മൈനസ് 70 ഡിഗ്രി താപനിലയില്‍ ജീവിക്കാന്‍ കഴിയുമോ? അതും ഹിമക്കരടികളും ചെന്നായ്ക്കളും നിറഞ്ഞ പ്രദേശത്ത് അവയെ അതിജീവിക്കാന്‍ കഴിയുമോ? ലോകത്ത് ഏറ്റവും തണുത്തപ്രദേശമായ സൈബീരിയയില്‍ താമസിക്കുന്ന 67 കാരന്‍ സാമുയിലിനെ വിളിക്കുന്നത് ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനെന്നാണ്. നഗരത്തില്‍ നിന്നും അഞ്ചുമണിക്കൂര്‍ അകലെയുള്ള യാകുത്സ്‌ക് വനത്തിന്റെ ഹൃദയഭാഗത്ത് ഏറ്റവും കഠിനമായ അന്തരീക്ഷങ്ങളിലൊന്നില്‍ ജീവിക്കുകയാണ് സാമുയില്‍. റഷ്യയിലെ തന്റെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് യാകുത്സ്‌ക് വനത്തിലേക്ക് ഇയാള്‍ മാറിത്താമസിച്ചിരിക്കുന്നത്. സാമുയില്‍ ഭക്ഷണം തേടിയും, ശീതീകരിച്ച മാസികകള്‍ വായിച്ചും, റേഡിയോ Read More…

