍വേതാരം സിറ്റി വിട്ട് റയലിലേക്ക് കുടിയേറുമോ?

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പറയുന്നത് നോര്‍വേ ഇന്റര്‍നാഷണലായ എര്‍ലിംഗ് ഹാളണ്ട് സിറ്റിക്കൊപ്പം ഒരു ദശാബ്ദക്കാലമെങ്കിലും തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായിട്ടാണ്. എന്നാല്‍ പരിക്കേറ്റ് വീട്ടില്‍ പോയ രണ്ടു മാസത്തിന് ശേഷം സൂപ്പര്‍താരം മടങ്ങിവരുമ്പോള്‍ കേള്‍ക്കുന്നത് താരം ക്ലബ്ബില്‍ ഒട്ടും സംതൃപ്തന്‍ അല്ലെന്നും ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡിലേക്ക് കുടിയേറിയേക്കുമെന്നാണ്. റയല്‍ തന്നെയാണ് ഈ രീതിയിലുള്ള ഗോസിപ്പുകള്‍ പുറത്തുവിടുന്നത്. 23 കാരനായ ഹാളണ്ടിന് മാഞ്ചസ്റ്ററില്‍ താമസിക്കുന്നത് ഇപ്പോള്‍ ഒട്ടും ഇഷ്ടമല്ലെന്ന് Read More…

Sports

ലാലിഗയില്‍ കാലിടറിയിട്ടും വരുമാനത്തില്‍ മുന്നില്‍ റയല്‍ മാഡ്രിഡ് ; പിന്നിലാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റിയെ

ലോകഫുട്‌ബോളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റിന്റെ വിശകലനം അനുസരിച്ച് 2022-23 സീസണില്‍ റയല്‍മാഡ്രിഡ് 831 ദശലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനം സൃഷ്ടിച്ചതായിട്ടാണ് വിവരം. പണക്കൊയ്ത്തില്‍ റയല്‍ പിന്നിലാക്കിയത് ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെ ആയിരുന്നു. 826 മില്യണ്‍ യൂറോയുടെ റെക്കോഡ് വരുമാനം സിറ്റി ഉണ്ടാക്കി. കഴിഞ്ഞ സീസസണില്‍ കോപ്പ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് എന്നിവ റയല്‍ നേടിയിരുന്നു. Read More…