Featured Lifestyle

നാരകംപുഴയില്‍ മത്സരം ആങ്ങളയും പെങ്ങളും തമ്മില്‍; അയൂബ് കോണ്‍ഗ്രസ് സീറ്റില്‍, അന്‍സല്‍ന സി.പി.എം. സീറ്റില്‍

പീരുമേട്: കൊക്കയാര്‍ പഞ്ചായത്ത് പത്താം വാര്‍ഡായ നാരകംപുഴയില്‍ മത്സരത്തിന് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നത് ആങ്ങളയും പെങ്ങളും. കട്ടപ്ലാക്കല്‍ അബ്ദുല്‍ സലാമിന്റെ മക്കളായ അയ്യൂബ് ഖാന്‍ കട്ടപ്ലാക്കലും, സഹോദരി അന്‍സല്‍ന സക്കീറും തമ്മിലാണ് ഇവിടെ മത്സരം. അയൂബ് ഖാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും അന്‍സല്‍ന സി.പി.എം. സീറ്റിലുമാണ് മത്സര രംഗത്തുള്ളത്. വാര്‍ഡ് നറുക്കെടുപ്പു നടന്ന അന്ന് തന്നെ അയ്യൂബ്ഖാന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്‍സല്‍നയുടെ സ്ഥാനാര്‍ഥിത്വം സി.പി.എം. പ്രഖ്യാപിച്ചതോടെ മത്സര രംഗം സജീവമായി. നാരകംപുഴ വാര്‍ഡിലെ ഇപ്പോഴത്തെ മെമ്പര്‍ കൂടിയാണ് Read More…

Featured Lifestyle

വെറൈറ്റി പിടിച്ചാലോ…; ടീച്ചറാണ്, സ്ഥാനാർഥിയാണ്, പ്രചാരണത്തിന് കൂട്ട് എഐ; വൈറല്‍ വിഡിയോ

തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ജനങ്ങളിലേക്ക് എങ്ങനെ കൂടുതലായി അടുക്കാം എന്നാണ് സ്ഥാനാർഥികൾ ചിന്തിക്കുന്നത്. കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളുടെയും വേദികൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വികസനവും ഭരണനേട്ടവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യവും എല്ലാം വാക്കാൽ മാത്രമല്ല പുതിയ സാങ്കേതിക മികവോടെ അവതരിപ്പിക്കുക എന്നതാണ് കാര്യം. അതിന് എഐ സാധ്യത കൂട്ടുപിടിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ശ്യാമ വി.എസ്. അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ പുതിയ കാലത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയാണ് പ്രചരണ രംഗത്ത് സജീവമാകുന്നത്. എഐ Read More…

Lifestyle

എതിർപ്പുകൾ തള്ളി, ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു LDF സ്ഥാനാര്‍ത്ഥി

കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്​ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക.  2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു Read More…

Lifestyle

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‍ലിം ലീഗും മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയിൽ Read More…