വശ്യമായ സൗന്ദര്യവും, ഹൃദ്യമായ കണ്ണുകളും, കാന്തിക സ്‌ക്രീന്‍ സാന്നിധ്യവും കൊണ്ട്, അവള്‍ കാലാതീതമായ ഒരു ഇതിഹാസമായി മാറിയ നടിയാണ് മധുബാല. ബോളിവുഡിലെ ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായി നിലകൊള്ളുന്ന അവര്‍ ‘ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ’ എന്നും ‘ഇന്ത്യന്‍ സിനിമയുടെ ശുക്രന്‍’ എന്നും സ്നേഹപൂര്‍വ്വം സ്മരിക്കപ്പെടുന്നു. മുംതാസ് ജഹാന്‍ ബീഗം എന്നറിയപ്പെടുന്ന മധുബാല എട്ടു വയസ്സുള്ളപ്പോള്‍ ബാലതാരമായി ബോളിവുഡ് യാത്ര ആരംഭിച്ചു. 1947-ല്‍ പതിനാലാം വയസ്സില്‍ നീല്‍ കമല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ബോളിവുഡില്‍ വന്‍ ഹിറ്റായ Read More…
Tag: Madhubala
ഈ സിനിമാഗാനം ചിത്രീകരിക്കാൻ എടുത്തത് രണ്ട് വർഷത്തിലധികം, സെറ്റിനുമാത്രം ഇന്നത്തെ 20 കോടി !
സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളുടെ സെറ്റുകൾ അവയുടെ ഗാംഭീര്യവും ചെലവും കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.ദക്ഷിണേന്ത്യൻ സിനിമകളിലും കോടിക്കണക്കിന് ചെലവിൽ നിരവധി വലിയ സെറ്റുകളും ഒരുക്കാറുണ്ട്. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’യുടെ സെറ്റും ഗംഭീരവും ചെലവേറിയതുമായിരുന്നു. ഇന്ത്യൻ സിനിമയുടെ ഉദയം മുതൽ ചെലവേറിയതും ഗംഭീരവുമായ സെറ്റുകളുടെ നിർമ്മാണം നടന്നുവരുന്നു. ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ്, ‘മുഗൾ-ഇ-അസം’ നിർമ്മിക്കുമ്പോൾ, ഒരു ഗാനം മാത്രം ചിത്രീകരിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരു ശീഷ് മഹൽ (കണ്ണാടികള്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ കൊണ്ട് Read More…
ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് : മലയാളത്തില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് മധുബാല
സിനിമാവേദിയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ നിരവധി വിവരങ്ങള്‍ അടങ്ങുന്ന ഹേമകമ്മറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ ഇന്‍ഡ്‌സ്ട്രീയില്‍ മറ്റൊരു വന്‍ വിവാദചര്‍ച്ചയ്ക്ക് വഴിമരുന്നിടുകയും മറ്റൊരു മീടൂ വെളിപ്പെടുത്തലായി മാറുകയും ചെയ്യുമ്പോള്‍ ഒരുകാലത്ത് മലയാളം സിനിമാവേദിയില്‍ നിറഞ്ഞുനിന്നിരുന്ന മറുനാടന്‍ നടി മധുബാല താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ 90 കളില്‍ നിറഞ്ഞുനിന്ന മറുനാടന്‍ നടിയാണ് മധുബാല. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ നായികയായ മധുബാല കേരളത്തില്‍ പുതിയതായി ഉയര്‍ന്നുവരുന്ന മീടൂ വിവാദത്തില്‍ പ്രതികരണവുമായി Read More…
ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമ ഏതാണ് ? ബോക്‌സോഫീസില്‍ 200 കോടി നേടിയ ചിത്രം
ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ വിപണിയിലെ സംസാരം ആയിരം കോടിയെ കുറിച്ചാണ്. ഷാരൂഖ് നായകനായ ജവാന്‍ 1000 കോടിയിലേക്ക് കയറിയതോടെ ഇന്ത്യയിലെ ഏറ്റവും പണംവാരി ചിത്രവുമായി. പക്ഷേ ഇവിടെ സംസാരിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹൊറര്‍ സിനിമയെക്കുറിച്ചാണ്. ബ്‌ളോക്ക് ബസ്റ്ററായി മാറിയ സിനിമ നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ഇന്നത്തെ മൂല്യം വെച്ച് 200 കോടി. 1949 ല്‍ പുറത്തുവന്ന ‘മഹല്‍’ ആണ് ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമയായി കണക്കാക്കുന്നത്. മധുബാല നായികയായ കമല്‍ അംരോഹി സംവിധായകനായി അരങ്ങേറ്റം നടത്തിയ Read More…




