Featured Spotlight

പിണറായി പ്രതിപക്ഷ നേതാവാകാനില്ലെങ്കിൽ പകരക്കാരൻ ആര്? ചർച്ചകളിൽ ഈ പേരുകൾ

തിരുവനന്തപുരം∙ നിയമസഭയിൽ എൽഡിഎഫിനെ ഇനി ആരു നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാകുന്നു. യുഡിഎഫ് വലിയ വിജയം നേടി അധികാരത്തിലേക്ക് എത്തുമ്പോൾ, കനത്ത പരാജയം ഏറ്റുവാങ്ങിയ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യത്തിനാണ് ഇപ്പോൾ പ്രാധാന്യം ഏറുന്നത്. തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യത്തിൽ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും പാർലമെന്ററി പാർട്ടി നേതാവായി ആദ്യത്തെ കുറച്ചു വർഷങ്ങൾ അദ്ദേഹം തന്നെ തുടരാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. Read More…

Featured Spotlight

UDF കൊടുങ്കാറ്റില്‍ കടപുഴകിയത് പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍; തോറ്റ മന്ത്രിമാരും വിജയിച്ചവരും

സംസ്ഥാനത്താകെ വീശിയടിച്ച യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും അപ്രതീക്ഷിത തിരിച്ചടിയാണ് ഇടത് മുന്നണിക്ക് നേരിടേണ്ടി വന്നത്. പത്തനാപുരത്ത് 25 വർഷം എംഎൽഎ ആയിരുന്ന കെ.ബി. ഗണേഷ് കുമാർ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയോട് തോറ്റത് മുന്നണിയെ ഞെട്ടിച്ചു. നേമത്ത് വി. ശിവൻകുട്ടിയും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും തോൽവി അറിഞ്ഞു. ആറൻമുളയിൽ ഒരു ഘട്ടത്തിലും മുന്നേറാൻ കഴിയാതിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് അബിൻ വർക്കിയോട് പരാജയപ്പെട്ടു. വി.എൻ. വാസവൻ, Read More…

Spotlight

തോറ്റാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ CPM, ജയിച്ചില്ലെങ്കിൽ UDF ഉലയും; വേരുറപ്പിക്കാൻ BJP

25 ദിവസത്തെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മിക്ക എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നത് കോൺഗ്രസ് ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി വിജയിച്ച ചരിത്രമുള്ളതിനാൽ ഇത്തവണയും അത് ആവർത്തിക്കുമെന്ന് സിപിഎം വിശ്വസിക്കുന്നു. ചില സീറ്റുകളിൽ അട്ടിമറി വിജയം ബിജെപിയും Read More…

Featured Spotlight

കേരളത്തിൽ തൂക്കുസഭ? ഞെട്ടിക്കുന്ന പ്രവചനവുമായി ചാണക്യ; 11 വരെ സീറ്റുകൾനേടി BJP നിര്‍ണായകശക്തിയാകും, സമുദായ കണക്ക് വച്ചുള്ള സർവെ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫും എൽഡിഎഫും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രവചനം സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിനും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാമെന്നുമാണ് Read More…

Spotlight

റോഷിയും വീണയും രാജേഷും തോല്‍ക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍, നേമത്ത് നേരിയ മുന്നേറ്റം; 80 സീറ്റ് ഉറപ്പ്

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ വിജയം ഇടതുപക്ഷം ഉറപ്പിക്കുമ്പോൾ, ഇവർ മൂവരും പരാജയപ്പെടുമെന്നും എൽഡിഎഫ് കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ജില്ലാ ഘടകങ്ങൾ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം യുഡിഎഫ് എൺപതിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യുഡിഎഫ് തരംഗം പ്രകടമായാൽ സീറ്റുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയിൽ കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, അരുവിക്കര Read More…

Spotlight

കേരളം മാറിയ പത്തുവർഷം: വികസനവും കരുതലും കൈകോർത്തപ്പോൾ

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങൾ ജനങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും ഉണ്ടായ അഭൂതപൂർവ്വമായ വളർച്ച ഓരോ പൗരന്റെയും ജീവിതത്തിൽ ഇന്ന് പ്രകടമാണ്. വെറും ആരോപണങ്ങൾക്കപ്പുറം, തങ്ങളുടെ ജീവിതത്തിലുണ്ടായ ഈ ഗുണപരമായ മാറ്റങ്ങൾ വിലയിരുത്തിയാകും ജനങ്ങൾ ഇത്തവണ വിധിയെഴുതുക എന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിൽ നിന്നുള്ള യുവജനങ്ങളുടെ വിദേശ കുടിയേറ്റം കുറയുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ Read More…