തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ ഐപിഎസിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ ഹിന്ദു പാർലമെന്റ് നേതാവ് രാഹുൽ ഈശ്വർ രംഗത്തെത്തി. കേരളത്തിൽ ‘ലവ് ജിഹാദ്’ ഉണ്ടെന്ന ശ്രീലേഖയുടെ വാദം മതസൗഹാർദ്ദം തകർക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ വോട്ടിന് വേണ്ടി നാടിന്റെ ഒരുമ ഇല്ലാതാക്കരുതെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ശാസ്തമംഗലത്ത് നടന്ന പരിപാടിയിലായിരുന്നു മുൻ ഡിജിപിയായ ശ്രീലേഖ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്. സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുമ്പോഴും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇതുകാരണം സ്ത്രീകൾ സുരക്ഷിതരല്ലെന്നും അവർ Read More…
Tag: Love Jihad
‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഹിന്ദു സംഘടനകളുടെ ഭീഷണി; മിശ്ര വിവാഹം മാറ്റിവച്ചു , ആരോപണങ്ങൾ തള്ളി വധു
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മിശ്രവിവാഹം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചു. ഗംഗാനഗർ സ്വദേശിയായ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ഗംഗാനഗർ-മവാന റോഡിലെ റിസോർട്ടിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പേരിനെച്ചൊല്ലി വിവാദമുണ്ടാവുകയും ഇത് ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഖില ഭാരതീയ ഹിന്ദു സുരക്ഷാ സംഘടന വിവാഹവേദിക്ക് പുറത്ത് ‘മഹാപഞ്ചായത്ത്’ നടത്താൻ ആഹ്വാനം ചെയ്തതോടെ ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. Read More…
‘ലവ് ജിഹാദ്’ വിവാദം: മതംമാറ്റി കല്യാണം, കീര്‍ത്തിയെ ദുഹ ഫാത്തിമയാക്കി; ഭര്‍ത്താവ് പാക്കിസ്ഥാനി
പാക് പൗരത്വവും പരസ്ത്രീബന്ധവും മറച്ചുവച്ച് മതം മാറ്റി തന്നെ വിവാഹം ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ പാകിസ്ഥാന്‍ സ്വദേശി ഹൈദരാബാദില്‍ അറസ്റ്റില്‍. പാകിസ്ഥാനില്‍ നിന്നെത്തി ഹൈദരാബാദിലെ ബഞ്ചറാഹില്‍സില്‍ താമസിക്കുന്ന ഫഹദാണ് പോലീസ് പിടിയിലായത്. ഭാര്യയായ കീര്‍ത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയിലാണ് ഫഹദിനെയും ഇയാളുമായി ബന്ധമുള്ള യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തത്. 1998-ലാണ് പാകിസ്താനില്‍നിന്ന് ഹൈദരാബാദിലെത്തി താമസമാക്കിയതെന്ന് ഭാര്യ പറയുന്നു. ഫഹദ് തന്റെ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടി. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ Read More…



