Oddly News

സ്കൂൾ വളപ്പിൽ അപ്രതീക്ഷിതമായി എത്തിയ പുള്ളിപ്പുലിയും കുഞ്ഞുങ്ങളും: പരിഭ്രാന്തി മാറാതെ പ്രദേശവാസികൾ

പാദഗുരു ഗ്രാമത്തിൽ ആശങ്ക വിതച്ച് പുള്ളിപുലിയും കുഞ്ഞുങ്ങളും. ഗ്രാമത്തിലെ സ്‌കൂൾ വളപ്പിലെ മതിലിൽ കയറി പുലിയും കുഞ്ഞുങ്ങളും ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്തോടെയാണ് ജനങ്ങൾ പരിഭ്രാന്തിയിലായത്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ബഫർ സോണിൽ അടവി മഠത്തിന് സമീപമാണ് സംഭവം. ശിവകുമാർ എന്ന നാട്ടുകാരനാണ് സ്വകാര്യ സ്‌കൂൾ പരിസരത്ത് കണ്ട പുലിയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയത്. ഏതാനും മാസങ്ങളായി ഗ്രാമത്തിൽ പുലിയെ കാണുന്നത് പതിവായിരിക്കുകയാണ്. നേരത്തെ രണ്ട് പുലികളെ കെണിയിൽ പിടിച്ചിട്ടുണ്ടെങ്കിലും മനുഷ്യ-വന്യജീവി സംഘർഷം ഒരു പ്രധാന ആശങ്കയായി തുടരുകയാണ്. Read More…

Crime

ആക്രമിച്ച പുള്ളിപ്പുലിയിൽ നിന്ന് ഒൻപത് വയസുള്ള മകനെ അതിവിദഗ്ധമായി രക്ഷിച്ച് അമ്മ

മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിൽ ഒൻപതു വയസുകാരനെ ആക്രമിച്ച പുള്ളിപുലിയെ വിരട്ടിയോടിച്ച് അമ്മ. ബുധനാഴ്ച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരനാണ് പുള്ളിപുലിയുടെ ആക്രമണം നേരിട്ടത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ പുള്ളിപുലിയോട് പോരാടുകയും മകനെ അതിവിദഗ്ധമായി രക്ഷിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ വിജയ്പൂർ ആശുപത്രിയിലേക്കും അവിടെ നിന്ന് , ഗ്വാളിയോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ കുട്ടി നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പുള്ളിപ്പുലിയുടെ Read More…

Oddly News

ഉടമ ഫോണിൽ; വളർത്തു നായയെ ആക്രമിച്ച് പുലി: പൂനെയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ വന്യ മൃഗങ്ങൾ തിരിച്ചും പ്രതികരിച്ചു തുടങ്ങി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും പുറത്തുവന്നത്. ഒരു വീടിനുള്ളിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു പായുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. @Pune First എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പുലർച്ചെ ഒരു പുള്ളിപുലി പതിയെ ഒരു വീടിനു മുറ്റത്തേക്ക് നടന്നടുക്കുന്നതാണ് കാണുന്നത്. ഈ സമയം വീടിന്റെ തുറസായ ഭാഗത്ത്‌ വീട്ടുടമ ഒരു കട്ടിലിൽ Read More…

Crime

ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നു; മുമ്പ് 10 വയസ്സുകാരിയുടെ മരണത്തിന് പിന്നിലും പുലി?

ഭറൂച്ച്: ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്ന സംഭവത്തിന് പിന്നാലെ മുമ്പ് ഒരു പത്തുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലും പുലിയുടെ ആക്രമണം സംശയിച്ച് വനംവകുപ്പ്. ഉത്തര്‍പ്രദേശ് ജില്ലയിലെ നന്‍പാറ ഫോറസ്റ്റ് റേഞ്ചിലായിരുന്നു 13 വയസ്സുള്ള ആണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊന്നത്. സംഭവം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഉപരിഹന്‍പൂര്‍വ ഗ്രാമത്തിലെ രോഹിത് എന്ന കുട്ടിയെ ചൊവ്വാഴ്ച കരിമ്പ് തോട്ടത്തില്‍ പുള്ളിപ്പുലി ആക്രമിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ട്രാക്ക് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും തെര്‍മല്‍ സെന്‍സറുകളും വിന്യസിച്ചിട്ടുണ്ട്” ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ Read More…