Healthy Food

ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ; കരളിന്റെ ആരോഗ്യം സംരക്ഷിക്കാം!

സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട്  തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. സമീകൃതഭക്ഷണം കരളിന്റെ Read More…

Health

ഫാറ്റി ലിവര്‍ പരിഹരിക്കാം, പക്ഷേ ജീവിതരീതിയില്‍ ഈ മാറ്റങ്ങള്‍ വരുത്തണം

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിന്റെ കോശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. സാധാരണയായി ഫാറ്റി ലിവര്‍ രണ്ടായി തരംതിരിക്കാറുണ്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവര്‍, മദ്യപാനം കൂടാതെ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ (നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍). നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണ് സാധാരണക്കാരില്‍ കൂടുതലായും കണ്ടുവരുന്നത്. തെറ്റായ ജീവിത ശൈലി ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. Read More…

Health

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക; കരള്‍ പണിമുടക്കാറായി

കരള്‍ രോഗങ്ങള്‍ പലപ്പോഴും ജീവന്‍ തന്നെ അപഹരിച്ചേക്കാം. അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും കഴിയും. മദ്യപാനം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് കൂടാതെ മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കൊഴുപ്പും ഒക്കെ കരളിന്റെ തകരാറിനു കാരണമാകും. ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യ തിരിച്ചറിയാം. ഇത് കണ്ടെത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. 1, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് Read More…

Healthy Food

മദ്യപാനം മൂലം കരൾ തകരാറിലായോ? ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ കൂടി ശീലമാക്കൂ!

പതിവായി മദ്യം കഴിക്കുന്നത് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ എത്രയും വേഗം മദ്യപാനം ഉപേക്ഷിച്ച് ചികിത്സ നടത്തേണ്ടതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം. ഓട്സ്: ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണമെങ്കിൽ ഓട്സ് കഴിക്കുന്നത് ​ഗുണകരമാണ്. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഓട്സിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിലാണ് ഓട്സ് ഉൾപ്പെടുത്തേണ്ടത്. Read More…

Health

ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും

പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…