Featured Sports

കോപ്പയില്‍ മധുരപ്പതിനാറ്; ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക്, ജയം മെസ്സി ഇല്ലാതെ

കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് ഫൈനലില്‍ തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ടീം കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ചരിത്രമെഴുതി. അധികസമയത്ത് മാര്‍ട്ടീനസ് നേടിയ ഗോളില്‍ വിജയം നേടിയ മെസ്സിയും കൂട്ടരും ഒന്നിലധികം റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കളിയുടെ 112 ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച് മാര്‍ട്ടീനസിന്റെ ഗോള്‍ വന്നത്. വിജയത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീന നേടി. അര്‍ജന്റീനയുടെ ഷോകേസില്‍ 16 കിരീടങ്ങളാണ് എത്തിയിരിക്കുന്നത്. നേരത്തേ 15 കിരീടമുള്ള ഉറുഗ്വേയെയാണ് അര്‍ജന്റീന പിന്നിലാക്കിയത്. ഇതിനൊപ്പം കൊളംബിയയുടെ 28 Read More…

Featured Sports

മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ് യാസീന്‍. മെസ്സിയുടെ ഈ അംഗരക്ഷകനും താരത്തെപ്പോലെ ഓണ്‍ലൈനില്‍ വന്‍ അംഗീകാരമുണ്ട്. റെഡ്ഡിറ്റില്‍, ച്യൂക്കോയുടെ ശ്രദ്ധ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെയാണ് വ്യാപകമായി പ്രചാരം നേടിയത്. 175,000-ലധികം വോട്ടുകളാണ് Read More…

Sports

ഗോളടിക്കാനാകാതെ മെസ്സിയും റൊണാള്‍ഡോയും; പ്രായം പിടികൂടി, പെനാല്‍റ്റിവരെ പാഴാക്കുന്നു

ലോകഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളാണ് റൊണാള്‍ഡോയും മെസ്സിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുവരുടേയും പൂര്‍ണ്ണതയ്ക്ക് വിരാമമാകുന്നുവോ? മിക്കവാറും ടൂര്‍ണമെന്റുകളുടെ ഈ പതിപ്പ് കഴിയുന്നതോടെ കോപ്പ അമേരിക്കയില്‍ നിന്നും മെസ്സിയും യൂറോകപ്പില്‍ നിന്നും റൊണാള്‍ഡോയും ദേശീയടീമിന്റെ ജഴ്‌സിയോട് എന്നന്നേക്കുമായി വിട പറഞ്ഞേക്കും. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പില്‍ ഇരുവരും ഉണ്ടാകുമോയെന്ന് കാലവും സമയവും ഫിറ്റ്‌നസും പരിശീലകരുമൊക്കെ തീരുമാനമെടുക്കും. എന്തായാലും ഇരുവരുടേയും അസ്തമനം സൂചിപ്പിക്കുന്നതാണ് രണ്ടുപേരും കഴിഞ്ഞ മത്സരങ്ങളില്‍ എടുത്ത പെനാല്‍റ്റികള്‍. കോപ്പാ അമേരിക്കയില്‍ ഇക്വഡോറിനെതിരേ ക്വാര്‍ട്ടറില്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. സാധാരണ Read More…

Sports

മെസ്സി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഡി മരിയയെ ? ഇന്റര്‍മിയാമിയിലേക്ക് ചേക്കേറുന്നു

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയ ലിയോണേല്‍ മെസ്സി ക്ലബ്ബിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇതിനകം സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെയും ജോര്‍ഡി ആല്‍ബയേയും ലൂയി സുവാരസിനെയും തന്റെ ക്ലബ്ബ് ഇന്റര്‍മയാമിയിലേക്ക് കൊണ്ടുവന്ന മെസ്സി തന്റെ ദേശീയടീമിലെ മറ്റൊരു കൂട്ടുകാരന്‍ ഏഞ്ചല്‍ ഡി മരിയയെയും എത്തിക്കാനുള്ള നീക്കത്തില്‍. താരവുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തുന്നു. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ ബെന്‍ഫിക്കയുടെ താരമായ ഡി മരിയയുടെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിച്ച് സ്വതന്ത്ര ഏജന്റായി മാറിയേക്കാം. ബെനഫിക്ക വിടുന്നതോടെ അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രലിലേക്ക് Read More…

Sports

ഇല്ല, മെസ്സി ഉടന്‍ കളി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്. ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ Read More…

Sports

മെസ്സിയേയും ഇന്റര്‍മിയാമിയെയും കൂകിവിളിച്ച് കാണികള്‍ ; ഹോങ്കോംഗില്‍ അര്‍ജന്റീന താരമിറങ്ങിയത് 10 മിനിറ്റ്

ഗള്‍ഫിന് പിന്നാലെ ഹോങ്കോംഗില്‍ സൗഹൃദമത്സരം കളിക്കാനെത്തിയ ഇന്റര്‍മയാമിയെയും ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിയേയും കൂകി കാണികള്‍. 4-1 ന് ഇന്റര്‍മയാമി ജയിച്ച മത്സരത്തില്‍ മെസ്സി കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് കാണികളെ ചൊടിപ്പിച്ചത്. മെസ്സി പന്തുതട്ടുന്നത് കാണാന്‍ എത്തി നിരാശരായവര്‍ 1000 ഹോങ്കോംഗ് ഡോളര്‍ കൊടുത്ത് വാങ്ങിയ ടിക്കറ്റിന്റെ കാശ് മടക്കിത്തരണമെന്ന് പറഞ്ഞു. അതേസമയം ലയണല്‍ മെസ്സിക്ക് ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ 45 മിനിറ്റ് കളിക്കണമെന്നായിരുന്നു കരാറെന്നും എന്നാല്‍ താരത്തിന കാലിന് പരിക്കേറ്റതിനാലാണ് ഇറങ്ങാതിരുന്നതെന്നും കായിക മന്ത്രി അവകാശപ്പെടുന്നു. ഇന്റര്‍മയാമിയും ഹോങ്കോംഗ് Read More…

Sports

അന്ന് മെസ്സിയെ കരാര്‍ എഴുതിയത് നാപ്കിനില്‍ ; ബാഴ്‌സിലോണയില്‍ ലേലത്തിന് വച്ചത് 300,000 ഡോളറിന്

ലോകഫുട്‌ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും സ്പാനിഷ്‌ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയുടെ ചരിത്രത്തിലെ ഒരു ഏടുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലിയോണേല്‍ മെസ്സി. വര്‍ഷങ്ങളോളം കളിച്ച് കാറ്റാലന്‍ ക്ലബ്ബിനൊപ്പം 34 ട്രോഫികള്‍ നേടിയ ശേഷമാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. ബാഴ്സലോണയ്ക്കൊപ്പമുള്ള കാലത്ത് പത്ത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെല്‍ റേകളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടി. 2022 ഫിഫ ലോകകപ്പ്, 2021 കോപ്പ അമേരിക്ക കിരീടങ്ങളും Read More…

Sports

കോപ്പാഅമേരിക്കയ്ക്ക് ശേഷം ലിയോണേല്‍ മെസ്സി വിരമിക്കുമോ? ജൂലിയന്‍ അല്‍വാരസ് പറയുന്നത് കേള്‍ക്കു

കോപ്പയും സെന്റിനറിയും ലോകകപ്പും ഉള്‍പ്പെടെ സാധ്യമായ എല്ലാ കിരീടവും പേരിലാക്കിയ ഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണ്‍ മെസ്സി കോപ്പാ അമേരിക്ക ഫുട്‌ബോളിന് ശേഷം വിരമിച്ചേക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനേകമാണ്. മെസ്സിയുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റായി ഇത് മാറുമെന്ന് അനുമാനിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ടീമിലെ ജൂനിയറായ ജൂലിയന്‍ അല്‍വാരസ് പറയുന്നത് മറ്റൊന്നാണ്. 2022 ലോകകപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ആഗ്രഹിക്കുന്നിടത്തോളം കാലം അര്‍ജന്റീനയ്ക്കായി കളിക്കുന്നത് തുടരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന ഫോര്‍വേഡ് ജൂലിയന്‍ അല്‍വാരസ് ആഗ്രഹിക്കുന്നു. Read More…

Sports

ലൂയി സുവാരസ് ഇന്റര്‍മിയാമിയിലേക്ക്, പഴയ കൂട്ടുകാരാന്‍ മെസ്സിക്കൊപ്പം ഇനി കളിക്കും

ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് പഴയ കൂട്ടുകാരന്‍ ലിയോണേല്‍ മെസ്സിയുമായി വീണ്ടും ഒരുമിക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുമായി കരാറിലെത്തുന്ന നാലാമത്തെ മുന്‍ ബാഴ്‌സിലോണ താരമായി ലൂയി സുവാരസ് മാറി. അടുത്ത സീസണ്‍ മുതല്‍ ഇന്റര്‍മയാമിയില്‍ ലിയോണേല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം സുവാരസ് മാറും. പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിട്ട ശേഷം മെസ്സി ഇന്റര്‍ മിയാമിയിലാണ് ചേര്‍ന്നത്. അവിടെ താരം അവര്‍ക്കായി ആദ്യകിരീടം നേടുകയും ചെയ്തിരുന്നെങ്കിലും ലീഗില്‍ പതിനാലാം സ്ഥാനത്ത് Read More…