Fitness

മെലിയണമെന്ന് ആഗ്രഹമുണ്ടേ? എങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. ശരീരം മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം…. കറുവപ്പട്ട – ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്ട്രോള്‍ അടിയുന്നത് തടയും. ബദാം – വിശപ്പ് നിയന്ത്രിക്കാനും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും. ക്യാപ്സിക്കം – വിറ്റാമിന്‍ സി ധാരാളമായി Read More…

Healthy Food

രാത്രിയില്‍ ചോറിനു പകരം ചപ്പാത്തിയാണോ കഴിക്കുന്നത്? ഇത് അറിഞ്ഞിരിക്കണം

പ്രമേഹമുള്ളവര്‍ ചോറിന് പകരമായി ചപ്പാത്തി കഴിക്കാറുണ്ട്. അതുപോലെ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും ഗോതമ്പ് കൊണ്ടുള്ള ആഹാരമാണ് തിരഞ്ഞെടുക്കുന്നത്. ഗോതമ്പ് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വസം. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം? അരിയില്‍ നിന്നും ചപ്പാത്തിയില്‍ നിന്നും ഏകദേശം ഒരേ അളവിലാണ് കലോറി ലഭിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് രണ്ടിനും സവിശേഷമായ പോഷക ഗുണങ്ങളുമുണ്ട്. ഗോതമ്പ് നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനായി സഹായിക്കുന്നു. അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. എന്നാല്‍ അരി കഴിക്കാനാണ് Read More…

Featured Fitness

പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ജിമ്മന്മാര്‍ക്ക് മാത്രമുള്ളതോ? അകറ്റാം ചില മിഥ്യാധാരണകള്‍

നമ്മുടെ ശരീരത്തില്‍ ആവശ്യമായ പോഷകളിൽ ഒന്നാണ് പ്രോട്ടീന്‍. തീവ്രമായ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്ത് പിരശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അല്‍പം അധികമായി വേണ്ടി വരുന്നു. ചിലപ്പോള്‍ പ്രോട്ടീന്‍ പൗഡറിനെയും ആശ്രയിക്കേണ്ടതായി വരുന്നു. വൃക്ക നാശം ഉണ്ടാക്കും, അതെല്ലാം സ്റ്റിറോയിഡുകളാണ്, അത് പുരുഷന്മാര്‍ക്കുള്ളതാണ്, ഇതൊക്കെയാണ് പൊതുവായ എന്നാല്‍ ഈ ധാരണങ്ങളെ അകറ്റുകയാണ് എച്ച് ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രിഷനിലിസ്റ്റായ ശിഖ സിങ് . ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പ്രതിദിന പ്രോട്ടീന്‍ ലഭിക്കാത്ത ആര്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റികള്‍ കഴിക്കാം. Read More…

Lifestyle

ഈ കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍, പിന്നീട് ആ ബന്ധത്തില്‍ കടിച്ച് തൂങ്ങരുത്!

പ്രണയമാവട്ടെ സൗഹൃദമാവട്ടെ അതില്‍ ഒരാള്‍ക്ക് ഈ ബന്ധം മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. എന്നാല്‍ ബന്ധം തുടരാനായി താല്‍പര്യപ്പെടുന്നില്ലെന്ന് പങ്കാളിയോ സുഹൃത്തോ പെരുമാറ്റത്തിലൂടെ വ്യക്തമാക്കിയാലും ചിലര്‍ അത് തുടരാനായി താല്‍പര്യം കാണിക്കാറുണ്ട്. ഇനി പറയുന്ന സൂചനകള്‍ പെരുമാറ്റത്തില്‍ കണ്ടാല്‍ ബന്ധത്തില്‍ നിന്ന് ഇറങ്ങിപോരണമെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിങ്ങളോടുള്ള താല്‍പര്യക്കുറവിന്റെ കാര്യം ചിലപ്പോള്‍ പെരുമാറ്റത്തിലൂടെ അവര്‍ പ്രകടിപ്പിച്ചേക്കാം. പെട്ടെന്ന് സ്വഭാവം മാറ്റി കൊണ്ടിരിക്കും. ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം ഇത്തരത്തില്‍ വിചിത്രമായി പെരുമാറും. Read More…

Lifestyle

സൺസ്‌ക്രീനിന്റെ വില താങ്ങാനാവുന്നില്ലേ? അതേ ഗുണങ്ങള്‍ നല്‍കും ഈ പ്രകൃതിദത്ത വസ്തുക്കള്‍

കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് വേനല്‍ക്കാലത്ത് പ്രത്യേകം ശരീരത്തെ സംരക്ഷിക്കണം. ഇതിന് മിക്കവരും ഉപയോഗിയ്ക്കുന്നത് സണ്‍സ്‌ക്രീന്‍ തന്നെയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാല്‍ ഇതിന്റെ വില കൊണ്ടു തന്നെ എല്ലാവര്‍ക്കും വാങ്ങി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത സാധനങ്ങളും. ഇവ നമുക്ക് ഉപയോഗിയ്്ക്കാവുന്നതാണ്…… ഷിയ ബട്ടര്‍ – ഷിയ മരത്തില്‍ നിന്നും പ്രകൃതിദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് Read More…

Lifestyle

സൗന്ദര്യ സംരക്ഷണത്തിനുമാത്രമല്ല അടുക്കള വൃത്തിയാക്കാനും നാരങ്ങ

നാരങ്ങ അത്ര ചില്ലറക്കാരനല്ല. സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല, മറ്റു പല ഉപയോഗങ്ങളുമുണ്ട് നാരങ്ങയ്ക്ക്…

Lifestyle

വാഷിങ് മെഷീനിൽ ഇവ ഇടാറുണ്ടോ? നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന തെറ്റുകൾ

വീട്ടമ്മമാര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നാണ് വാഷിങ് മെഷീനുകള്‍. തുണികള്‍ വളരെ വൃത്തിയായി കിട്ടുക എന്നത് ചെറിയ കാര്യമല്ല. വാഷിങ് മെഷീനില്‍ തുണി ഇട്ട് അലക്കുമ്പോള്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കണം. ചില വസ്തുക്കള്‍ വാഷിങ് മെഷീനില്‍ ഇട്ടാല്‍ അത് മെഷീനിനും തുണികള്‍ക്കും ഒരേപോലെ ദോഷകരമാണ്. ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വാഷിങ് മെഷീന്‍ കേടാകാനും സാധ്യത ഉണ്ട്. അമിതമായി ഡിറ്റര്‍ജന്റ് വേണ്ട – തുണികളില്‍ അധികം കറകളോ അഴുക്കോ ഉണ്ടെങ്കില്‍ കൂടുതല്‍ വൃത്തിയായി കിട്ടുമെന്ന ധാരണയില്‍ പലരും Read More…

Featured Lifestyle

ടൂത്ത്പിക്ക് നിസ്സാരക്കാരനല്ല! കൊള്ളാലോ? ഇത് കൊണ്ട് ഇത്ര ഏറെ ഉപകാരങ്ങളോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലിനിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ ടൂത്ത്പിക്ക്‌ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന് അടുക്കളയിലും പല ഉപകാരങ്ങളുണ്ട്. കേക്കുകള്‍ മഫിനുകള്‍, ബ്രൗണികള്‍ തുടങ്ങിയവ ഉണ്ടാക്കുമ്പോള്‍ ഇത്തരത്തിലുള്ള ടൂത്ത്പിക്ക്‌ വളരെ ഉപകാരപ്രദമാണ്. ഉള്ളിലെ ഭാഗം വെന്തോയെന്ന് നോക്കാനായി സാധിക്കുന്നു. അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും പറ്റിപിടിച്ചിട്ടില്ലെങ്കില്‍ നന്നായി വെന്തുവെന്നാണ് അര്‍ത്ഥം. റോളുകളും മറ്റും ഉണ്ടാക്കുന്ന സമയത്ത് ടൂത്ത്പിക്ക് കുത്തി വയ്ക്കാം. അവ ചിതറിപ്പോകാതെ ശരിയായ രൂപത്തില്‍ തന്നെ വെന്തു കിട്ടും. വെന്തതിന് ശേഷം ഇതെടുത്ത് ഒഴിവാക്കാനായി മറക്കരുത്. അതുപോലെ Read More…

Featured Health

ഇറച്ചി, മുട്ട, മത്സ്യം എന്നിവയിലെ നല്ലത് തിരിച്ചറിയാനായി മാര്‍ഗങ്ങള്‍

മാംസത്തില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്കു പ്രധാന കാരണങ്ങളിലൊന്ന് അത് പാകം ചെയ്യുമ്പോള്‍ മാംസത്തിന്റെ പുറംഭാഗം മാത്രം വേവുകയും ഉൾവശം വേവാതിരിക്കുകയും ചെയ്യുന്നതാണ്. നന്നായിട്ട് വേവാത്ത ഭാഗത്ത് രോഗാണുകള്‍ പെരുകുന്നു. ഇറച്ചി വാങ്ങുമ്പോള്‍ മുതല്‍ കരുതലും ആവശ്യമാണ്. ഇറച്ചിയുടെ നിറം, മണം, കാഠിന്യം, എല്ലുകളുടെ അവസ്ഥ ഇവയെല്ലാം ശ്രദ്ധിച്ചാല്‍ മാംസത്തിന്റെ ഗുണവും നിലവാരവും തിരിച്ചറിയാം. ഇളംറോസ് നിറവും ഉറപ്പുള്ള പേശികളും മാംസം നല്ലതാണെന്ന് സൂചിപ്പിക്കുന്നു. മാംസം കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ പോളിത്തീന്‍ കവറുകളിലാക്കി വേണം സൂക്ഷിക്കാന്‍. ഒരു മാംസവും Read More…