മണിയറമുറിയിലെ ശബ്ദവും ബഹളവും കാരണം പൊറുതിമുട്ടിയ അയല്‍ക്കാരി നവദമ്പതിമാര്‍ക്കെഴുതിയ ഒരു കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രാത്രി 10മണിക്ക് ശേഷം ദമ്പതികൾ ബഹളം വയ്ക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് വീട്ടമ്മയുടെ കത്ത്. അയൽക്കാരായ നവദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം അരോചകമെന്നാണ്അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ദമ്പതികളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും രാത്രികളിൽ അവരുടെ ബഹളം തന്റെ ഉറക്കത്തെയും പഠനത്തെയും തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് അയൽക്കാരി കത്തിൽ വ്യക്തമാക്കുന്നത്. സ്വന്തം പങ്കാളിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ Read More…
Tag: letter
രാജിക്കത്തിന്റെ ഡ്രാഫ്റ്റ് കീബോര്‍ഡില്‍ പൂച്ച തട്ടി ‘സെന്‍ഡാ’യി; യുവതിക്ക് ജോലിയും ബോണസും പോയി…!
ഡ്രാഫ്റ്റ് ചെയ്തിരുന്ന രാജിക്കത്ത് വളര്‍ത്തുപൂച്ച അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടമായി. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നടന്ന സംഭവത്തില്‍ ജോലിയിലെ വിരസതമൂലം രാജിക്കത്ത് എഴുതിയെങ്കിലും അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് യുവതിയുടെ പൂച്ച കംപ്യൂട്ടറിന്റെ കീബോര്‍ഡിലേക്ക് ചാടിക്കയറിയതും ‘സെന്റ’ ഓപ്ഷന്‍ എന്ററായതും. അബദ്ധത്തില്‍ ഇ മെയില്‍ ബോസിന് പോകുകയും ചെയ്തതോടെ പണി പോയ യുവതി ഇപ്പോള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും തന്റെ വീട്ടിലെ ഒമ്പത് പൂച്ചകളെ പോറ്റാനും പുതിയ ജോലി തേടുകയാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 25 Read More…
എഡ്വിന നെഹ്റുവിന് അയച്ച കത്തുകളില്‍ എന്താണ് ? 80 വര്‍ഷങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ കൊടുങ്കാറ്റ്
ഏതാനും ദിവസമായി ഇന്ത്യയില്‍ വന്‍ വിവാദമുണ്ടാക്കി മുന്നേറുകയാണ് ജവഹര്‍ലാല്‍ നെഹ്രു തന്റെ കാലത്ത് ജീവിച്ചിരുന്ന ലോക പ്രശസ്തരായ വ്യക്തികള്‍ക്ക് എഴുതിയ കത്തുകള്‍. ജവഹര്‍ലാല്‍ നെഹ്റു എഡ്വിന മൗണ്ട്ബാറ്റണ്‍, ജയപ്രകാശ് നാരായണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവര്‍ക്ക് എഴുതിയ വ്യക്തിപരമായ കത്തുകള്‍ തിരികെ നല്‍കാന്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയവും ലൈബ്രറിയും (പിഎംഎംഎല്‍) ഔപചാരികമയി ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. നെഹ്രുവിന്റെ കത്തുകളുടെ 51 കാര്‍ട്ടണുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണെന്ന് ബിജെപി ആരോപിക്കുന്നു. 2008ല്‍ യുപിഎ ഭരണകാലത്താണ് പിഎംഎംഎല്‍ കോണ്‍ഗ്രസ്‌നേതാവ് സോണിയാഗാന്ധിക്ക് ഇക്കാര്യത്തില്‍ കത്തുകള്‍ Read More…
ജോലിക്ക് വേണ്ടി അപേക്ഷിച്ചു കാത്തിരുന്നു ; മറുപടി കിട്ടിയത് അരനൂറ്റാണ്ടായപ്പോള്‍…
ഒരു ജോലിക്ക് അപേക്ഷിച്ചതിന് ശേഷം മറുപടിക്കായി കാത്തിരിക്കുന്നത് ശരിക്കും പീഡനമാണ്. എന്നാല്‍ യുകെയിലെ 70 വയസ്സുള്ള ഒരു സ്ത്രീക്ക്,താന്‍ അയച്ച ജോലി അപേക്ഷയ്ക്കുള്ള മറുപടി വന്നത് ഏകദേശം 50 വര്‍ഷത്തിനുശേഷം. ഈ അരനൂറ്റാണ്ടിനിടെ അവര്‍ ചുരുങ്ങിയത് 50 പ്രാവശ്യമെങ്കിലും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. അതും വിവിധ രാജ്യങ്ങളില്‍. എന്നിട്ടും ഇവരുടെ വിലാസമെങ്ങനെ പോസ്റ്റ്ഓഫീസ് അധികൃതര്‍ക്ക് കണ്ടുപിടിക്കാനായി എന്നതാണ് അത്ഭുതം. ലിങ്കണ്‍ഷെയറിലെ താമസക്കാരിയായ ടിസി ഹോഡ്സണ്‍ ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ജോലിയാണ് സ്വപ്നം കണ്ടത്, 1976 Read More…
ആണവായുധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഐന്‍സ്റ്റീന്റെ കത്ത്; വിറ്റത് 32.7 കോടിയ്ക്ക്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന വ്യക്തിയാണ് ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. അണുബോംബ് നിര്‍മിക്കുകയെന്നതിനായി ജര്‍മനി അണു പരീക്ഷണം നടത്തുമെന്ന് കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റിന് ഐന്‍സ്റ്റീന്‍ ഒരു കത്തെഴുതിയിരുന്നു. ന്യൂയോര്‍ക്കിലെ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആ കത്ത് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ലേലത്തിനായി വച്ചു. ഇപ്പോഴിതാ ഐന്‍സ്റ്റീന്‍ എഴുതിയ ആ നിര്‍ണായക കത്ത് ലേലത്തില്‍ പോയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് Read More…