വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി ഒരു പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗമാണ് ശ്രദ്ധേയമാകുന്നത്. കടലാസില്‍ പുരുഷന്മാരുടെ പേരെഴുതിയാണ് ഈ പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള പണം കണ്ടെത്തുന്നത്. എന്നാല്‍ വളരെ പ്രത്യേകയിലാണ് പെണ്‍കുട്ടി പേര് എഴുതുന്നത്. നെയില്‍ പെയിന്റ് മാര്‍ക്കറുകളും പേനകളും ഉപയോഗിച്ച് തന്റെ കാലുകള്‍ കൊണ്ടാണ് അവള്‍ കടലാസില്‍ പുരുഷന്മാരുടെ പേരുകള്‍ എഴുതുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ടോ ഗാലറി എന്ന പേജിലാണ് ഈ വിചിത്ര സംഭവം. പുരുഷന്മാരുടെ പേരുകള്‍ മാത്രമാണ് പെണ്‍കുട്ടി എഴുതാന്‍ ഉപയോഗിക്കുന്നത്. ഈ തുക ഉപയോഗിച്ച് വീട്ടുവാടകയ്ക്കൊപ്പം Read More…
Tag: life style
മണ്‍ചട്ടിയില്‍ പാചകം ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നല്ല മീന്‍കറി മണ്‍ചട്ടിയില്‍ വെച്ചതുണ്ടെങ്കില്‍ ഒരു പ്ലേറ്റ് ചോറുണ്ണാനായി മറ്റ് കറികളൊന്നും തന്നെ വേണമെന്നില്ലാ. കറി വെക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിനും നമ്പര്‍വണ്‍ ആണ് നമ്മുടെ സ്വന്തം മണ്‍ചട്ടിയിലെ പാചകം. ഇതില്‍ നോണ്‍സ്റ്റിക്കിലെപ്പോലെ ദോഷകരമായ യാതൊരു കെമിക്കലുകളും ഇല്ല. പുതുതായി വാങ്ങിയചട്ടികള്‍ ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യം ദിവസം വെള്ളമൊഴിച്ച് വെക്കണം. പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക.രണ്ട് ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. പിന്നീട് Read More…
എത്ര വൃത്തികെട്ട വീടും വൃത്തിയാക്കാൻ ഒരാൾ, അതും ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ
ജോലിതിരക്കുകള്‍മൂലം പലപ്പോഴും നമ്മുടെ വീട് വൃത്തിയാക്കി സൂക്ഷിക്കാന്‍ നമ്മള്‍ പണിപ്പെടാറുണ്ട്. എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ വീട് വൃത്തിയാക്കി താരാന്‍ ഒരാള്‍ തയ്യാറായാലോ? ഫിന്‍ലന്‍ഡ് കാരിയായ ഔരി കാതറീന എന്ന യുവതിയാണ് സൗജന്യമായി മറ്റുള്ളവര്‍ക്കായി ഈ ജോലി ചെയ്തുകൊടുക്കുന്നത്. ക്ലിനിങ്ങിനോടുള്ള പ്രിയം മൂലം ഔരി ലോകമെമ്പാടും പ്രശസ്തയാണ്. നിരവധി ആരാധകരുമുണ്ട് ഔരിക്ക്. ആരും കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ വീടുകള്‍ പോലും ആരും കൊതിക്കുന്ന രീതിയില്‍ വൃത്തിയാക്കി നല്‍കാന്‍ ഔരിക്ക് സാധിക്കും. എല്ലാത്തിനും തുടക്കമായത് ഇന്റര്‍നെറ്റിലൂടെ Read More…
വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നരച്ച മുടി സ്വാഭാവികമായി കറുക്കാന്‍ സഹായിക്കും
മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. മുടി നരയ്ക്കുന്നതും എല്ലാവരുടേയും പ്രധാന പ്രശ്‌നമാണ്. മികച്ച ഭക്ഷണവും മുടി നരയ്ക്കാന്‍ സഹായിക്കുന്നു. നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം….
ഷേവ് ചെയ്യുന്ന ശരീരഭാഗങ്ങളില്‍ കറുപ്പ് നിറമാകുന്നുണ്ടോ ? നിസാരമായി പരിഹാരിക്കാം
ഷേവ് ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ് ഷേവ് ചെയ്ത ഭാഗങ്ങളില്‍ കാണുന്ന കറുത്ത നിറം. വേദന ഓര്‍ക്കുമ്പോള്‍ വാക്‌സ് ചെയ്യാനും സാധിക്കില്ല. അതിനാലാണ് പലവരും ഷേവിങ്ങില്‍ അഭയം തേടുന്നത്.എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കറുത്ത പാടുകള്‍ വരുന്നത് ഒരു പരിധി വരെ തടയാനായി സാധിക്കും. മുഖത്തോ ശരീരത്തോ ഏത് ഭാഗത്താണ് ഷേവ് ചെയ്യുന്നതിന് മുമ്പ് അവിടെ ആദ്യം നന്നായി വൃത്തിയാക്കണം. കുളി കഴിഞ്ഞതിന് ശേഷംഷേവ് ചെയ്യുന്നതാവും ചര്‍മത്തിന് നല്ലത്. സോപ്പ് ഉപയോഗിച്ച് ഷേവ് ചെയ്യുന്നതിലൂടെ Read More…
ഒരു മണിക്ക് ശേഷമാണോ ഉറങ്ങുന്നത്? നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
നിങ്ങൾ പുലർച്ചെ 1 മണിക്ക് ശേഷം ഉറങ്ങുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്, ഉറക്കം ഒരു ആഡംബരമല്ല, മറിച്ച് നമ്മുടെ മസ്തിഷ്കം മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു. പഠനത്തിന്റെ ഭാഗമായി ദിവസവും ഏഴു മണിക്കൂർ ഉറങ്ങുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള 73,888 ആളുകളുടെ വിവരങ്ങൾ ഗവേഷണം വിശകലനം ചെയ്തു. പ്രകൃതി പരിസ്ഥിതിയുമായി സമന്വയിപ്പിച്ച് തലച്ചോറ് നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം Read More…
താരസുന്ദരിമാരും മോഡലുകളും പിന്തുടരുന്നന്ന ഡീടോക്സ് ഡയറ്റ്… എന്തൊക്കെ കഴിക്കാം
ഇക്കാലത്ത് ഡിടോക്‌സിഫിക്കേഷന്‍ ഡയറ്റുകള്‍ വളരെ പ്രശസ്തമാണ്. ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചര്‍മം തിളങ്ങാനും ഓജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്‌സ ഡയറ്റ് സഹായിക്കുമെന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്. സിനിമാ താരങ്ങളും മോഡലുകളുമൊക്കെ ഈ ഡയറ്റിന്റെ വലിയ ആരാധകരാണ്. സാധാരണയായി ശരീരത്തില്‍ ഒരു മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്. മാലിന്യങ്ങളും രാസവസ്തുക്കളും ഒരുപരിധി വരെ പുറത്ത് കളയാന്‍ ഇതിലൂടെ സഹായകമാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശരിയായി നടക്കാറില്ല. ആഴ്ച്ചയില്‍ ഒരിക്കില്‍ ഉപവസിക്കുന്നതും പോലും ഒരു ഡീടോക്‌സിഫിക്കേഷനാണ്. പഴങ്ങളും, പഴച്ചാറുകളും, വെള്ളവും Read More…
മുതിർന്നവരും കൗമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് ‘ഡംബ്ഫോണുകളിലേക്ക്’ തിരിയുന്നു
ദീര്‍ഘനേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മനുഷ്യരുടെ ശാരീരിക- മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ധാരാളം പഠനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. പ്രത്യേകിച്ച് കുട്ടികളിൽ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനമനുസരിച്ച്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നത് ഒരുതരം ആസക്തിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനു വിപരീതമായി അമേരിക്കയില്‍ മുതിർന്നവരും കൗമാരക്കാരും സ്‌മാർട്ട്‌ഫോണുകൾ ഉപേക്ഷിച്ച് ‘ഡംബ്’ മോഡല്‍ (പഴയ കീപാഡ് മാത്രമുള്ളവ) ഫോണുകളിലേയ്ക്ക് ചുവടുമാറുന്നു. കുട്ടികൾ മാത്രമല്ല, കുടുംബത്തിലുള്ള എല്ലാവരും കൂടുതല്‍ സമയം കുടുംബാംഗങ്ങളൊപ്പം ചിലവഴിക്കാന്‍ സഹായിക്കുന്നതിന് മാതാപിതാക്കളും ഡംബ്ഫോണുകളിലേക്ക് തിരിയുന്നു. യുവാക്കൾക്കിടയിലെ ഫോൺ Read More…









