Featured Spotlight

ഭ്രൂണം മാറി നിക്ഷേപിച്ചു; മകൾക്ക് ജനിതക ബന്ധമില്ലെന്ന് കണ്ടെത്തൽ, യഥാർത്ഥ കുട്ടിയെ തേടി മാതാപിതാക്കൾ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികൾ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു. ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ ദമ്പതികളാണ് ‘ഫെർട്ടിലിറ്റി സെന്റർ ഓഫ് ഒർലാൻഡോ’യ്ക്കെതിരെ പരാതി നൽകിയത്. 2025 ഡിസംബറിൽ ജനിച്ച തങ്ങളുടെ മകൾ ഷിയയുടെ ശാരീരിക സവിശേഷതകളിൽ മാറ്റം കണ്ടതിനെത്തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബിൽ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് കാരണമായത്. Read More…