Sports

ലൂയി സുവാരസ് ഇന്റര്‍മിയാമിയിലേക്ക്, പഴയ കൂട്ടുകാരാന്‍ മെസ്സിക്കൊപ്പം ഇനി കളിക്കും

ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് പഴയ കൂട്ടുകാരന്‍ ലിയോണേല്‍ മെസ്സിയുമായി വീണ്ടും ഒരുമിക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുമായി കരാറിലെത്തുന്ന നാലാമത്തെ മുന്‍ ബാഴ്‌സിലോണ താരമായി ലൂയി സുവാരസ് മാറി. അടുത്ത സീസണ്‍ മുതല്‍ ഇന്റര്‍മയാമിയില്‍ ലിയോണേല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം സുവാരസ് മാറും. പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിട്ട ശേഷം മെസ്സി ഇന്റര്‍ മിയാമിയിലാണ് ചേര്‍ന്നത്. അവിടെ താരം അവര്‍ക്കായി ആദ്യകിരീടം നേടുകയും ചെയ്തിരുന്നെങ്കിലും ലീഗില്‍ പതിനാലാം സ്ഥാനത്ത് Read More…