പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറിലേറെ വർഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പൊളിച്ചുമാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നരോവാളിലെ സിറാജ് ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന 125 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം മദ്രസ നിർമിക്കാനായി തകർത്തതാണെന്ന് പ്രദേശവാസികളും ന്യൂനപക്ഷ സംഘടനകളും ആരോപിക്കുന്നു. എന്നാൽ കനത്ത മഴയിലാണ് കെട്ടിടം തകർന്നു വീണതെന്നും മറ്റ് അക്രമങ്ങൾ നടന്നിട്ടില്ലെന്നും കാണിച്ച് പാക് അധികൃതർ ഈ വാദങ്ങൾ പൂർണ്ണമായും തള്ളി. ക്ഷേത്രം തകർത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പാക്കിസ്ഥാൻ മസിഹ മിലാത് പാർട്ടിയും ഹൈന്ദവ Read More…
Tag: Madrassa
മദ്രസയുടെ ശുചിമുറിയില്‍ 9നും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികള്‍ പൂട്ടിയിട്ട നിലയില്‍
ഉത്തര്‍പ്രദേശില്‍ ഒമ്പതിനും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ അനധികൃത മദ്രസയുടെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബഹ്റൈച്ചിലെ പഹല്‍വാര ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിനുള്ളില്‍ അനധികൃത മദ്രസ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കെത്തിയപ്പോള്‍ മദ്രസ നടത്തിപ്പുകാര്‍ തടഞ്ഞെന്നും പോലീസ് ഉള്‍പ്പെടെ അടത്ത് പ്രവേശിച്ചപ്പോള്‍ ടെറസിലെ ശുചിമുറി പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയെന്നും പയാഗ്പുര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം.) അശ്വിനി കുമാര്‍ പാണ്ഡെ പറഞ്ഞു.വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വാതില്‍ തുറന്നപ്പോള്‍ Read More…


