ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ . വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ Read More…
Tag: life style
മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി. വില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപ. 2023 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ Read More…
അടുത്ത അധ്യയന വര്‍ഷത്തെ ഏഴ്, ഒമ്പത് ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയമാവും
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക Read More…
ബാങ്കിലെ ജോലി ആര്‍ക്കും വേണ്ടേ? വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: കാരണം ഇതൊക്കെയാണ്
കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒരു ആശങ്ക പങ്കിട്ടിരുന്നു. ബാങ്കുകള്‍ക്ക് ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നുള്ളതായിരുന്നു അത്. ബാങ്ക് ജോലി ജീവനക്കാര്‍ ഉപേക്ഷിക്കുന്നത് വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ കൊഴിഞ്ഞുപോകലിനുള്ള കാരണം പലതാണ്. എൻട്രി ലെവൽ ജോലികളിൽ കൊഴിഞ്ഞുപോകലിന്റെ നിരക്ക് 40 മുതൽ 45 ശതമാനം വരെയാണ്. മിഡിൽ ലെവലിലാകട്ടെ ഇത് 20 -25 ശതമാനവും. വർഷങ്ങൾ ജോലിചെയ്തിട്ടുള്ളവരുടെ ഇടയിൽ കൊഴിഞ്ഞുപോക്ക് 10 മുതൽ 15 ശതമാനം വരെയാണെന്നും കണക്കുകൾ പറയുന്നു. ജോലി ഭാരമാണ് Read More…
ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം
കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…
മുഖം പറയും നിങ്ങള്‍ക്ക് എന്തിന്റെ കുറവാണെന്ന് !
മുഖം തിളങ്ങുന്നതിന് എല്ലാവരും ക്രീമുകളും സണ്‍സ്‌ക്രീനുകളുമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു ഘടകം കൂടിയാണ് ഭക്ഷണം. മുഖത്തെ മാറ്റങ്ങള്‍ ഏത് ഭക്ഷണത്തിന്റെ കുറവ് കൊണ്ടാണെന്ന് എളുപ്പം വ്യക്തമാകുന്നതാണ്. മുഖക്കുരു – കവിളുകളില്‍ തടിച്ച് കാണുന്നത് – വിറ്റാമിന്‍ ഡി’ യുടെയും എ’യുടെയും, ഒമേഗ ഫാറ്റി ആസിഡിന്റെയും കുറവാണ് ഈ മുഖക്കുരുവിന് പിന്നില്‍. ഇതിനായി വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തി, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് മത്സ്യ എണ്ണ കാപ്സ്യൂൾ കഴിക്കാം,hel ചുണ്ടുകള്‍ വരണ്ടു കീറുന്നത് Read More…
പിൻ പോക്കറ്റില്‍ പേഴ്സ്സ് സൂക്ഷിക്കുന്നത് നടുവുവേദനയ്ക്ക് കാരണമാകാം
ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്? എങ്കില്‍ അത് നിങ്ങളുടെ നടുവുവേദനയ്ക്ക് ഒരു കാരണമാകാമെന്ന ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായമാണ് ഇത്തവണ മോട്ടോര്‍ വാഹന വകുപ്പിന്റെ സോഷ്യല്‍ മീഡിയാ പേജിലെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പോസ്റ്റ്: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്.നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. Read More…
ഗര്‍ഭിണികളിലെ അയണ്‍ അഭാവം ; ഗര്‍ഭകാലത്ത് കഴിക്കാം ഈ അയണ്‍ സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഗര്‍ഭിണികളില്‍ അയണ്‍ അഭാവം മൂലമുള്ള വിളര്‍ച്ചയുടെ സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. ഗര്‍ഭിണികള്‍ക്കു പ്രതിദിനം 27 മില്ലിഗ്രാം അയണ്‍ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്തെ അയണ്‍ അഭാവം മാസം Read More…
ഓരോ ദിവസവും ചൂട് അതികഠിനമാകുന്നു ; അതിജീവിയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. വേനല്‍ ചൂടിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ വിഷമിയ്ക്കുകയാണ് ആളുകള്‍ ഓരോ ദിവസവും. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇപ്പോള്‍. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിയ്ക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കണം. വേനല്‍ക്കാലത്ത് എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിന്റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ Read More…









