പ്രണയം അഭിനയിച്ച് യുവതിയില്‍നിന്നും 20ലക്ഷം രൂപയും 25 പവണും തട്ടിയെടുത്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശുഭം ശുക്ലയെന്ന 29കാരനാണ് പിടിയിലായത്. അതീവഗുരുതരമായ വഞ്ചനയാണ് യുവാവ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ യുവതിയുടെ അനുജത്തിയുമായി ശുഭം പ്രണയത്തിലാകുകയും ലൈംഗീകമായി അവരെ ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശുഭം, യുവതിയുമായി പ്രണയത്തിലായി. തുടര്‍ന്ന് Read More…
Tag: Live In Relationship
വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; രാജസ്ഥാന്‍ ഹൈക്കോടതി
വിവാഹപ്രായത്തെയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെയും ഒന്നിന് കൂട്ടിക്കെട്ടേണ്ടെന്ന് പറയുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹപ്രായം ആയിട്ടില്ലെങ്കിലും ഒന്നിച്ച് ജീവിക്കാമെന്നാണ് കോടതി പറയുന്നത്. 18 വയസായ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറയുന്നത്. വിവാഹപ്രായം ആയിട്ടില്ലെന്ന് പറഞ്ഞ് ലിവ് ഇന്‍ ബന്ധങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സാരം. 18 വയസുള്ള യുവതിയും 18 വയസുള്ള യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരുടെയും കുടുംബം എതിര്‍ത്തതോടെയാണ് നിയമപരമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചത്. തങ്ങള്‍ ഒന്നിച്ച് Read More…
വിവാഹസാരിയെ ചൊല്ലി തര്‍ക്കം; കല്യാണത്തിന് ഒരു മണിക്കൂര്‍ മാത്രം; വധുവിനെ പ്രതിശ്രുത വരന്‍ അടിച്ച് കൊന്നു
വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ വരനായ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്നഗര്‍ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപമാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. Read More…



