ന്യൂഡൽഹി∙ വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർദ്ധന . സിലിണ്ടറിന് 29 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഈ പുതിയ വിലവർദ്ധനവ് ഇന്ന് മുതൽ തന്നെ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 14.2 കിലോ തൂക്കമുള്ള പാചകവാതക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. നേരത്തെ മാർച്ചിലും സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന Read More…
Tag: LPG cylinder
കരിഞ്ചന്തയിൽനിന്ന് വാങ്ങിയ സിലിണ്ടർ തുറന്നപ്പോള്‍ ഗ്യാസിന് പകരം വെള്ളം! കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ
പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായതോടെ ഉപയോക്തക്കളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് കരിഞ്ചന്തയിലെ കച്ചവടക്കാര്‍. അത്തരമൊരു സംഭവമാണ് താരാപുരിയിലെ ജോഗിവാലി ഗലിയിൽ നടന്നത്. കരിഞ്ചന്തയിൽ നിന്ന് പ്രാദേശിക തെരുവ് കച്ചവടക്കാരൻ വാങ്ങിയ സിലിണ്ടറില്‍നിന്ന് പുറത്തുവന്നത് ഗ്യാസിനു പകരം നല്ല പച്ചവെള്ളം. ഇയാള്‍ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മീററ്റിൽ ലിച്ചാഡി ഗേറ്റ് പ്രദേശത്തെ താരാപുരിയിൽ താമസിക്കുന്ന ഫഹീം എന്ന തട്ടുകടക്കാരനാണ് തട്ടിപ്പിനിരയായത്. വീട്ടിൽ പാചകവാതകം തീർന്നതിനാലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മറ്റ് വഴികൾ ഇല്ലാതിരുന്നതിനാലും അടിയന്തര സാഹചര്യത്തിലാണ് ഇയാൾ കരിഞ്ചന്തയിൽ Read More…
ആയുസ്സിന്റെ ബലം ! ലീക്കായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, അദ്ഭുതകരമായ രക്ഷപെടല്‍; വീഡിയോ
ലീക്കായിക്കൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാലുള്ള അപകടം എത്ര ഭീകരമായിരിക്കുമെന്നുള്ളതിന് ഈ വീഡിയോ ഉദാഹരണമാണ്. ലീക്കായി ചീറ്റിക്കൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറാണ് ആദ്യം സ്ത്രീ അടുക്കളയില്‍ നിന്നും വര്‍ക്ക് ഏരിയയിലേക്ക് വലിച്ചിടുന്നത്. തുടര്‍ന്ന് അവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കുറച്ചുനേരത്തിന്ശേഷം അവര്‍ സഹായത്തിന് മറ്റൊരാളെയും കൂട്ടി തിരിച്ചെത്തി. യുവാവിനോടൊപ്പം സിലിണ്ടര്‍ പുറത്തേക്ക് മാറ്റാനോ മറ്റോ ശ്രമിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് പെട്ടെന്ന് വീട് മുഴുവന്‍ Read More…



