Crime Featured

ജയിലിലായപ്പോള്‍ കാമുകി സുഹൃത്തിനൊപ്പം താമസംതുടങ്ങി; ജാമ്യത്തിലിറങ്ങി ചോദിക്കാനെത്തിയ ഗുണ്ടയെ കുത്തി കൊലപ്പെടുത്തി

മുംബൈ: പ്രണയപ്പകയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ സ്വന്തം സംഘാംഗം കുത്തിക്കൊലപ്പെടുത്തി. നാഗ്പൂരിലെ നരേന്ദ്രനഗറിലുള്ള സുന്ദർബൻ പ്രദേശത്താണ് സംഭവം. ഗൗരവ് പങ്കജ് രഗ്ഡെ (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഗാങ് അംഗവുമായ ഗൗരവ് രാംഭാവു റാവുത്ത്, സഹായി അഭിഷേക് വാസ്നിക് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഗൗരവ് രഗ്ഡെ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നാഗ്പൂരിലെ പ്രശസ്തമായ ‘ഗംചു’ വധക്കേസിലെ പ്രധാന പ്രതിയായ ഇയാൾക്കെതിരെ കവർച്ച ഉൾപ്പെടെ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസുകളുണ്ട്. അജ്നി Read More…

Crime

ഒരേ യുവതിയോട് പ്രണയം; യുവാക്കള്‍ തമ്മില്‍ കലഹം; ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തി ഒത്തുതീര്‍പ്പാക്കാനെത്തിയ ഡിഎംകെ നേതാവിന്റെ കൊച്ചുമകന്‍

ഒരേ യുവതിയോടുണ്ടായ പ്രണയത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അപകടമുണ്ടാക്കി യുവാവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഇരുചക്രവാഹനത്തിലേക്ക് എസ്‌യുവി ഇടിച്ചുകയറ്റിയാണ് അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി നിതിന്‍ സായിയാണ് മരിച്ചത്. സംഭവത്തില്‍ ഡിഎംകെ നേതാവിന്റെ കൊച്ചുമകന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തില്‍ ഇതൊരു അപകടമരണമാണെന്ന് കരുതിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ മന:പ്പൂര്‍വം എസ്‌യുവി ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കണ്ടെത്തി. രണ്ട് യുവാക്കള്‍ക്ക് ഒരു വിദ്യാര്‍ഥിനിയോട് തോന്നിയ പ്രണയമാണ് രണ്ട് സംഘങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനു വഴിവച്ചത്. ഈ Read More…

Crime

ഒരേ പെണ്ണിന് വേണ്ടി തെരുവില്‍ രണ്ടുയുവാക്കളുടെ പോര്; ഒരാള്‍ മറ്റൊരാളെ വെടിവെച്ചു കൊന്നു

ഒരേ പെണ്ണിനെ പ്രണയിച്ച് പരസ്പരം പോരടിച്ച യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ആദര്‍ശ് നഗര്‍ പ്രദേശത്ത് നടന്ന സംഭവത്തില്‍ ആര്യന്‍ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. ബബ്‌ളൂ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ത്രികോണ പ്രണയത്തില്‍ പ്രതിയായ ബബ്ലുവും സുഹൃത്ത് ആര്യന്‍ പണ്ഡിറ്റും ഒരേ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. നേരത്തെയും യുവതിയെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. കൊല്ലപ്പെട്ട ആര്യന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന് സമീപം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ പെട്ടെന്ന് Read More…