വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോ കൂടി ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് തമിഴ് സിനിമയിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള സിനിമാവേദികളിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകന്‍ രജനികാന്തിനെ നായകനാക്കി അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിനെക്കുറിച്ച് ആകാംഷ തുടങ്ങിയിട്ടുണ്ട്. ഇരുവരും ആദ്യമായി സഹകരിക്കുന്ന തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റില്‍, വരാനിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കാന്‍ നടന്‍ Read More…
Tag: Lokesh Kanagaraj
ലിയോ ആദ്യവാരം നേടിയത് 264 കോടി
വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 250 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തിമിഴ്, തെലുങ്ക് പതിപ്പുകളിലായി ഇറങ്ങിയ ചിത്രം ആഭ്യന്തര വിപണിയില്‍ 264.80കോടി നേടി. ദസറയോട് അനുബന്ധിച്ച് ചിത്രത്തിന് കണക്കാക്കിയിരുന്നതിലും ഇരട്ടി കളക്ഷനാണ് ലഭിച്ചത്. ബുധനാഴ്ച 31.50 കോടിയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ലിയോ കളക്ട് ചെയ്തത്. എന്നാല്‍ ദസ്‌റയ്ക്ക് ശേഷം 50 ശതമാനത്തിന്റെ ഇടിവും ചിത്രത്തിന് ഉണ്ടായി. കാര്‍ത്തി നായകനായ കൈതി, കമലഹാസന്‍, വിജയ്, സേതുപതി, Read More…
ലിയോയും വന്‍ കുതിപ്പ് തുടരുന്നു ; ലോകേഷിന്റെ കൈദിയുടെ ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?
കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന തമിഴ് സിനിമാവേദിയിലെ ഏറ്റവും പുതിയ സംസാരവിഷയം ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‌സാണ്. എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന് ആള്‍ക്കാര്‍ ചുരുക്കിവിളിച്ച് ഓമനിക്കുന്ന സിനിമാലോകം ശ്രദ്ധേയമായി തുടങ്ങിയത് കാര്‍ത്തി നായകനായ കൈദി വന്‍ ഹിറ്റായത് മുതലാണ്. ഇപ്പോള്‍ വിജയ് നായകനായ ലിയോ വന്‍ ഹിറ്റായി മൂന്നേറുമ്പോള്‍ ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍പീസ് കൈദി സമ്പാദിച്ച ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ലോകേഷ് ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ 2019 ലെ കൈദി വ്യത്യസ്തമായ Read More…
ആദ്യപകുതിയുടെ ട്രാക്ക് രണ്ടാം പകുതിയില്‍ ഇല്ലെന്ന് വിമര്‍ശനം; രണ്ടാം ദിവസം മുതല്‍ ലിയോയ്ക്ക് കളക്ഷനില്‍ ഇടിവ്
ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജും ഇളയദളപതി വിജയ് യു ഒന്നിച്ച ലിയോ തീയേറ്റില്‍ എത്തും മുമ്പ് ഉയര്‍ത്തിവിട്ട ഹൈപ്പ് ഭീമാകാരമായിരുന്നു. സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം പോലും വന്‍ വിജയം നേടുകയും ആരാധകര്‍ തീയേറ്റര്‍ തകര്‍ക്കുന്നത് പോലെയുള്ള അനുഭവത്തിന് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധക ബഹളത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ദിവസം മുതല്‍ കളക്ഷനില്‍ ഇടിവ് വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 19 ന് തീയേറ്ററില്‍ എത്തിയ സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി അറിയിച്ച പ്രകാരം ആദ്യ ദിവസം നേടിയത് 148 Read More…
രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്
റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ Read More…
അമേരിക്കന്‍ പ്രീമിയറില്‍ ലിയോ കുതിക്കുന്നു ; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ മറികടന്നു
തീയേറ്ററുകളില്‍ എത്താന്‍ വെറും പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ലിയോ കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 നെ മറികടന്നു. യുഎസ്എയില്‍ ‘ലിയോ’ പ്രീമിയറിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് 700000 ഡോളര്‍ സിനിമ നേടിയെന്നാണ് വിവരം. ഇതോടെ അമേരിക്കന്‍ പ്രീമിയറില്‍ മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും നാലു തമിഴ് ചിത്രങ്ങളിലാണ് ലിയോ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററില്‍ റിലീസ് Read More…
ലോകേഷ് കനകരാജ് കഥയെഴുതി കാത്തിരിക്കുന്നു ; ‘മഫ്ത്തി’യില്‍ ഫഹദ് പോലീസുകാരനാകും
മലയാളത്തിനേക്കാള്‍ തമിഴില്‍ അല്‍പ്പം കൂടി ശ്രദ്ധ കൊടുത്തിരിക്കുന്ന നടന്‍ ഫഹദ് ഫാസില്‍ അവസാനമായി അഭിനയിച്ചത് ‘മാമന്നന്‍’ എന്ന തമിഴ് ചിത്രത്തിലാണ്. തമിഴില്‍ മികവ് കാട്ടിയ വിക്രത്തിനും മാമന്നനും പിന്നാലെ ഇപ്പോള്‍ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന തന്റെ അടുത്ത പ്രോജക്റ്റില്‍ സൈന്‍ ചെയ്തു കാത്തിരിക്കുകയാണ്. ഇതിനിടയില്‍ ലോകേഷ് കനകരാജ് ഫഹദിനായി ഒരു കഥയെഴുതി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് ഫഹദ് ഫാസിലിനായി ഒരു കഥ എഴുതിയിട്ടുണ്ടെന്നും അതിന് ‘മഫ്തി’ എന്ന് പേരിട്ടിട്ടുണ്ടെന്നും പറഞ്ഞതായി Read More…
ലിയോയുടെ ട്രെയിലറില്‍ വിജയ് യുടെ മോശംപരാമര്‍ശം ; കുറ്റം താന്‍ ഏറ്റെടുക്കുന്നതായി ലോകേഷ് കനകരാജ്
പ്രണയവും തമാശകളും നിറഞ്ഞുനിന്നിരുന്ന തമിഴ്‌സിനിമയില്‍ ഏതു സാഹചര്യത്തിലും അക്രമം മാത്രമാണ് പരിഹാരമെന്ന മട്ടില്‍ തമിഴ്‌സിനിമയില്‍ വേറിട്ടൊരു സാമ്രാജ്യം സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും രക്തം, കൊലപാതകം, തോക്ക് തുടങ്ങിയ ഘടകങ്ങളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലിയോയുടെ ട്രെയിലര്‍ പോലും രക്തം പുരണ്ട പോസ്റ്ററിലാണ് പുറത്തിറങ്ങിയത്. എന്നാല്‍ സിനിമയുടെ ട്രെയിലറില്‍ വിജയ് നടത്തുന്ന ശാപവചനവും ഇപ്പോള്‍ വിവാദമാണ്. പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് യൂ ട്യൂബില്‍ റെക്കോഡ്‌ബ്രേക്കിംഗ് വ്യൂവേഴ്‌സാണ് Read More…
അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവരവ് തൃഷയുടെ ശബ്ദമായി; ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് പാട്ടുകാരി ചിന്മയി
കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും Read More…