Featured Spotlight

സ്വന്തം പാർട്ടിക്കാരന്റെ കരണത്തടിച്ച് മമതാ ബാനർജി, സംഭവം കൊൽക്കത്തയിലെ പ്രതിഷേധ റാലിക്കിടെ- വീഡിയോ

കൊൽക്കത്ത∙ പ്രതിഷേധത്തിനിടെ സ്വന്തം പാർട്ടിയിലെ പ്രവർത്തകന്റെ കരണത്തടിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ മമതാ ബാനർജി. പതിനൊന്നുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ ടിഎംസി പ്രവർത്തകർ നടത്തിയ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധം തുടങ്ങിയതു മുതൽ ബിജെപി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വലിയ ഉന്തും തള്ളും സംഘർഷവുമുണ്ടാവുകയും, സ്ഥിതി ശാന്തമാക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ടിഎംസി പ്രവർത്തകർ മുന്നോട്ടുപോകുന്നത് തടയാൻ ബിജെപിക്കാർ Read More…

Featured Spotlight

ആപ്പിള്‍ വാച്ച് കെട്ടിയതിന് സിപിഎമ്മില്‍നിന്ന് പുറത്താക്കി! ആരാണ് മമതയെ ‘തൃണ’മാക്കിയ ഋതബ്രത ബാനർജി ?

കൊൽക്കത്ത: മമത ബാനർജിയെ വലിയ പ്രതിസന്ധിയിലാക്കിക്കൊണ്ട്, ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ രഥീന്ദ്ര ബോസ് അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി മുതിർന്ന നേതാവ് സോവൻദേബ് ചട്ടോപാധ്യായെയാണ് ഈ പദവിയിലേക്ക് നിശ്ചയിച്ചിരുന്നതെങ്കിലും, അതിനെ വെല്ലുവിളിച്ചാണ് ഋതബ്രത പ്രതിപക്ഷ നേതാവ് സ്ഥാനം നേടിയെടുത്തത്. ആരാണ് ഈ ഋതബ്രത ബാനർജി ? കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂൾ, അശുതോഷ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഋതബ്രത ബാനർജി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1990കളുടെ മധ്യത്തിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലൂടെയാണ് Read More…

Spotlight

ബംഗാളില്‍ മമത വീഴുമോ ? താമര വിരിയുമെന്ന് എക്സിറ്റ് പോൾ , തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍, അസമില്‍ ബി.ജെ.പി തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് വരാനിരിക്കെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്നും അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു. അസമിൽ ബിജെപിക്ക് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ Read More…

Lifestyle

ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്, കയ്യടിച്ച് മമത; വിമര്‍ശനവുമായി ബിജെപി- വീഡിയോ

ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. പാട്ടിന് കൈയടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി . രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ‘എന്റെ ഹൃദയത്തിൽ കാഅബ, എന്റെ കണ്ണുകളിൽ മദീന’ എന്ന ഇസ്ലാമിക ഗാനമാണ് ആലപിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്രയാണ്. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍‌ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന Read More…