Featured Health

ഒറ്റത്തവണയുള്ള അമിത മദ്യപാനംപോലും നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ തകർക്കാം: അടുത്ത തവണ ഓർക്കുക

പാർട്ടികളിലും ആഘോഷവേളകളിലും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നത് പലർക്കും ഒരു പതിവാണ്. നിർജ്ജലീകരണം (Dehydration), തളർച്ച തുടങ്ങി മദ്യപാനത്തിന്റെ പൊതുവായ പാർശ്വഫലങ്ങളെക്കുറിച്ച് മിക്കവർക്കും അറിവുള്ളതാണ്. എന്നാൽ, തങ്ങൾ സ്ഥിരം മദ്യപാനികളല്ലെന്ന് കരുതുന്നവർ പോലും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. മിതമായ അളവിലുള്ള മദ്യപാനം പോലും കുടലിന്റെ ആവരണത്തെ (gut lining) ദുർബലപ്പെടുത്തുകയും ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ‘ആൽക്കഹോൾ ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ റിസർച്ച്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വെറും രണ്ട് മണിക്കൂറിനുള്ളിൽ നടത്തുന്ന ഒറ്റത്തവണയുള്ള അമിത മദ്യപാനം (Binge Read More…