Crime

ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കേസ്; പ്രതി അഫ്താബ് ബിഷ്‌ണോയി ഗ്യാംഗിന്റെ റഡാറില്‍…!

ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തുഞെരിച്ച്‌കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ഇന്ത്യയിലെ കുപ്രസിദ്ധ ഗ്യാംഗ്‌സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ്. തീഹാര്‍ ജയിലിലാണ് പൂനേവാല ഇപ്പോള്‍ കഴിയുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂനേവാല ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്ന വിവരം മുംബൈ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ പൂനാവാല തടവില്‍ കഴിയുന്ന തിഹാര്‍ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷ Read More…

Crime

ലോറൻസ് ബിഷ്‌ണോയിയുടെ കാമുകിയെ കത്തിച്ചുകൊന്നത് ജീവനോടെ; പ്രതികാരദാഹിയുടെ ‘ലവ് സ്റ്റോറി’

അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി എന്ന ഹൈപ്രൊഫൈല്‍ ഗുണ്ടാത്തലവനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കന്നത്. ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകം ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ നേതൃത്വം കൊടുക്കുന്ന നിരവധി കൊലപാതകങ്ങളില്‍ അവസാനത്തേതായി മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ വധവും. ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായ ലോറൻസ് കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത് കൗതുകകരമാണ്. ബൽകരൻ ബരാർ എന്ന ലോറൻസ് ബിഷ്‌ണോയിയ്ക്ക് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പ്രണയമുണ്ടായിരുന്നു. Read More…

Crime Featured

700 ഷാര്‍പ്പ് ഷൂട്ടർമാർ, ഉത്തരേന്ത്യ മുഴുവൻ നെറ്റ്‍വർക്ക്; ദാവൂദിന്റെ പാത പിന്തുടര്‍ന്ന് ലോറൻസ് ബിഷ്ണോയി

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതക ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി ഏറ്റെടുത്തു. ഇതോടെ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 700 ഷൂട്ടർമാരുമായി പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ പാത പിന്തുടരുന്ന സംഘമാണ് ഇതെന്ന് എൻഐഎ വ്യക്തമാക്കി . ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 16 ഗുണ്ടാസംഘങ്ങൾക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തെ എൻഐഎ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായാണ് താരതമ്യപ്പെടുത്തിയത് . മുപ്പത്തൊന്നുകാരനായ ലോറൻസ് ബിഷ്‌ണോയിയും സംഘവും ഉത്തരേന്ത്യയിൽ Read More…

Featured Movie News

സല്‍മാനെ കൊല്ലാന്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍! 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍, നിരീക്ഷിച്ചിരുന്നത് 70അംഗ സംഘം

ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാനെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാസംഘമായി ബിഷ്‌ണോയി ഗ്യാംഗിന് കിട്ടിയിരിക്കുന്നത് 25 ലക്ഷത്തിന്റെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തല്‍. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനുമിടയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സല്‍മാന്‍ഖാനെതിരേ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസറ്റിലായ അഞ്ചുപേര്‍ക്കെതിരേ നവി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. ലോറന്‍സ് ബിഷ്‌ണോയി ഗ്യാംഗാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 18 വയസ്സില്‍ താഴെ പ്രായത്തിലുള്ള കുട്ടികളെയാണ് സല്‍മാനെ കൊല്ലാനായി നിയോഗിച്ചിരുന്നത്. ഇവര്‍ ഗ്യാംഗിന്റെ തലവന്മാരില്‍ നിന്നുള്ള നിര്‍ദേശം വരാന്‍ Read More…

Crime

കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് ഗോഗ മേദിയെ വീട്ടിനുള്ളില്‍ കയറി വെടിവെച്ചു കൊന്നു ; ഞെട്ടിക്കുന്ന വീഡിയോ

ജയ്പൂരില്‍ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ വീടിനുള്ളില്‍ വെച്ച് അജ്ഞാതരായ ചില അക്രമികള്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗോഗമേദിയ്ക്കൊപ്പമുള്ള സംഭവത്തിനിടെ അവിടെയുണ്ടായിരുന്ന ഗാര്‍ഡ് അജിത് സിങ്ങിന് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. നിലവില്‍ ഐസിയുവില്‍ കഴിയുന്ന ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതായി പ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം രോഹിത് ഗോദാര ഫേസ്ബുക്കില്‍ കുറിച്ചു. കൊലപാതകത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കര്‍ണസേനാ Read More…