Crime

ജിന്ന് കയറിയെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12 വയസുകാരി ഉൾപ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഇമാമിനെ യുകെയിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷാ കാലാവധിയിൽ കുറഞ്ഞത് 20 വർഷമെങ്കിലും ഇയാൾ ജയിലിൽ കഴിയേണ്ടി വരും. ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലിം ഖാൻ (54) എന്നയാൾക്കാണ് ഈ ശിക്ഷ ലഭിച്ചത്. ഒരു മതനേതാവെന്ന തന്റെ പദവി ദുരുപയോഗം ചെയ്തും ചതിച്ചും പ്രായപൂർത്തിയായ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഈസ്റ്റ് ലണ്ടനിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച Read More…