ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ പലമാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നവരും ഉണ്ട്. തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്‍കാന്‍ ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും Read More…
Tag: life style
മുടി തഴച്ചു വളരും, കറുത്തനിറവും തിളക്കവുമുള്ള മുടി; പക്ഷേ ഈ ചിട്ടകള്‍ പാലിക്കാന്‍ തയാറാകണം
നല്ല കറുത്തനിറവും തിളക്കവുമുള്ള മുടി സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ഭാഗമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ തെളിവ് കൂടിയാണിത്. അഴകും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാന്‍ വഴികളേറെയുണ്ട്. പക്ഷേ ജീവിത ശൈലിയില്‍ അല്പം ചിട്ടകള്‍ പാലിക്കാന്‍ തയാറാകണം. ജീവകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്കും നിലനില്‍പിനും അത്യന്താപേക്ഷിതമാണ്. ജീവകം എ, ഇ, സി, ബി12, ബി6, ബി3 എന്നിവയ്ക്കുള്ള പ്രാധാന്യം കൂടുതലാണ്. ചീസ്, പാല്‍, മുട്ട, മീനെണ്ണ, മാംസം, ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ ജീവകം എ അടങ്ങിയിരിക്കുന്നു. മുടി തിളങ്ങാനും എണ്ണമയം Read More…
ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ഇതിനായി ഏത് രീതിയിലുള്ള പരീക്ഷണത്തിനും പലരും മുന്നിട്ടിറങ്ങാറുണ്ട്. ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി Read More…
ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാകണോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം
സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചിലവഴിയ്ക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. ചര്‍മ്മം കൂടുതല്‍ തിളക്കവും മൃദുലവുമാകാന്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം… തക്കാളി – വിറ്റാമിന്‍ എ, കെ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളി അസിഡിറ്റി ഉള്ളതിനാല്‍ സുഷിരങ്ങള്‍ ശക്തമാക്കുകയും Read More…