കാല്‍നൂറ്റാണ്ട് നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനും ഒടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്‍ ചെയര്‍മാന്‍ ലളിത് മോദി താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചു. ലളിത് മോദി വീണ്ടും പ്രണയത്തിലാണെന്ന് പ്രഖ്യാപിക്കാൻ വാലന്റൈൻസ് ദിനംവരെ കാത്തിരുന്നു, അങ്ങനെ നടി സുഷ്മിത സെന്നുമായുള്ള ബന്ധം വേർപെടുത്തലിന് സ്ഥിരീകരണവുമായി. പ്രണയദിനത്തില്‍, ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിലൂടെയാണ് മോദി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പങ്കാളിയുടെ ഐഡന്റിറ്റി സ്വകാര്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം പങ്കിട്ട വീഡിയോ ഇരുവരുടെയും നിരവധി പ്രിയപ്പെട്ട നിമിഷങ്ങള്‍ കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ Read More…
Tag: love
ബ്രേക്കപ്പുകള്‍ കൂടുതല്‍ ഉലയ്ക്കുന്നത് ആരെ? സ്ത്രീയേയോ പുരുഷനേയോ?
സാധാരണഗതിയില്‍, ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീയ്ക്കുമിടയില്‍ ബ്രേക്കപ്പുകള്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതിസന്ധിയിലാഴ്ത്തുന്നത് ആരെയാണ്? സ്ത്രീകളെ കൂടുതല്‍ വൈകാരികമായി ബാധിക്കുമെന്നും പുരുഷന്മാര്‍ വൈകാരികമായി ബാധിക്കപ്പെടാത്തവരാണെന്നുമാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ ഏറ്റവും പുതിയ പഠനം ഈ മുന്‍വിധി തകിടം മറിക്കുകയാണ്. ബിഹേവിയറല്‍ ആന്‍ഡ് ബ്രെയിന്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം, ഈ മുന്‍വിധി ഭേദിച്ച് ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നു. പുരുഷന്മാര്‍ പ്രണയബന്ധത്തെ കൂടുതല്‍ ആശ്രയിക്കുന്നവരാണെന്ന് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. വൈകാരിക പിന്തുണക്കും അടുപ്പത്തിനുമായി അവര്‍ പങ്കാളികളിലേക്ക് തിരിയുന്നു. Read More…
ആമിര്‍ഖാന്‍ വീണ്ടും പ്രണയത്തില്‍; ഇത്തവണ ബംഗലുരുവില്‍ നിന്നുള്ള ഗൗരി; ബോളിവുഡുമായി ബന്ധമില്ല
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. 59 കാരനായ നടന്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ഡേറ്റിംഗ് നടത്തുന്നതായും ഇരുവരും അല്‍പ്പം സീരിയസാണെന്നും പറയപ്പെടുന്നു. ആമിര്‍ ഇതിനകം തന്നെ അവളെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ച നന്നായി നടന്നതായും വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ ബന്ധത്തെ താരം ഗൗരവമായി എടുത്തിരിക്കുകയാണെന്നും അതിനാലാണ് അദ്ദേഹം തന്റെ കുടുംബത്തെ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിയതെന്നും കേള്‍ക്കുന്നു. ദുരൂഹ സ്ത്രീയുടെ പേര് ഗൗരിയാണെന്നും അവര്‍ക്ക് ബോളിവുഡുമായി യാതൊരു ബന്ധവുമില്ലെന്നും പിങ്ക് വില്ല Read More…
കാമുകിയുടെ മൃതശരീരത്തിനൊപ്പം കഴിഞ്ഞത് 7വര്‍ഷം; ചരിത്രത്തിലെ ഏറ്റവും ‘വയലന്റായ കാമുകന്‍’
പ്രണയത്തിന് വേണ്ടി യുദ്ധംപോലും ന്യായമാണെന്നാണ് തത്വം. എന്നാല്‍ പ്രണയത്തില്‍ സകല അതിരുകളും കടന്ന ഒരു മനുഷ്യന്‍ മരിച്ചുപോയ കാമുകിയുടെ മൃതദേഹവുമാ യി ജീവിച്ചത് ഏഴു വര്‍ഷമാണ്. ജര്‍മ്മന്‍ വംശജനും അമേരിക്കയില്‍ താമസമാക്കുക യും ചെയ്ത ചരിത്രത്തിലെ ഏറ്റവും വയലന്റായ കാമുകന്‍ കാള്‍ ടാന്‍സ്ലറുടെ മുഴുവന്‍ പേര് കൗണ്ട് കാള്‍ വോണ്‍ കോസല്‍ എന്നാണ്. ജര്‍മ്മന്‍ വംശജനായ അദ്ദേഹം 1926-ല്‍ അമേരിക്കയിലേക്ക് കുടിയേറി ഫ്ലോറിഡയില്‍ സ്ഥിരതാമസമാക്കി. ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം താന്‍ സ്ഥിര മായി ഒരു Read More…
പന്ത്രണ്ടാം ക്ലാസ്സ് മുതല്‍ തുടങ്ങിയ പ്രണയം, രഹസ്യമാക്കിവെച്ചത് 15 വര്‍ഷം ; കോവിഡ് കാലത്ത് ലിവിംഗ് ടുഗദറും
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി ഭര്‍ത്താവ് ആന്റണി തട്ടിലിനെ കണ്ടതെന്നും തങ്ങള്‍ 15 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും കോവിഡ് കാലത്ത് ലിംവിംഗ് ടുഗദറില്‍ പോലുമായിരുന്നെന്നും നടി കീര്‍ത്തീസുരേഷ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ പ്രണയകാലവും ഭര്‍ത്താവുമായി ഉണ്ടായിരുന്ന ബന്ധവും വെളിപ്പെടുത്തിയത്. ഒരു പുതുവര്‍ഷത്തിലായിരുന്നു ആന്റണി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും തന്നേക്കാള്‍ ഏഴുവയസ്സ് കൂടുതലുള്ളയാളാണ് ആന്റണിയെന്നും ആറ് വര്‍ഷമായി അവര്‍ ദീര്‍ഘദൂര ബന്ധത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഡിസംബറില്‍ ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. Read More…
പ്രണയം ഉള്‍പ്പെടെ എല്ലാത്തരം ബന്ധങ്ങളും ഇഷ്ടമാണ് ; പക്ഷേ വിവാഹത്തോട് താല്‍പ്പര്യമില്ല, കാരണം പറഞ്ഞ് ശ്രുതിഹാസന്‍
വ്യക്തിജീവിതത്തെക്കുറിച്ച് ഇതിനകം പല തവണ ചോദ്യങ്ങള്‍ നേരിടുകയും തലക്കെട്ടുകള്‍ക്ക് ഇരയാകുകയും ചെയ്തിട്ടുള്ളയാളാണ് ശ്രുതിഹാസന്‍. എന്നാല്‍ ഒടുവില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ തന്നെ താരം തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പതിവായി അകന്നു നിന്നിരുന്ന താരം അടുത്തിടെ തനിക്ക് ബന്ധങ്ങളിലേ താല്‍പ്പര്യമുള്ള വിവാഹത്തില്‍ ഇല്ലെന്ന് പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തനിക്ക് വിവാഹിതയാകാന്‍ താല്‍പ്പര്യമില്ലെന്ന മുന്‍ നിലപാട് നടി ആവര്‍ത്തിച്ചു. താന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ബന്ധങ്ങളില്‍ ആണെന്നും എന്നാല്‍ വിവാഹം പ്രവചനാതീതവും അനിശ്ചിതവുമാണെന്നും Read More…
‘ചുവന്നമുളക്’ ! അവിഹിതബന്ധം ആഗ്രഹിക്കുന്ന വിവാഹിതര്‍ക്കായുള്ള സൂചന, പുതിയ ഡേറ്റിംഗ് ട്രെന്‍ഡ്
ഡേറ്റിംഗ് ട്രെന്‍ഡുകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഇതില്‍ ഏറ്റവും പുതിയത് വിവാഹിതര്‍ തങ്ങളുടെ ഇണകളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നതാണ്. വിവാദ ഡേറ്റിംഗ് സൈറ്റിലെ ഒരു ഓണ്‍ലൈന്‍ ഫോറത്തിലാണ് ആദ്യമായി ഈ ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടത്. അവിഹിതബന്ധം ആഗ്രഹിക്കുന്ന വിവാഹിതര്‍ക്കായുള്ള സൂചനയായി ഉപയോഗിക്കുന്നത് ‘ചുവന്ന മുളക്’. ഒരാള്‍ കാമുകനെ അന്വേഷിക്കുന്നുണ്ട് എന്ന് സൂചന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് ചുവന്ന മുളക് എടുത്ത് ഷോപ്പിംഗ് ട്രോളിയില്‍ തണ്ട് താഴേക്ക് നില്‍ക്കുന്ന രീതിയില്‍ വെച്ചാല്‍ മാത്രം മതിയെന്ന് സൈറ്റിലെ പോസ്റ്റില്‍ പറയുന്നു. “secret handshake but Read More…
32വയസുകാരന്റെ അമ്മ 30വയസുകാരന്‍ കാമുകന്റെ സഖിയാകാന്‍ ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്
പ്രണയത്തിന് കണ്ണും രാജ്യവും വയസുമൊന്നും പ്രതിബന്ധങ്ങളല്ല. ഈ പ്രണയകഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ്. 32 വയസ്സുള്ള മകന്റെ അമ്മയായ 51 കാരിയായ ബ്രസീലിയൻ സ്ത്രീയാണ് കഥയിലെ നായിക. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുവന്ന ഇവര്‍ അതിനിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന്‍ യുവാവുമായി പ്രണയത്തിലാകുന്നു. പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ 32 വയസ്സുള്ള മകനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവര്‍ ഇന്തയിലേയ്ക്കെത്തി. തന്റെ മകന്റെ പ്രായത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍. പ്രണയകഥ തുടങ്ങിയത് ഇങ്ങനെയാണ് റോസി നൈദ് ഷിക്കേര എന്നാണ് യുവതിയുടെ പേര്. റോസി ബ്രസീലിൽ Read More…
ഒരു പെണ്‍കുട്ടിയോട് നിങ്ങളുടെ പ്രണയം തുറന്നു പറയണോ? ഇതാ ചില വഴികള്‍
ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടെങ്കിലും അത് പറയാന്‍ മടിക്കുന്നവരാണ് ഭൂരിപക്ഷം ആണ്‍കുട്ടികളും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് തന്റെ പ്രണയം തുറന്ന് പറയാന്‍ ഇനി പറയുന്ന വഴികള്‍ നിങ്ങളെ സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം….