മലപ്പുറം: വാണിയമ്പലം തൊടിയപ്പുലത്ത് പതിനാലു വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരന്‍ അറസ്റ്റില്‍. കരുവാരകുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണു മരിച്ചത്. പ്രായത്തിനപ്പുറം കടന്ന ബാലപ്രണയമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസിന്റെ പ്രഥമിക നിഗമനം. സ്‌കൂളില്‍നിന്നു 15 കിലോമീറ്റര്‍ അകലെയുള്ള തൊടിയപ്പുലം റെയില്‍വേ ട്രാക്കിനരികെ കുറ്റിക്കാട്ടില്‍ ഇരുകൈകളും മുന്‍വശത്തേക്കു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സ്‌കൂള്‍ യൂണിഫോമാണ് കുട്ടി ധരിച്ചിരുന്നത്. പലതവണ വീട്ടില്‍ തെരഞ്ഞുചെന്ന ആണ്‍സുഹൃത്തിന്റെ പ്രവൃത്തികളില്‍ വിദ്യാര്‍ഥിനിക്കു ഭയമായിരുന്നു. Read More…

