ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നിലെ ഒരു കാര്‍ പാര്‍ക്കിനടിയില്‍ 22 മൈലിലധികം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗുഹ മറഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാമോ? ലണ്ടന്‍ പാലത്തില്‍ നിന്ന് 20 മിനിറ്റ് മാത്രം ട്രെയിന്‍ യാത്ര ചെയ്ത് ലണ്ടന്‍ നഗരത്തിന്റെ സമീപത്ത് ഈ ഗുഹകള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍, നിങ്ങളുടെ കാലിനടിയില്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കുക പോലുമില്ല. നൂറ്റാണ്ടുകള്‍ നീണ്ട കാലയളവില്‍ മനുഷ്യര്‍ അത്ഭുതകരമാംവിധം കൊത്തിയെടുത്ത ഗുഹ എ.ഡി. 500 ഓടെ നിര്‍മ്മിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു. ചിസ്ലെഹര്‍സ്റ്റ് ഗുഹകള്‍ ഒരു ചോക്ക് ഖനിയും Read More…
Tag: London
ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ വില്‍പ്പനയ്ക്കെത്തുന്നു ; ഒരേയൊരു എണ്ണഛായാചിത്രം !
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായ മഹാത്മാ ഗാന്ധിയുടെ 1931-ലെ പെയിന്റിംഗ് ജൂലൈ 7 മുതല്‍ ജൂലൈ 15 വരെ ബോണ്‍ഹാംസില്‍ ലേലം ചെയ്യും. ലേലശാലയും പെയിന്റിംഗ് സൃഷ്ടിച്ച ബ്രിട്ടീഷ്-അമേരിക്കന്‍ കലാകാരന്‍ ക്ലെയര്‍ ലെയ്ടണിന്റെ കുടുംബവും പറയുന്നതനുസരിച്ച്, മഹാത്മാഗാന്ധിയുടെ ഒരേയൊരു എണ്ണ ഛായാചിത്രം ഇതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. മരം കൊത്തുപണികള്‍ക്ക് പേരുകേട്ട ക്ലെയര്‍ ലെയ്ട്ടന്റെ അപൂര്‍വ സൃഷ്ടിയാണ് ഇത്. ചിത്രകാരന്റെ അനന്തരവന്‍ കാസ്പര്‍ ലെയ്ടണ്‍, ചിത്രരചനയെ ‘മറഞ്ഞിരിക്കാന്‍ സാധ്യതയുള്ള നിധി’ എന്നാണ് വിശേഷിപ്പിച്ചത്. പെയിന്റിംഗിന് 68,000 ഡോളറിനും Read More…
ഭാര്യയുടെ ചിതാഭസ്മമൊഴുക്കാന്‍ ഇന്ത്യയില്‍ എത്തി; മടങ്ങുമ്പോള്‍ വിമാനാപകടത്തില്‍ മരിച്ചു
ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ എത്തിയ ഭര്‍ത്താവ് മടങ്ങുമ്പോള്‍ വിമാനാപകടത്തിന് ഇരയായി. ലണ്ടനില്‍ കുടുംബമായി താമസിക്കുന്ന അര്‍ജുന്‍ പട്ടോളിയ വ്യാഴാഴ്ച അഹമ്മദാബാദില്‍ തകര്‍ന്ന വിമാന ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഭാര്യയുടെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കി ലണ്ടനിലെ പെണ്‍മക്കളുടെ അരികിലേക്ക് മടങ്ങുമ്പോഴാണ് വിമാനാപകടം ഉണ്ടായി അര്‍ജുന്‍ മരണമടഞ്ഞത്്. ഒരാഴ്ച മുമ്പാണ് മരണമടഞ്ഞ ഭാര്യ ഭാരതിബെന്നിന്റെ അന്തിമ ആഗ്രഹം നിറവേറ്റുന്നതിനായിട്ടാണ് പടോളിയ ഗുജറാത്തിലെ അമ്രേലി ജില്ലയിലേക്ക് വന്നത്. ചിതാഭസ്മം ജന്മഗ്രാമത്തില്‍ നിമജ്ജനം ചെയ്യണമെന്നായിരുന്നു ഭാര്യയുടെ അവസാന അഭ്യര്‍ത്ഥന, പട്ടോളിയ ഭക്തിയോടെ ബഹുമാനിക്കുകയും Read More…
‘അറപ്പുതോന്നുന്നു, ഇത് അടുക്കളയല്ല’: ലണ്ടനില്‍ ട്രെയിനിലിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിച്ച ഇന്ത്യക്കാരിക്ക് അധിക്ഷേപം
ലണ്ടൻ മെട്രോയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ചിലർ സ്ത്രീയെ വിമർശിക്കുകയും അവൾ “ഇന്ത്യക്കാരിയാണെന്ന് തോന്നുന്നു” എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവർ അവളെ ന്യായീകരിച്ചു. എന്തായാലും ലണ്ടന്‍ ട്യൂബില്‍ (“ട്യൂബ്” എന്നത് ലണ്ടനും ചുറ്റുമുള്ള അണ്ടർഗ്രൗണ്ട് മെട്രോയുടെ വിളിപ്പേരാണ് ) ഇരുന്ന് ബിരിയാണി കഴിക്കുന്ന ഇന്ത്യക്കാരിയുടെ വീഡിയോ വൈറലായി. ഫോണില്‍ സംസാരിച്ചുകൊണ്ട് ആഹാരം കഴിക്കുന്ന യുവതിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് Read More…
‘ഇവിടെ ജോലികളൊന്നുമില്ല’ യുകെയിലേക്ക് വരുംമുമ്പ് രണ്ടുവട്ടം ആലോചിക്കുക! വിദ്യാർത്ഥികളോട് ഇന്ത്യൻ വനിതയുടെ അഭ്യർത്ഥന
രാജ്യത്തെ മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്നും പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്നും യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തൊഴിൽ പ്രതിസന്ധി കാരണം യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ലണ്ടനിലുള്ള ഒരു ഇന്ത്യൻ വനിത വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റ് വൈറലാകുന്നു. ഇല്ലാതെയാകുന്ന തൊഴിൽ വിപണിയും കർശനമായ വിസ നയങ്ങളും ചൂണ്ടിക്കാട്ടിയാണ് മാർക്കറ്റിംഗ് പ്രൊഫഷണലായ യുവതി യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ Read More…
ഇവിടെമാത്രമല്ല അങ്ങ് ലണ്ടനിലുമുണ്ട് റോഡിലെ കരിക്കുവില്‍പ്പന! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇളനീർ അഥവാ കരിക്ക് ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും നല്ല ചൂടുള്ള സായാഹ്നങ്ങളിൽ ഒരു റോഡിലൂടെ നടക്കുമ്പോൾ, ഉന്മേഷദായകമായ ഇളനീർ വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ ആശ്വാസമില്ല. ഒരു കവിള്‍ കുടിക്കുമ്പോൾ തന്നെ സ്വർഗം കണ്ട അവസ്ഥയായിരിക്കുമല്ലേ. എന്നാൽ നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ഇളനീരിന് ആഗോള തലത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തെരുവുകളിൽ ഒരു കച്ചവടക്കാരൻ ഈ രുചികരമായ കരിക്ക് വിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. Read More…
ലണ്ടന്‍ ഫാഷന്‍ വീക്കില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മേക്കപ്പ് കാഴ്ചകള്‍; കൂള്‍ ടോണ്‍ഡ് ഐ മേക്കപ്പുകള്‍
വരും കാലത്തിലെ ഫാഷനും സ്‌റ്റൈലും മേക്കപ്പും ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയെന്നതാണ് ഒരോ ഫാഷന്‍ വീക്കുകളുടെയും ലക്ഷ്യം. 40ന്റെ നിറവിലേയ്ക്ക് ലണ്ടന്‍ ഫാഷന്‍ വീക്ക് കടക്കുമ്പോള്‍ ഫാഷനോടൊപ്പം തന്നെ മേക്കപ്പും ശ്രദ്ധനേടുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നെത്തിയ ഫാഷന്‍ ഡിസൈനര്‍മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമാണ് ഫാഷന്‍ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തത്. ഏറെ ശ്രദ്ധേയമായത് ലിപ് മേക്കപ്പും ഐ മേക്കപ്പുമാണ്. ചര്‍മത്തിന്റെ തിളക്കത്തിനെ അടിസ്ഥാനപ്പെടുത്തി കടുംനിറത്തിലുള്ള ലിപ് ഷെയ്ഡുകളാണ് സണ്‍സെറ്റ് ലിപ് മേക്കപ്പില്‍ ഉപയോഗിക്കുന്നത്. മേക്കപ്പില്‍ ഇന്ത്യന്‍ – ജമൈക്കന്‍ സംസ്‌കാരങ്ങളുടെ Read More…
73വര്‍ഷം പഴക്കമുള്ള കാറില്‍ 73 ദിവസം നീണ്ട ഉല്ലാസയാത്ര, വേറിട്ട ഒരു കുടുംബ യാത്ര
ചില മനോഹരമായ യാത്രകളും സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അത്തരത്തിലുള്ള ഒരു പഴയകാല വിന്റേജ് യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു കുടുംബം ഉല്ലാസയാത്രനടത്തിയിരിക്കുന്നത് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കാണ്.അതും 73 വര്‍ഷം പഴക്കമുള്ള ഒരു കാറില്‍. ഗുജറാത്തി കുടുംബമാണ് 73 ദിവസം നീണ്ടുനിക്കുന്ന ഈ റോഡ് ട്രിപ്പ്നടത്തിയത്. അടുത്തിടെയാണ് ഈ യാത്ര ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. 1950 കളിലെ എംജി വൈടി വാഹനത്തിലാണ് ദാമന്‍ താക്കൂറും കുടുംബവും ഈ സാഹസിക യാത്രനടത്തിയിരിക്കുന്നത്. 2.5 മാസങ്ങള്‍ കൊണ്ട് 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായിയാണ് പോസ്റ്റിലെ Read More…








