Oddly News

ജീവനക്കാരെ ശരിക്കും തീ തീറ്റിക്കുന്നു…! ജീവനക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കമ്പനിയുടെ ട്രിക്ക്

ചില മാനസീകസമ്മര്‍ദ്ദങ്ങള്‍ അധികരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ‘തീ തിന്നുക’ എന്ന് കൊളോക്കലി പറയാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ കമ്പനി ശരിക്കും ‘തീ തീറ്റിച്ചു’. ഭയം അകറ്റാനും ആത്മവിശ്വാസം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അവകാശപ്പെട്ടാണ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ തീ തിന്നണമെന്ന് ആവശ്യപ്പെട്ടത്. സംഭവം ഓണ്‍ലൈനില്‍ വന്‍ വിമര്‍ശനവും നേരിട്ടു. ജീവനക്കാര്‍ കത്തുന്ന പഞ്ഞിമുകുളങ്ങള്‍ വായില്‍ വയ്ക്കണമെന്നതാണ് കമ്പനിയുടെ പോളിസി. അക്രോബാറ്റിക്സില്‍ സാധാരണയായി കാണുന്ന ഈ സ്റ്റണ്ട്, വായ അടയുമ്പോള്‍ ഓക്സിജന്‍ വിച്ഛേദിക്കുകയും ജ്വാല കെടുകയും Read More…

Health

ചില ഭക്ഷണങ്ങളോട് നിങ്ങള്‍ക്ക് അമിതമായി കൊതി തോന്നുന്നുണ്ടോ? ഈ കുറവുകള്‍ കൊണ്ട് ആകാം

ഭക്ഷണക്രമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടങ്ങള്‍ ആയിരിയ്ക്കും. പലര്‍ക്കും പല തരം ഭക്ഷണങ്ങളോടും വല്ലാത്ത കൊതി തോന്നുന്നത് കാണാം. എന്നാല്‍ അമിതമായി ചില ഭക്ഷണങ്ങളോട് തോന്നുന്ന ഈ കൊതി നമ്മുടെ ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവ് ഉണ്ട് എന്നതിന്റെ സൂചനയാണ് തരുന്നത്. ഭക്ഷണത്തോട് തോന്നുന്ന ഇത്തരം ആസക്തികളെ കുറിച്ച് കൂടുതല്‍ അറിയാം…..

Lifestyle

കോടീശ്വരികള്‍; താമസം 4മുറിയുള്ള വാടകവീട്ടില്‍; കാറിന്റെ പഴക്കം 16 വര്‍ഷം, അതെ ചിലരിങ്ങനെയാണ് !

പണമുണ്ടാക്കുന്നത് എന്തിന് വേണ്ടിയാണ്? സുഖലോലുപതയില്‍ മുഴുകാനും ആഢംബര ജീവിതത്തിനും വേണ്ടിയാണെന്നായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ ജനപ്രീതി ഉണ്ടാക്കാനും സമൂഹത്തില്‍ വിലകിട്ടാനും വേണ്ടിയുള്ള ജീവിതത്തിന് പകരം അതിരുകടന്ന ആര്‍ഭാടങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയും മിതവ്യയ ജീവിതത്തിന്റെ മൂല്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില കോടീശ്വരന്മാരും ഇവിടെയുണ്ട്. ‘അണ്ടര്‍ കണ്‍സപ്ഷന്‍ മൂവ്മെന്റ്’ എന്ന ഈ ആശയത്തിന്റെ ഈ വക്താക്കള്‍ ആര്‍ഭാടങ്ങളെ വിമര്‍ശിക്കുകയും ‘മിനി മലി’സത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹാര്‍വാര്‍ഡ് ബിരുദധാരിയും പേഴ്‌സണല്‍ ഫിനാന്‍സ് ബ്ലോഗറും സംരംഭകയുമായ ഷാങ് സാവേദ്രയുടെ ജീവിതരീതി ഇതിനുദാഹരണമാണ്. ഫോര്‍ച്യൂണ്‍ Read More…

Lifestyle

വിവാഹ ജീവിതത്തില്‍ വിള്ളല്‍ വീഴാനായി ചിലപ്പോള്‍ ഇതും കാരണമാകാം

കാലങ്ങളായി നീണ്ട് നിന്ന വിവാഹം ബന്ധം പലരും വേര്‍പ്പെടുത്തുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ കൂടുതലായി കേള്‍ക്കാറുണ്ട്. ചിലര്‍ ദീര്‍ഘനാള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷമായിരിക്കാം, വിവാഹം ബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ ചിലര്‍ ഒരു വിധത്തിലും പൊരുത്തപ്പെട്ട് പോകാറില്ല. അപ്പോഴാണ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. എത്ര ശ്രമിച്ചിട്ടും എന്ത് കൊണ്ട് ഇത്തരത്തിലുള്ള പൊരുത്ത കേടുകള്‍ സംഭവിക്കുന്നു. ഒത്തിരി വര്‍ഷമായി പരസ്പരം നന്നായി അറിയുന്ന ദമ്പതികള്‍പോലും വേര്‍പിരിയുന്നു. വികാരങ്ങളെ അടക്കി വയ്ക്കുക, ആശയവിനിമയം നടത്താന്‍ കഴിയാതെ വരിക , പങ്കാളിയുടെ കാഴ്ചപ്പാട് Read More…

Lifestyle

ഒന്നിനും സമയമില്ലേ? പുതുമകള്‍ ഇല്ലാതെയുള്ള ലൈംഗികത വെറും ആക്ടിവിറ്റി

മലയാളിയുടെ സന്തതസഹചാരിയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വാട്‌സാപ്പുമെല്ലാം ഇതിന്റെ ഉത്തരവാദികള്‍ തന്നെ. ജീവിത തിരക്കുകളും ജോലിയുടെ സമ്മര്‍ദവും കൂടിയാകുമ്പോള്‍ ഒന്നിനും സമയമില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു. സംതൃപ്തമായ ലൈംഗിക ജീവിതം സ്വപ്നം കാണാത്തവരായി ആരാണുള്ളത്. കൗമാരംപ്രായം മുതലേ മനുഷ്യമനസില്‍ തന്റെ ഭാവി ഇണയെപ്പറ്റിയുള്ള ചിന്തകള്‍ നിറയുന്നതായാണ് ശാസ്ത്രം പറയുന്നത്. യുവതീ യുവാക്കള്‍ കാണുന്ന സ്വപ്നങ്ങളില്‍ അധികവും തന്റെ ഇണയുമൊത്തുള്ള സന്തോഷകരമായ ജീവിതമായിരിക്കും. ഇങ്ങനെ ആനന്ദകരമായ ദാമ്പത്യം സ്വപ്നം കണ്ട് കുടുംബജീവിതത്തിലേക്ക് കടക്കുന്നു മിക്ക യുവതീ Read More…

Health

ജോലി കംപ്യൂട്ടറിനു മുന്‍പില്‍, നടുവേദനയും കഴുത്തുവേദനയും; ആയുര്‍വേദത്തിലുണ്ട് പരിഹാരം

കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും സാധാരണയായി കണ്ടുവരുന്നു . പണ്ട്‌ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന്‌ സര്‍വ സാധാരണമായി മാറിയിരിക്കുന്നു. തെറ്റായ ജീവിതരീതിയാണ്‌ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രായത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ പ്രധാന കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം Read More…

Featured Lifestyle

നിങ്ങള്‍ക്ക് പണക്കാരനാകണോ? ലോക കോടീശ്വരന്മാര്‍ പിന്തുടരുന്നത് ഈ ശീലങ്ങള്‍

സാമ്പത്തിക ഭദ്രത ഉണ്ടാകുക എന്നത് എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. സാമ്പത്തിക ഭദ്രത മാത്രമല്ല പലരും കോടീശ്വരന്‍മാരായി ഇരിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ഇത് ജീവിതത്തില്‍ ഉണ്ടാകാന്‍ ചില ശീലങ്ങളും നമുക്ക് ഉണ്ടായിരിയ്ക്കണം. പല കോടീശ്വരന്മാരെ എടുത്താല്‍ അവരിലെല്ലാം കണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ഈ ശീലങ്ങളെ കുറിച്ച് അറിയാം….. * സ്വയം മനസ്സിലാക്കുന്നത് – സ്വന്തം പോരായ്മകളെ മനസ്സിലാക്കുകയും അതുപോലെ മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുന്നതും നിങ്ങളെ വളര്‍ച്ചയിലേയ്ക്ക് എത്തിക്കും. അതുപോലെ, കാര്യങ്ങളെ നല്ലരീതിയില്‍ ഇവാല്യുവേറ്റ് ചെയ്ത് സമീപിക്കുന്നതും Read More…

Lifestyle

നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം എപ്പോൾ ഉപേക്ഷിക്കണം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

നോണ്‍ സ്റ്റിക്ക് പാനുകളും മറ്റും നിങ്ങള്‍ ഉപയോഗിക്കാറില്ലേ. പല വിഭവങ്ങളും അതില്‍ ഉണ്ടാകാം. അതിനുപരിയായി പാചകത്തിന് ശേഷം അത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. സ്‌പോഞ്ചോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് തുടച്ചുനീക്കിയാല്‍ മതി. അത് കൂടാതെ എണ്ണയും വളരെ കുറച്ച് ഉപയോഗിച്ചാല്‍ മതി. ആരോഗ്യം കാത്തു സൂക്ഷിക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷനാണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. എന്നാല്‍ കുറച്ച് കാര്യം ശ്രദ്ധിക്കണം. ചില ബ്രാന്‍ഡുകള്‍ നോണ്‍ സ്റ്റിക്ക് പാനുകള്‍ക്ക് സെറാമിക് കോട്ടിങ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പതിവായി Read More…

Lifestyle

പെട്ടെന്ന് കേടാകില്ല! റഫ്രിജറേറ്ററിന്റെ ആയുസ്സ് കൂട്ടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. റഫ്രിജറേറ്റര്‍ നന്നായി പരിപാലിയ്ക്കുന്നതോടൊപ്പം തന്നെ അതിന്റെ ആയുസ്സ് കൂട്ടാനും ശ്രദ്ധിയ്ക്കണം. റഫ്രിജറേറ്ററിന്റെ ആയുസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. * പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുക – ചിലപ്പോള്‍ ഫ്രിജിന്റെ പ്രവര്‍ത്തനത്തില്‍ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നാളെയാകട്ടെ എന്നുകരുതി ഇതു നീട്ടി വയ്ക്കുന്നത് Read More…