അഞ്ചു പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് മമ്മൂട്ടി. സിനിമയോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത കൂറും അഭിനിവേശവും കാരണം പുതിയ തലമുറയ്ക്ക് പോലും അദ്ദേഹം പാഠപ്പുസ്തകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സിനിമാ നേട്ടങ്ങള്‍ക്കപ്പുറം, മമ്മൂട്ടിയുടെ സാമ്പത്തിക മികവും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയുമൊക്കെ വ്യാപകമായ ശ്രദ്ധയാണ് നേരിടുന്നത്. മമ്മൂട്ടിയുടെ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസബിള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 340 കോടിയാണ്. വ്യവസായത്തില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മമ്മൂട്ടി ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായിട്ടാണ് കണക്കുകള്‍. അനേകം Read More…
Tag: life style
ഇഞ്ചി കടിച്ചു രസിക്കാനല്ല; കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കും, ഈ ഗുണങ്ങള്‍ അറിഞ്ഞു കഴിയ്ക്കാം
നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…
മുഖം വെളുത്തുതുടുക്കാന്‍ ഇതൊന്നു ചെയ്തു നോക്കു
വെളുത്തു തുടുത്ത മുഖം എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. പല സോപ്പുകളും ക്രീമുകളും ചര്‍മം വെളുപ്പിയ്ക്കുമെന്നു പറഞ്ഞു വരുന്നുണ്ട്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയുമാകാം. കാരണം കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കുന്നതുകൊണ്ടുതന്നെ. വെളുപ്പിനായി കെമിക്കല്‍ കലര്‍ന്ന വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഏറെ നല്ലതാണ്. ഇത് പല ദോഷങ്ങളും വരുത്തും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇന്നു ലഭിയ്ക്കുന്ന വെളുക്കാനുള്ള പല ക്രീമുകള്‍ കാരണമാകാറുണ്ട്. വെളുപ്പുനിറം ലഭിയ്ക്കാനായി ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. Read More…
മുടിയിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നോ ? ഇക്കാര്യങ്ങള്‍ ചെയ്യാം
തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ പലരുടേയും ഒരു പ്രശ്‌നമാണ് മുടിയുടെ ദുര്‍ഗന്ധം. വളരെയധികം വിയര്‍ക്കുകയോ വ്യായാമം ചെയ്യുന്നവരോ ആണ് നിങ്ങളെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകാം. എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികള്‍ക്ക് സാധാരണയായി എണ്ണമയമുള്ള ശിരോചര്‍മ്മവും ഉണ്ടാകും. വളരെയധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന ശിരോചര്‍മ്മത്തില്‍ എല്ലായ്‌പ്പോഴും ദുര്‍ഗന്ധം വമിക്കണം എന്നില്ല. എന്നാല്‍, അവയ്ക്ക് ഒരു വ്യത്യസ്തമായ Read More…
ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുത്
നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. * ആഹാര ശേഷം ഉടനെ ഉറങ്ങേണ്ട – ആഹാരം കഴിച്ചു കഴിഞ്ഞ് ഉടന്‍ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഇത് തെറ്റാണ്. ദഹനത്തെ Read More…
പാല്‍ ശരീരത്തിന് ഗുണം നല്‍കും ; എന്നാല്‍ അമിത ഉപയോഗം ശരീരത്തിന് ദോഷമാകുമോ?
ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പാല്‍ ഗുണം നല്‍കുന്ന ഒന്നാണെങ്കിലും, അമിതമായാല്‍ പാലും ശരീരത്തിന് അത്ര നല്ലതല്ല. എന്നാല്‍ പ്രായമാകുന്നത് അനുസരിച്ച് പാല്‍ കുടിക്കുന്നതിനും Read More…
ഇക്കാര്യത്തില്‍ സ്ത്രീകള്‍ ‘ലാസ്റ്റ്’ മതി; സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍
ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉറക്കകുറവ് മൂലം നമ്മള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷെ ഉറക്കത്തിന് ഒരു സ്ത്രീപക്ഷം കൂടിയുണ്ട് കേട്ടോ. ഉറക്കത്തിലും കുറച്ച് അധികം സമയം സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പ്രായമായവര്‍ക്ക് 7- 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുടെ മസ്തിഷ്‌കം വ്യത്യസ്തവും പുരുഷന്മാരേക്കാള്‍ സങ്കീര്‍ണവുമായതാണ് ഒരു കാരണം. അവര്‍ മള്‍ട്ടിടാസ്‌ക് Read More…
സാദാ ചെരുപ്പ് ധരിച്ച് കാറോടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമോ?
കാര്‍ ഓടിക്കുമ്പോള്‍ ഷൂവിന് പകരം ചെരുപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ?എങ്കില്‍ നിങ്ങള്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. കാര്‍ ഓടിക്കുമ്പോല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സുരക്ഷയ്ക്ക് പോലും വന്‍ ഭീഷണിയായി മാറും. ചെരുപ്പ് ധരിച്ച് കാര്‍ ഓടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. സാദാ ചെരുപ്പുകളുടെ രൂപകല്‍പന തന്നെയാണ് പ്രധാന സുരക്ഷ പ്രശ്‌നം. ചെരുപ്പുകള്‍ കാലിന്റെ മുഴുവന്‍ ഭാഗവും മറക്കുന്നില്ല. മാത്രമല്ല തെന്നിപോകുന്നതിനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഇത് പെഡലുകളില്‍ തെറ്റായ രീതിയില്‍ ബലം പ്രയോഗിക്കുന്നതിലേക്കും വാഹനത്തിന്റെ Read More…
ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍വി ശക്തി നഷ്ടപ്പെടാം
വിശ്രമവേളകളില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നവരേറെയുണ്ട്. പുതുതലമുറയില്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ്. ഇയർഫോണുകൾ, പ്രത്യേകിച്ച് ചെവിയിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നവ, കേൾവിക്കുറവിനും ആന്തരിക ചെവിക്ക് കേടുപാടുകൾക്കും സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന വോളിയം ലെവലിൽ ഉപയോഗിക്കുമ്പോൾ, ചെവിയുടെ അതിലോലമായ ഘടനകൾക്ക് ഹാനികരമാണ്. ഇയര്‍ഫോണുകള്‍ പതിവാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. ദീര്‍ഘസമയം ഫോണില്‍ സംസാരിക്കുന്നവര്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ മാത്രമേ ഉപയോഗിക്കാവൂ. 2. ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ മികച്ച രീതിയില്‍ Read More…









